»   »  തട്ടം മറക്കാതെ ഇഷ തല്‍വാര്‍ ലാഫിങ് വില്ലയില്‍ !

തട്ടം മറക്കാതെ ഇഷ തല്‍വാര്‍ ലാഫിങ് വില്ലയില്‍ !

Posted By: Pratheeksha
Subscribe to Filmibeat Malayalam

തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെയാണ് നടി ഇഷ തല്‍വാറിനെ മലയാളി പ്രേക്ഷകര്‍ക്ക് പരിചയം. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരെ കൈയ്യിലെടുക്കാന്‍ ഈ നടിക്കു കഴിഞ്ഞു. ബോളിവുഡില്‍ ബാല താരമായിട്ടായിരുന്നു ഇഷയുടെ അരങ്ങേറ്റം.

2000 ത്തില്‍ പുറത്തിറങ്ങിയ ഹമാര ദില്‍ ആപ്‌കെ പാസ് എന്ന ചിത്രത്തിലായിരുന്നു അത്. തമിഴ്,തെലുങ്ക്, മലയാളം ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങളില്‍ ഇഷ അഭിനയിച്ചു. തട്ടത്തിന്‍ മറയത്തിനു പുറമേ ഗോഡ്‌സ് ഓണ്‍കണ്‍ട്രി, ബാംഗ്ലൂര്‍ ഡേയ്‌സ് തുടങ്ങിയ ചിത്രങ്ങളിലും ഇഷയ്ക്ക് ശ്രദ്ധേയമായ റോളായിരുന്നു ലഭിച്ചത്.

Read more: ഓര്‍ക്കാന്‍ മടിക്കുന്ന ഒരു കാലം തനിക്കുണ്ടായിരുന്നെന്നു പോപ്പ് ഗായിക!

ishathalar-01-

സൂര്യ ടിവിയിലെ ചാറ്റ് ഷോ ലാഫിങ് വില്ലയിലെ അടുത്ത അതിഥിയായെത്തുന്നത് ഇഷ തല്‍വാറാണ്. ഒക്ടോബര്‍ ഒന്നിന് 8.30 നാണ് പരിപാടി ടെലികാസ്റ്റ് ചെയ്യുന്നത്. പരിപാടിയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. നടി നവ്യ നായരാണ് ലാഫിങ് വില്ല അവതാരക.

English summary
Thattathin Marayathu'.The actress will be seen reprising the role on Surya TV's chat show, 'Laughing Villa,'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam