»   » മിമിക്രിയിലെ സുല്‍ത്താന്മാരെ അനുകരിച്ച് ഒരു വണ്‍മാന്‍ ഷോ!!! ഇതാണ് മിമിക്രി, വീഡിയോ വൈറല്‍!!!

മിമിക്രിയിലെ സുല്‍ത്താന്മാരെ അനുകരിച്ച് ഒരു വണ്‍മാന്‍ ഷോ!!! ഇതാണ് മിമിക്രി, വീഡിയോ വൈറല്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

അനുകരണം ഒരു കലയാണ്. അനുകരണ കലയില്‍ പ്രേക്ഷകരെ ഞെട്ടിച്ച പ്രതിഫകളുണ്ടായിട്ടുണ്ട് മലയാളത്തില്‍. അവരെ ഞെട്ടിച്ച ഒരു കലാകാരനാണ് പ്രവാസി മലയാളിയായ സമദ്. തന്റെ വണ്‍മാന്‍ ഷോയിലൂടെയാണ് സമദ് പ്രേക്ഷകരെ ഞെട്ടിച്ചത്. 

ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവം എന്ന പരിപാടിയിലായിരുന്നു പ്രേക്ഷകരേയും മിമിക്രിയിലെ സുല്‍ത്താന്‍മാരേയും ഞെട്ടിച്ച പ്രകടനം അരങ്ങേറിയത്. 

ദുബായ് എഫ്എം ആര്‍ജെയും സിനിമാതാരവുമായ മിഥുനാണ് കോമഡി ഉത്സവത്തിന്റെ അവതാകരകന്‍. പരിപാടിയില്‍ അതിഥിയായി എത്തിയ മിഥുന്റെ സുഹൃത്തും മിമിക്രി കലാകാരനുമായ സമദായിരുന്നു പ്രേക്ഷകരേയും ജഡ്ജസിനേയും ഞെട്ടിച്ച പ്രകടനം നടത്തിയത്. പ്രവാസി മലയാളിയാണ് സമദ്.

പരിപാടിയുടെ അവതാരകനായ മിഥുനെ അവതരിപ്പിച്ച് കോമഡി ഉത്സവത്തിന്റെ മാതൃകയില്‍ തന്നെയായിരുന്നു സമദിന്റെ പ്രകടനം. മിഥുന്റെ ശബദവും ശൈലിയും അതുപോലെ അനുകരിച്ച സമദ് അക്ഷരാര്‍ത്ഥത്തില്‍ ഏവരേയും ഞെട്ടിച്ചു.

എല്ലാവരും സിനിമാ താരങ്ങളേയും രാഷ്ട്രീയക്കാരേയും അവതരിപ്പിക്കുമ്പോള്‍ മിമിക്രി താരരാജാക്കന്മാരുടെ ശബ്ദമായിരുന്നു പരിപാടിയില്‍ സമദ് അനുകരിച്ചത്. കോമഡി ഉത്സവത്തില്‍ വിധികര്‍ത്താവായി എത്തിയ ടിനി ടോമിന്റെ ശബ്ദമായിരുന്നു ആദ്യം അനുകരിച്ചത്.

മിഥുന്റെ ശബ്ദത്തില്‍ കോമഡി ഉത്സവത്തിന്റെ അവതാരകനായി തുടങ്ങിയ സമദ് മറ്റ് മിമിക്ര താരങ്ങളെ മിഥുന്റെ ശബ്ദത്തില്‍ വേദിയിലേക്ക് ക്ഷണിച്ചു. നാല് മിനിറ്റിലധികം നീണ്ട് നില്‍ക്കുന്ന പ്രകടനത്തില്‍ ഒരിക്കല്‍ പോലും സ്വന്തം ശബ്ദം കടന്നു വന്നില്ല.

ടിനി ടോമിന്റെ ശബ്ദം മുതല്‍, കോട്ടയം നസീര്‍, അബി, ഇടുക്കി ജാഫര്‍, നാദിര്‍ഷ, രമേഷ് പിഷാരടി എന്നിവരുടെ ശബ്ദം ഒരു ഇടവേളയില്ലാതെ അവതരിപ്പിച്ചാണ് സമദ് പ്രേക്ഷകരുടേയും വിധികര്‍ത്താക്കളുടേയും കൈയടി നേടിയത്. ഗിന്നസ് പക്രു, കലാഭവന്‍ പ്രജോദ് എന്നിവരും ടിനി ടോമിനെ കൂടാതെ വിധികര്‍ത്താക്കളായി ഉണ്ടായിരുന്നു.

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ കാണാം. 21 മണിക്കൂറിനുള്ളിൽ 3 ലക്ഷത്തിലധികം കാഴച്ചക്കാരെ നേടിക്കഴിഞ്ഞു വീഡിയോ.

English summary
Amazing one man show mimicry performance video gets viral in social media. Samad a gulf Malayali artist performed it for Flowers channel's Comedy Uthsav.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam