»   » കാണികള്‍ക്കിടയില്‍ ചടുല താളങ്ങളുമായി അഴകിന്‍ റാണി ഐശ്വര്യ എത്തി

കാണികള്‍ക്കിടയില്‍ ചടുല താളങ്ങളുമായി അഴകിന്‍ റാണി ഐശ്വര്യ എത്തി

Posted By:
Subscribe to Filmibeat Malayalam

അഞ്ച് വര്‍ഷത്തിനുശേഷം ബോളിവുഡിലേക്ക് തിരിച്ചുവരുന്ന ലോകസുന്ദരി ഐശ്വര്യ റായ് റാമ്പില്‍ എത്തിയത് വിസ്മയിപ്പിക്കുന്ന കാഴ്ചയായിരുന്നു. മിന്നിമറയുന്ന ഫഌഷുകള്‍ക്കിടയിലൂടെ ചടുല താളങ്ങളുമായി അഴകിന്റെ റാണിമാര്‍ റാമ്പില്‍ നിരന്നപ്പോള്‍ കാണികളുടെ എല്ലാ കണ്ണുകളും താരസുന്ദരി ഐശ്വര്യയിലായിരുന്നു.

റാമ്പില്‍ ഐശ്വര്യ റായിയുടെ ഉജ്വല തിരിച്ചുവരവാണ് കണ്ടത്. ദില്ലിയില്‍ നടന്ന ഒരു ഫാഷന്‍ ഷോയിലാണ് ഐശ്വര്യ ആരാധകരെ ഞെട്ടിച്ചത്. എഐസിഡബ്ല്യൂ 2015ല്‍ മനീഷ് മല്‍ഹോത്രയുടെഡിസൈനില്‍ ഐശ്വര്യ റാമ്പില്‍ തിളങ്ങി.

കാണികള്‍ക്കിടയില്‍ ചടുല താളങ്ങളുമായി അഴകിന്‍ റാണി ഐശ്വര്യ എത്തി

അനാര്‍ക്കലി മോഡല്‍ ഗൗണില്‍ ഗോള്‍ഡന്‍ ജായ്ക്കറ്റുമിട്ടാണ് ഐശ്വര്യ വേദിയിലെത്തിയത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഐശ്വര്യ റാമ്പില്‍ ചുവടുവെച്ചത്.

കാണികള്‍ക്കിടയില്‍ ചടുല താളങ്ങളുമായി അഴകിന്‍ റാണി ഐശ്വര്യ എത്തി

സുഹൃത്തുക്കളേയും സഹപ്രവര്‍ത്തകരെയും കാണാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഐശ്വര്യ പറഞ്ഞു.

കാണികള്‍ക്കിടയില്‍ ചടുല താളങ്ങളുമായി അഴകിന്‍ റാണി ഐശ്വര്യ എത്തി

ഐശ്വര്യ അഭിനയിച്ച സിനിമ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങുന്നത് 2010ലാണ്. അഞ്ച് വര്‍ഷത്തോളമായി ആഷ് ബോളിവുഡ് ലോകത്തുനിന്നു മാറിനിന്നിട്ട്. എന്നാല്‍ അഞ്ച് വര്‍ഷമായി എന്ന തോന്നല്‍ തനിക്ക് ഉണ്ടായിട്ടില്ലെന്നാണ് ആഷ് പറഞ്ഞത്.

കാണികള്‍ക്കിടയില്‍ ചടുല താളങ്ങളുമായി അഴകിന്‍ റാണി ഐശ്വര്യ എത്തി

ഐശ്വര്യയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ജസ്ബ. ഷബാന ആസ്മി, ജാക്കി ഷ്രോഫ്, ഇര്‍ഫാന്‍ തുടങ്ങിയവരും ചിത്രത്തില്‍ ഐശ്വര്യയ്‌ക്കൊപ്പമുണ്ട്.

കാണികള്‍ക്കിടയില്‍ ചടുല താളങ്ങളുമായി അഴകിന്‍ റാണി ഐശ്വര്യ എത്തി

മറക്കാനാവാത്ത നിമിഷങ്ങള്‍ ജസ്ബ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലൂടെ തനിക്ക് ലഭിച്ചെന്ന് താരം പറഞ്ഞു. ദക്ഷിണ കൊറിയന്‍ സിനിമയാണ് ജസ്ബ.

English summary
After taking a break for 5 years from the runway and movies, the stunning beauty, Aishwarya Rai Bachchan is back on the ramp.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam