For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മനസിൽ ബാക്കി വെച്ച ആഗ്രഹം ഉണ്ട്; 2 തവണ ഗർഭിണിയായപ്പോഴാണ് അഭിനയത്തിൽ ഗ്യാപ് വന്നതെന്ന് അമ്പിളി ദേവി

  |

  അമ്പിളി ദേവിയും ആദിത്യന്‍ ജയനും തമ്മിലുള്ള വിവാഹവും വിവാഹമോചനവുമൊക്കെ വലിയ വാര്‍ത്തയായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പാണ് ആദിത്യനുമായുള്ള പ്രശ്‌നങ്ങള്‍ തുറന്ന് പറഞ്ഞ് അമ്പിളി രംഗത്ത് വരുന്നത്. അച്ഛനും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ വലിയ പിന്തുണയിലാണ് താനിപ്പോള്‍ മുന്നോട്ട് പോകുന്നതെന്നാണ് അമ്പിളി പറയുന്നത്.

  വെള്ള സാരിയിൽ അപ്സരസിനെ പോലെ ഫർനാസ് ഷെട്ടി, നടിയുടെ പുത്തൻ ഫോട്ടോസ് വൈറലാവുന്നു

  രണ്ട് മക്കളെ നോക്കി ജീവിക്കുകയാണിപ്പോള്‍. ഒരു സാഹചര്യം വന്നപ്പോള്‍ സാമൂഹ്യജീവി എന്ന നിലയിലാണ് കാര്യങ്ങള്‍ തുറന്ന് പറഞ്ഞതെന്നും ഉണ്ടായ കാര്യങ്ങള്‍ സത്യസന്ധമായി പറയുന്നത് തന്റെ ഉത്തരവാദിത്തമാണെന്നും പറയുകയാണ് അമ്പിളി ഇപ്പോള്‍. മാത്രമല്ല ആഗ്രഹിച്ചിട്ടും നടക്കാതെ പോയ കാര്യത്തെ കുറിച്ചും മറ്റ് വിശേഷങ്ങളുമൊക്കെ നടി പറയുന്നു.

  എനിക്ക് രണ്ട് മക്കളാണ് വളര്‍ന്ന് വരുന്നത്. നമ്മളും ഈ സമൂഹത്തില്‍ ജീവിക്കുകയാണ്. മനുഷ്യന്‍ എന്ന് പറയുന്നത് സാമൂഹ്യ ജീവിയാണ്. ഉണ്ടായിട്ടുള്ള കാര്യങ്ങള്‍ സത്യസന്ധമായി പറയുക എന്നൊരു ഉത്തരവാദിത്തം എനിക്കുണ്ടായിരുന്നു. എന്റെ കുടുംബം എനിക്ക് എപ്പോഴും സപ്പോര്‍ട്ടായിരിുന്നു. അച്ഛനും അമ്മയുമൊക്കെ തന്ന ഒരു സപ്പോര്‍ട്ടുണ്ട്. സാഹചര്യം അങ്ങനെ വന്നപ്പോള്‍ പ്രതികരിച്ച് പോയതാണ്. നമ്മള്‍ എല്ലാത്തിനെയും നേരിടുക. എന്ത് സിറ്റുവേഷന്‍ ഉണ്ടായാലും ആത്മഹത്യയെ കുറിച്ച് ചിന്തിക്കാതെ ഇരിക്കുക. എന്തുണ്ടെങ്കിലും പേരന്റ്‌സിനോട് പറയുക. അല്ലെങ്കില്‍ ഫ്രണ്ട്‌സിനോട് പറയുക.

  എല്ലാം സഹിച്ച് നില്‍ക്കേണ്ട ആവശ്യമില്ല. മൂത്തമകന്‍ അമര്‍നാഥിന് എട്ട് വയസായി. മൂന്നാം ക്ലാസിലാണ് പഠിക്കുന്നത്. ഇളയമോന്‍ അര്‍ജുന്‍. ഒന്നരവയസ് ആയി. അവരാണ് എന്റെ ലോകം. കുട്ടികളുടെ സ്‌നേഹം നിഷ്‌കളങ്കമാണെന്ന് പറയില്ലേ. അപ്പോള്‍ നമ്മുടെ മനസില്‍ എത്ര വിഷമം ഉണ്ടെങ്കിലും അവരോട് കുറച്ച് നേരം ചിരിക്കുകയും കളിക്കുകയുമൊക്കെ ചെയ്യുമ്പോള്‍ അതൊക്കെ മാറും. എന്റെ ലൈഫില്‍ മക്കളെ കഴിഞ്ഞിട്ടേ എന്തും ഉള്ളു.

  ചർച്ച ചെയ്ത വിഷയത്തെപ്പറ്റി സംസാരിക്കാൻ ആരും തയ്യാറായിരുന്നില്ല, അന്ന് സംഭവിച്ചതിനെ കുറിച്ച് സാബു

  പ്രഗ്നന്റ് ആയതിന് ശേഷം ജോലി ചെയ്യാത്തത് കൊണ്ട് ആ സൈഡില്‍ നിന്നുള്ള വരുമാനം പൂജ്യമാണ്. കലാകാരിയെ സംബന്ധിച്ചിടത്തോളം ജോലി ചെയ്താല്‍ മാത്രമേ വരുമാനം ഉള്ളു. ഗവണ്‍മെന്റ് ജോലിക്കാരെ പോലെ സ്ഥിര വരുമാനമല്ലല്ലോ. പിന്നീടുള്ള എന്റെ വരുമാനം ഡാന്‍സ് ക്ലാസ് ആയിരുന്നു. ലോക്ഡൗണ്‍ ആയത് കൊണ്ട് ഡാന്‍സ് ക്ലാസും നടത്താന്‍ പറ്റാത്ത ഒരു സാഹചര്യം വന്നു. ഓരോ മാസത്തെയും ചെലവുകള്‍ക്ക് കുറവില്ലല്ലോ. അങ്ങനെ വളരെ ബുദ്ധിമുട്ട് ആയിരുന്നു എന്നും മഹിളരത്‌നം മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെ അമ്പിളി ദേവി പറയുന്നു.

  കൊവിഡിന്റെ ആദ്യ സ്‌റ്റേജില്‍ മോന് പ്രായം കുറവായിരുന്നു. ആ സമയത്ത് ഓണ്‍ലൈന്‍ ക്ലാസിനെ പറ്റിയൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല. കുഞ്ഞിനെയും കൊണ്ട് ബുദ്ധിമുട്ടുകയായിരുന്നു. വരുമാനം ഒന്നുമില്ലാത്ത അവസ്ഥ. പലപ്പോഴും പഠിച്ച് എന്തെങ്കിലും ജോലി എടുത്തിരുന്നെങ്കില്‍ എന്ന് ചിന്തിച്ചിരുന്നു. വേറെ എന്തെങ്കിലും ജോലി ആയിരുന്നെങ്കില്‍ നമുക്ക് ഇങ്ങനെ ബുദ്ധിമുട്ടേണ്ടി വരുമോ എന്ന് ഒരുപാട് തവണ ചിന്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസ് എടുക്കുന്നത് കൊണ്ട് കുഴപ്പമില്ലെന്ന് പറയാം.

  ഒടുവില്‍ ശിവന്റെ കല്ലു എത്തി, ആളെ കണ്ട് ചമ്മി അഞ്ജു; സര്‍പ്രൈസ് പൊളിച്ച് സോഷ്യല്‍ മീഡിയ!

  മനസില്‍ ഇനിയും ബാക്കി വെച്ച ആഗ്രഹത്തെ കുറിച്ചും അമ്പിളി ദേവി സംസാരിച്ചിരുന്നു. ഭരതനാട്യം എംഎ ചെയ്തതിന് ശേഷം എനിക്ക് പിഎച്ച്ഡി ചെയ്യണമെന്നൊക്കെ ആഗ്രഹം ഉണ്ടായിരുന്നു. എംഎ ഫൈനല്‍ ഇയര്‍ നടക്കുമ്പോഴാണ് എന്റെ ആദ്യത്തെ കല്യാണം. പിന്നെ മൂത്ത മകനായി. ആ വിവാഹം ഡിവോഴ്‌സ് ആയതിന് ശേഷമാണ് ചെന്നൈയില്‍ പോയി ഹയര്‍ സ്റ്റഡീസൊക്കെ നടത്തണം, മോനെ കൂടെ കൊണ്ട് പോയി അവിടെ നിര്‍ത്താം എന്നൊക്കെ വിചാരിച്ചിരുന്നു. പിന്നെ സാഹചര്യം വരികയാണെങ്കില്‍ പിഎച്ച്ഡി ചെയ്യണമെന്നൊക്കെയുണ്ട്. സയമം പോലെ അത് നടക്കട്ടേ എന്ന് കരുതുന്നു.

  ലവ് മ്യാരേജ് ആയത് കൊണ്ട് ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്; പേഴ്‌സണല്‍ സ്‌പേസ് കിട്ടാറുണ്ടെന്ന് സ്വാതി നിത്യാനന്ദ്

  98-99 കാലഘട്ടത്തിലാണ് ഞാന്‍ അഭിനയരംഗത്തേക്ക് വരുന്നത്. എന്റെ കരിയറില്‍ ഒരു ഗ്യാപ് വന്നതെന്ന് വച്ചാല്‍ രണ്ട് തവണ ഗ്യാപ് വന്നിട്ടുണ്ട്. ഒന്ന് ഞാനെന്റെ മൂത്തമകനെ പ്രഗ്നന്റ് ആയിരിക്കുമ്പോള്‍. ഡെലിവറിയ്ക്ക് ശേഷം മകന് ഒന്നര വയസ് ആയപ്പോഴാണ് ഞാന്‍ വീണ്ടും സീരിയലിലേക്ക് വരുന്നത്. പിന്നീട് ഒരു ഗ്യാപ്പ് വന്നത് 2019 ഏപ്രില്‍ മാസം മുതലാണ്. അപ്പോഴാണ് ചെറിയ മോനെ പ്രഗ്നന്റ് ആവുന്നത്. ബെഡ് റെസ്റ്റ് ആയിരുന്നു. ട്രാവലിങ് ഒന്നും പറ്റില്ലായിരുന്നു. പിന്നീട്ത് വരെ ഞാന്‍ വര്‍ക്ക് ചെയ്തിട്ടില്ല.

  Ambili Devi Biography | അമ്പിളി ദേവി ജീവചരിത്രം | FilmiBeat Malayalam

  ഡെലിവറിയ്ക്ക് ശേഷം വര്‍ക്ക് തുടങ്ങാന്‍ ഇരിക്കുമ്പോഴാണ് ലോക്ഡൗണ്‍ ആയത്. ചെറിയ മോനെയും കൊണ്ട് ലൊക്കേഷനില്‍ പോകാന്‍ ബുദ്ധിമുട്ടുണ്ട്. ഇപ്പോള്‍ മക്കളുടെ കാര്യം നോക്കുന്നു. ഇനി ഉടനെ അഭിനയത്തിലേക്ക് തിരിച്ച് വരുമോ എന്ന ചോദ്യത്തിനും അമ്പിളി മറുപടി പറഞ്ഞിരുന്നു. നമ്മള്‍ ആഗ്രഹിക്കുന്നത് പോലെ അല്ലലോ ഈ ഫീല്‍ഡെന്ന് പറയുന്നത്. അഭിനയമാണ് അറിയാവുന്ന ജോലി. തീര്‍ച്ചയായും നല്ല അവസരങ്ങള്‍ വരികയാണെങ്കില്‍ ചെയ്യും. എപ്പോള്‍ എങ്ങനെ എന്നൊന്നും അറിയില്ല.

  ലൊക്കേഷനില്‍ വെച്ചുളള മുകേഷിന്‌റെ സ്ഥിരം സ്വഭാവം, അനുഭവം പറഞ്ഞ് വാഴൂര്‍ ജോസ്‌

  English summary
  ambili Devi Opens Up About Her Children's And Dance Career
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X