For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയുടെ വേർപാടിന് ശേഷം ജൂഹി എത്തി; ഉപ്പും മുളകും താരങ്ങളെല്ലാം വീണ്ടും ഒരുമിച്ച ദൃശ്യങ്ങൾ പുറത്ത്

  |

  ഹിറ്റ് ടെലിവിഷന്‍ പരമ്പരയായിരുന്ന ഉപ്പും മുളകും അവസാനിച്ചിട്ട് കാലങ്ങളായി. എങ്കിലും അതിലെ താരങ്ങളെ മലയാളികള്‍ ഒരു കാലത്തും മറക്കില്ല. മലയാള ടെലിവിഷന്‍ പ്രേക്ഷകരുമായി അത്രത്തോളം അടുപ്പം കാത്ത് സൂക്ഷിച്ച താരങ്ങളായിരുന്നു ഉപ്പും മുളകിലും ഉണ്ടായിരുന്നത്. ഓരോ താരങ്ങളുടെ പേരിലും ഫാന്‍സ് ക്ലബ്ബ് വരെ ഉണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയം. അഞ്ച് വര്‍ഷത്തോളം വിജയകരമായി സംപ്രേക്ഷണം നടത്തിയതിന് ശേഷമായിരുന്നു പരമ്പര അവസാനിപ്പിച്ചത്. കൊവിഡ് കാലത്ത് ഏറെ നാളുകള്‍ ഷോ നടക്കാതെ പോയതുമൊക്കെ അതിനൊരു കാരണമായി.

  വളരെ സിംപിളായ വസ്ത്രത്തിലും തിളങ്ങാം, നബ നടേഷിൻ്റെ പുത്തൻ ചിത്രങ്ങളിതാ

  ഉപ്പും മുളകിനും ശേഷം മറ്റൊരു ചാനലില്‍ പരിപാടിയുമായി താരങ്ങള്‍ എത്തിയതും വലിയ വാര്‍ത്തയായിരുന്നു. ഇനിയും അതുപോലൊന്ന് പ്രതീക്ഷിക്കാമോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനിടെ ഏറ്റവും പുതിയതായി ഉപ്പും മുളകും പ്രേക്ഷകര്‍ക്കൊരു സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. താരങ്ങളെല്ലാം ഒത്തൊരുമിച്ച് വന്നിട്ടുണ്ടെന്നും വൈകാതെ ഒരു സര്‍പ്രൈസ് പുറത്ത് വരുമെന്നുമുള്ള സൂചനകള്‍ ലഭിച്ചിരിക്കുകയാണ്.

  ഉപ്പും മുളകും സംപ്രേഷണം നിര്‍ത്തിയിട്ട് കാലം ഏറെ ആയി. ഇനിയും പരിപാടിയുടെ മറ്റൊരു പതിപ്പ് ഉണ്ടാവുമോ എന്ന് ആഗ്രഹിച്ചിരിക്കുമ്പോള്‍ താരങ്ങളെല്ലാം ഒരുമിച്ച് കൂടിയെന്നാണ് അറിയുന്നത്. സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഉപ്പും മുളകും താരങ്ങളെല്ലാം ഒരുമിച്ചെത്തിയതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ബീച്ചില്‍ നിന്നുള്ള വീഡിയോ വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ വൈറലായി. ബാലു ഷര്‍ട്ടും പാന്റുമൊക്കെ ഇട്ട് എക്‌സിക്യൂട്ടീവ് ലുക്കിലാണെങ്കില്‍ നീലു ഒരു മദാമ്മയെ പോലെ ഗൗണൊക്കെ ധരിച്ചാണ് വന്നിരിക്കുന്നത്.

  അണിയറ പ്രവര്‍ത്തകരില്‍ ആരോ പകര്‍ത്തിയ വീഡിയോ വളരെ കുറഞ്ഞ സമയം കൊണ്ട് ശ്രദ്ധേയമായി. പാറുക്കുട്ടിയും ബാലുവും നീലുവും കേശുവും മുടിയനും ശിവാനിയുമെല്ലാം ദൃശ്യങ്ങളിലുണ്ട്. അതേ സമയം ലെച്ചുവായി അഭിനയിച്ചിരുന്ന ജൂഹി റുസ്തഗിയുടെ സാന്നിധ്യമാണ് ആരാധകര്‍ക്കും കൂടുതല്‍ ആവേശം നല്‍കുന്നത്. പരമ്പര ആയിരം എപ്പിസോഡ് പൂര്‍ത്തിയായതിന് പിന്നാലെ ജൂഹി റുസ്തഗി പിന്മാറിയിരുന്നു. ശേഷം ഉപ്പും മുളകിലേക്കും താരം എത്തിയിരുന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് വീണ്ടും ലെച്ചു വന്നിരിക്കുന്നത്.

  അതേ സമയം ആഴ്ചകള്‍ക്ക് മുന്‍പാണ് വാഹനാപകടത്തില്‍ ജൂഹിയുടെ അമ്മ മരിച്ചത്. സഹോദരനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ഉണ്ടായ അപകടത്തിലാണ് താരമാതാവിന് അന്ത്യം സംഭവിച്ചത്. അമ്മയെ നഷ്ടപ്പെട്ടതിന് ശേഷമുള്ള ജൂഹിയുടെ സങ്കടം ആര്‍ക്കും കണ്ട് നില്‍ക്കാനും സാധിച്ചിരുന്നില്ല. ഉപ്പും മുളകും താരങ്ങളെല്ലാം ജൂഹിയുടെ വീട്ടിലെത്തിയിരുന്നു. വലിയ സങ്കത്തില്‍ നിന്നും ഇപ്പോള്‍ നടി തിരിച്ച് വന്നതിന്റെ ആശ്വാസമാണ് ആരാധകരില്‍ ചിലര്‍ പങ്കുവെക്കുന്നത്. അതേ സമയം ഉപ്പും മുളകിന്റെയും ഭാഗമായി നടക്കുന്ന പരിപാടിയാണോ അതോ മറ്റെന്തെങ്കിലും ഷോ ആണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

  ശിവാഞ്ജലി പ്രണയത്തിനിടയില്‍ ആ സംഭവം നടക്കുന്നു; ശങ്കരനെയും സാവിത്രിയെയും വീട്ടില്‍ നിന്ന് പുറത്താക്കി തമ്പി

  Recommended Video

  ജൂഹിയെ വിളിച്ചിരുന്നു, അവളോട് എന്ത് പറയാനാണ്..പറ്റുന്നില്ല | FilmiBeat Malayalam

  ഉപ്പും മുളകിനും ശേഷം എരിവും പുളിയും എന്നൊരു പരിപാടിയില്‍ ഇതേ താരങ്ങള്‍ ഒരുമിച്ചിരുന്നു. ഓണത്തിന് വേണ്ടി മറ്റൊരു ചാനല്‍ ഒരുക്കിയ ഷോ യിലാണ് ഉപ്പും മുളകും താരങ്ങള്‍ ഒരുമിച്ചത്. പരമ്പരയ്‌ക്കൊപ്പം പല താരങ്ങളും സിനിമകളിലും സജീവമായി പ്രവര്‍ത്തിക്കുകയാണ്. എന്തായാലും പ്രേക്ഷകര്‍ കാത്തിരിക്കുന്നത് പോലൊരു സന്തോഷ വാര്‍ത്ത വൈകാതെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം...


  ഇതിന് ഉത്തരം പറഞ്ഞില്ലേല്‍ വീട്ടില്‍ ചെല്ലുമ്പോള്‍ അവള്‍ കരണത്തടിക്കും! ദീപികയെക്കുറിച്ച് രണ്‍വീര്‍

  English summary
  After Months, Juhi Rustagi Join With Uppum Mulakum Team, Latest Video Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X