For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണി പ്രിയദര്‍ശന്റെ ഗൗണ്‍ തന്നെയാണ്; പുതിയ വസ്ത്രത്തിന് പിന്നിലെ കഥ വെളിപ്പെടുത്തി എലീന പടിക്കല്‍

  |

  ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് എലീന പടിക്കല്‍. നിറയെ മണ്ടത്തരങ്ങളും തമാശകളുമൊക്കെയായി പ്രേക്ഷകരെ ചിരിപ്പിക്കാന്‍ എലീനയ്ക്ക് സാധിക്കാറുണ്ട്. ബിഗ് ബോസ് മലയാളം രണ്ടാം സീസണിലെ മത്സരാര്‍ഥിയായി വന്നതിന് ശേഷമാണ് എലീനയെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ചര്‍ച്ചയായത്. വീട്ടിലെ കാര്യങ്ങളും തന്റെ പ്രണയകഥകളുമൊക്കെ എലീന നിരന്തരം പങ്കുവെച്ച് കൊണ്ടേ ഇരുന്നു. ഒടുവില്‍ കഴിഞ്ഞ വര്‍ഷം എലീനയുടെ പ്രണയം സഫലമായി.

  ഇപ്പോള്‍ ഭര്‍ത്താവ് രോഹിത്തിന്റെ കൂടെ കോഴിക്കോടുള്ള വീട്ടിലും മറ്റുമായി കഴിയുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള എലീന കഴിഞ്ഞ ദിവസം ഭര്‍ത്താവിന്റെ കൂടെയുള്ള ചിത്രങ്ങളുമായിട്ടാണ് എത്തിയത്. ഏതോ പരിപാടിയില്‍ പങ്കെടുത്ത ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചു. എന്നാല്‍ മറ്റൊരു പോസ്റ്റില്‍ പങ്കുവെച്ച ചിത്രങ്ങള്‍ കണ്ടതോടെ നടി കല്യാണി പ്രിയദര്‍ശന്റെ ഉടുപ്പാണോ ഇതെന്ന് ആരാധകര്‍ക്കും ഒരു സംശയം. ഒടുവില്‍ എലീന തന്നെ അതില്‍ വ്യക്തത വരുത്തിയിരിക്കുകയാണ്.

  ആകാശ നീല നിറമുള്ള പാര്‍ട്ടി വെയര്‍ ഗൗണിലുള്ള ചിത്രങ്ങളാണ് എലീന പടിക്കല്‍ പങ്കുവെച്ചത്. ഡിസ്‌കൗണ്ട് സെയിലൂടെ ഈ വസ്ത്രം വാങ്ങിക്കാമെന്നും ആരാധകരുടെ സംശയങ്ങൾക്ക് ഒക്കെയുള്ള വിശദീകരണവും താരം സൂചിപ്പിച്ചു. ഇതിനിടയിലാണ് കല്യാണി പ്രിയദര്‍ശന്റെ ഒരു കോസ്റ്റിയൂമായിട്ടുള്ള സാമ്യത്തെ കുറിച്ച് എലീന പറഞ്ഞത്. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും അഭിനയിച്ച ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തില്‍ പൃഥ്വിയുടെ നായികയായിട്ടെത്തുന്ന കല്യാണി അവരുടെ വിവാഹ റിസപ്ഷനില്‍ ധരിച്ച വസ്ത്രമാണ് എലീനയും അണിഞ്ഞിരിക്കുന്നത്.

  ലുക്കും വര്‍ക്കുമൊക്കെ ഏകദേശം സെയിം ആണെങ്കിലും കല്യാണിയുടെ വസ്ത്രമല്ലിത്. പകരം അതില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് എലീനയ്ക്ക് വേണ്ടി തയ്യാറാക്കി എടുത്തതാണ്. എലീന ധരിച്ച് കണ്ടപ്പോള്‍ അതിന്റെ വില ചോദിച്ച് വന്നരോട് അതിനുള്ള വിശദീകരണം നല്‍കി കൊണ്ടാണ് താരമെത്തിയത്. വില കുറവില്‍ ഈ വസ്ത്രങ്ങള്‍ എങ്ങനെ ലഭിക്കുമെന്ന് അടക്കമുള്ള കാര്യങ്ങളും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് നല്‍കിയ ക്യാപ്ഷനിലൂടെ എലീന പറയുന്നു.

  രമ്യ ആ തീരുമാനം എടുത്തില്ലായിരുന്നുവെങ്കില്‍ എനിക്ക് അച്ഛനെ നഷ്ടമാകുമായിരുന്നു; പ്രണയകഥ പറഞ്ഞ് രമ്യയും നിഖിലും

  'അതേ ഇത് ബ്രോ ഡാഡിയിലെ അന്ന കുര്യന്‍ (കല്യാണി പ്രിയദര്‍ശന്‍) റിസപ്ഷനില്‍ ധരിച്ച വസ്ത്രം തന്നെയാണ്. അടുത്തതായി വരുന്ന ഫങ്ക്ഷനില്‍ ഏത് വസ്ത്രം ധരിക്കും എന്നൊരു കണ്‍ഫ്യൂഷന്‍ എനിക്കുണ്ടായിരുന്നു. അങ്ങനെയാണ് ഈ ലുക്ക് പൊങ്ങി വരുന്നത്. സിനിമകളില്‍ നിന്നുള്ള വസ്ത്രങ്ങള്‍ പരീക്ഷിക്കുന്നത് രസകരവും വെല്ലുവിളി നിറഞ്ഞതുമാണ്, അതിനാല്‍ ഇതങ്ങ് ചെയ്തു. ഇപ്പോള്‍ എല്ലാവരും ഇതിന്റെ വില ചോദ്ച്ച് വരികയാണ്. അതുകൊണ്ട് തന്നെ ഇത് തുന്നിയ ബോട്ടിക്കിനെ കുറിച്ച് പരിചയപ്പെടുത്താം എന്ന് വിചാരിക്കുകയാണ്. കൂടെ ഒരു സന്തോഷ വാര്‍ത്തയും ഉണ്ട്. ഇതുപോലെ തന്നെ ഒന്ന് നിങ്ങള്‍ക്ക് വേണമെങ്കില്‍ വളരെ വില കുറവില്‍ തന്നെ ലഭിക്കുമെന്നാണ്' എലീന പഞ്ഞിരിക്കുന്നത്.

  അളിയന്‍ വാങ്ങി തന്ന സമ്മാനത്തിന്റെ വില കേട്ട് ഞെട്ടി; വിവാഹ വാര്‍ഷികത്തെ കുറിച്ച് ബഷീറും മഷുറയും

  Recommended Video

  കല്യാണത്തിന്റെ ഇടയിൽ മണ്ഡപത്തിൽ വെച്ചിരിക്കുന്ന പഴം തിന്നുന്ന എലീന

  ഏഴ് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് എലീന പടിക്കലും രോഹിത്ത് പ്രദീപും വിവാഹിതരാവുന്നത്. വിവാഹത്തിന് ഇരു വീട്ടുകാരും ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹമില്ലെന്ന് ഇരുവരും ഉറപ്പിച്ച് നിന്നു. ഒടുവില്‍ കഴിഞ്ഞ വര്‍ഷമാണ് പ്രശ്‌നങ്ങളെല്ലാം ഒത്ത് തീര്‍പ്പായത്. വീട്ടില്‍ സമ്മതിച്ചതോട് കൂടി ആഘോഷമായി വിവാഹനിശ്ചയവും വിവാഹം നടത്തി. ഇപ്പോള്‍ മിസിസ് രോഹിത്ത് ആയി സന്തോഷത്തോടെ കഴിയുകയാണ് എലീന. കൂടെ അവതാരകയായിട്ടും തുടരുന്നു.

  ഗര്‍ഭിണിയായതോടെ അമ്മയുമായുള്ള പിണക്കം മാറി; ഡെലിവറിയ്ക്ക് വീട്ടില്‍ വിളിച്ചോണ്ട് വന്നെന്ന് നടി അനുശ്രീ

  Read more about: alina padikkal
  English summary
  Alina Padikkal Revealed The Story behind Her New Gown, Which Has A Connection With Kalyani
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X