For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇതിപ്പോ എത്രാമത്തെയാ... ഭക്ഷണം കഴിക്കുമ്പോൾ കേട്ട ആ പരിഹാസം , മാറ്റത്തെ കുറിച്ച് അശ്വതി

  |

  കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സീരിയൽ താരം അശ്വതി ജെറിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം. കൈവിട്ട് പോയ ശരീര ഭാരം കുറച്ചതിനെ കുറിച്ചതിന്റെ സന്തോഷത്തിലണ് താരമിപ്പോൾ. ഇത് സോഷ്യൽ മീഡിയയിലൂടെ നടി പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ 9 മാസത്തെ എന്റെ മാറ്റമാണിത്. ഭൂലോക മടിച്ചിയായ എനിക്ക് സാധിക്കുമെങ്കിൽ നിങ്ങൾക്കും ഇത് സാധിക്കുമെന്നാണ് അശ്വതിയുടെ കുറിപ്പ്.

  വണ്ണം കൂടിയതിന്റെ പേരിൽ കേൾക്കേണ്ടി വന്ന പരിഹാസത്തിൽ നിന്നാണ് പുതിയ മാറ്റത്തിന്റെ ലഡു തന്റെ തലയിൽ പൊട്ടിയതെന്ന് അശ്വതി പ പറയുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ശരീരഭാരം കൂടിയതിന്റെ പേരിൽ കേൾക്കേണ്ടി വന്ന പരിഹാസത്തെ കുറിച്ച് അശ്വതി മനസ് തുറന്നത് .

  ഡയറ്റിലും വർക്കൗട്ടിലും യാതൊരു താൽപര്യവുമില്ലാത്ത, ഭക്ഷണം നന്നായി ആസ്വദിച്ച് കഴിക്കുന്ന ആളാണ് ഞാനെന്ന് എന്നോട് അടുപ്പമുള്ളവർക്കെല്ലാം അറിയാം. ഡെലിവറി കഴിഞ്ഞപ്പോഴാണ് ശരീര ഭാരം കൂടിയത്. നടുവേദന, കാല് വേദന, ഒരുപാട് സമയം നിൽക്കാൻ കഴിയില്ല എന്നിങ്ങനെയുളള ആരോഗ്യ പ്രശ്നങ്ങളു വരാൻ തുടങ്ങി. ഇതൊന്നും കൂടാതെ കളിയാക്കലും. എവിടെ എങ്കിലും പോയി ഭക്ഷണം കഴിക്കാൻ ഒരുങ്ങിയിൽ, വളരെ കുറച്ച് എടുത്താലും ഇതിപ്പോ എത്രമത്തേയാ... എന്നുളള പരിഹാസം കേൾക്കാൻ തുടങ്ങി. എന്നാൽ അതൊന്നും ഞാൻ കണ്ടില്ലെന്ന് വയ്ക്കുമായിരുന്നു. കളിയാക്കും തേറും എനിക്ക് വാശി കൂടി. ആഹാ എന്നാൽ പിന്നെ കഴിച്ചിട്ടേയുള്ളൂ എന്നായി. എന്നാൽ ഒരു പൊതുവേദിയിൽ നിന്ന് കേൾക്കേണ്ടി വന്ന പരിഹാസം നന്നായി വിഷമിപ്പിച്ചു.

  CBI 5 will be Mammootty’s first film after lockdown: SN Swamy | FilmiBeat Malayalam

  ഞങ്ങൾ നേരത്തെ താമസിച്ചടത്ത് വർക്കൗട്ട് ചെയ്യാനോ ജിമ്മിൽ പോകാനോയുളള അവസരം ലഭിച്ചിരുന്നില്ല. എന്റെ ഭർത്താവിന് കുഴപ്പമൊന്നുമില്ലല്ലോ എന്നായിരുന്നു അപ്പോഴൊക്കെ എന്റെ മനസ്സിൽ. ഒരു ദിവസം അദ്ദേഹം എന്നോട് ചോദിച്ചു എന്താണ് ഉദ്ദ്യേശമെന്ന്. ഇത്രയു കളിയാക്കലുകൾ നിനക്ക് കിട്ടുന്നില്ലേ? അതിനൊരു മറുപടി നമുക്ക് കൊടുക്കണ്ടേ എന്ന്. അതെന്റെ മനസ്സിൽ ലഡു പൊട്ടിച്ചു. ആ സമയത്ത് എന്റെ നാത്തൂൻ ഒരു ഡയറ്റ് തുടങ്ങിയിരുന്നു.. നമുക്ക് അത് ചെയ്യാമെന്ന് പറഞ്ഞു. എന്നാൽ എന്റെ മടി കാരണം അത് എനിയ്ക്ക് ചെയ്യാൻ പറ്റിയില്ല. ഈ സമയം എന്റെ അനിയത്തി എന്നെ കയ്യോടെ പിടി കൂടി. കിറ്റോ ഡയറ്റിന്റെ ചാർട്ട് എനിയ്ക്ക് എഴുതി തന്നു. പിന്നെ രണ്ടിൽ ഒന്നറിഞ്ഞിട്ടേ പിന്നോട്ടുള്ളൂവെന്ന് തീരുമാനിച്ചു.

  അടുത്തുള്ള അയൽക്കാരിക്കൊപ്പം നടക്കാൻ പോകാൻ തുടങ്ങി. അബുദാബി മരത്താണിലും ഞങ്ങൾ പങ്കെടുത്തു . വാശിയിൽ ജോഗിങ്ങും ഡയറ്റുമൊക്കെ ഊർജിതമാക്കി. ഇതോടെ ശരീരത്തിൽ മാറ്റങ്ങൾ വന്നു. ത്രിപ്പിൽ എക്സൽ വസ്ത്രത്തിൽ നിന്ന് ലാർജിലേയ്ക്ക് വന്നു. നേരത്തെ അളവ് പ്രശ്നം കൊണ്ട് ഇഷ്ടമുള്ള വസ്ത്രം തിരഞ്ഞെടുക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു.ഡയറ്റ് തുടങ്ങിയപ്പോൾ ആദ്യം നിർത്തിയത് ജങ്ക് ഫുഡ് ആയിരുന്നു. മധുരം ഒഴിവാക്ക. ബർഗറും , പിസയും ബിരിയാണിയുമൊക്കെ കഴിച്ചിട്ട് 9 മാസമായി- അശ്വതി വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

  ശരീരഭാരം കുറഞ്ഞ ചിത്രം പങ്കുവെച്ചപ്പോഴാണ് അശ്വതിയുടെ കഠിന പ്രയത്നത്തെ കുറിച്ച് പുറം ലോകം അറിഞ്ഞത്. ഇപ്പോൾ എല്ലാവരും അഭിനന്ദിക്കുമ്പോൾ ഇത്രയും നാൾ മടിച്ചിയായി ഇരുന്നതിൽ വിഷമം തോന്നുന്നുണ്ടെന്നും അശ്വതി പറയുന്നുണ്ട്. ഒരു 70-72 ൽ ശരീര ഭാരം നിർത്തണം എന്നാണ് താരം പറയുന്നത്. സോഷ്യൽ മീഡിയയിലൂടെ നടിയെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

  Read more about: serial
  English summary
  Alphonsamma serial Actress Aswathy Jerin About Her Workout
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X