»   » മോഹന്‍ലാലിന് വേണ്ടി ഭ്രാന്തിയായ ആ താരത്തിന് മിനിസ്‌ക്രീനില്‍ നിന്നും ലഭിക്കുന്ന പ്രതിഫലം?

മോഹന്‍ലാലിന് വേണ്ടി ഭ്രാന്തിയായ ആ താരത്തിന് മിനിസ്‌ക്രീനില്‍ നിന്നും ലഭിക്കുന്ന പ്രതിഫലം?

Posted By:
Subscribe to Filmibeat Malayalam

മഴവില്‍ മനോരമയില്‍ പ്രക്ഷേപണം പരമ്പരയാണ് അമ്മുവിന്റെ അമ്മ. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളില്‍ അമ്മുവിന്റെ അമ്മയും ഇടം പിടിച്ചിട്ടുണ്ട്. പ്രൈം ക്രിയേഷന്‍സിന്റെ ബാനറില്‍ രാജീവ് നെടുങ്കണ്ടമാണ് ഈ സീരിയല്‍ സംവിധാനം ചെയ്തത്. സീരിയല്‍ പ്രേക്ഷകരുടെ പ്രിയതാരമായ ശ്രിനിഷ് അരവിന്ദ്, മാളവിക വെയ്ല്‍സ്, വിനയപ്രസാദ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നീരജിനോടുള്ള പ്രണയം തുറന്നു പറഞ്ഞ് റീബ, പരസ്യമായ തുറന്നുപറച്ചില്‍, വീഡിയോ വൈറല്‍!

അമ്മു എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബേബി കെഷിയയാണ്. അമ്മുവിലൂടെയാണ് കഥ പുരോഗമിക്കുന്നത്. അമ്മുവിന്റെ ചേച്ചിയായ അനുപമ എന്ന കഥാപാത്രത്തെയാണ് മാളവിക വെയ്ല്‍സ് അവതരിപ്പിക്കുന്നത്. പൊന്നമ്പിളി സീരിയലിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് മാളവിക. ഏഷ്യാനെറ്റില്‍ പ്രേക്ഷേപണം ചെയ്ത പ്രണയത്തിലെ നായകനായ ശ്രിനിഷ് അരവിന്ദാണ് അമ്മുവിന്റെ അമ്മയിലെ മനുവെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബാലചന്ദ്രന്‍ ചുള്ളിക്കാട്, സുഭാഷ് ബാലകൃഷ്ണന്‍, കിഷോര്‍, അനില ശ്രീകുമാര്‍ തുടങ്ങിയവരും അമ്മുവിന്റെ അമ്മയിലെ പ്രധാനതാരങ്ങളാണ്.

നായികയായ മാളവികയുടെ പ്രതിഫലം

പൊന്നമ്പിളിയിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ മാളവിക വെയ്ല്‍സാണ് അമ്മുവിന്റെ അമ്മയിലെ നായികയെ അവതരിപ്പിക്കുന്നത്. 40,000 രൂപയാണ് മാസത്തില്‍ താരത്തിന് ലഭിക്കുന്നത്. അനുപമയെന്ന കഥാപാത്രമായാണ് മാളവികയെത്തുന്നത്.

ബാലതാരത്തിന് ലഭിക്കുന്നത്

ടൈറ്റില്‍ കഥാപാത്രമായ അമ്മുവിനെ അവതരിപ്പിക്കുന്നത് ബാലതാരമായ ബേബി കെഷിയയാണ്. അമ്മുവിനെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. മികച്ച പ്രകടനമാണ് ഈ ബാലതാരം കാഴ്ചവെയ്ക്കുന്നത്. പ്രേക്ഷകരുടെ പ്രിയതാരമായ അമ്മുവിന് ഒരു മാസം 20,000 രൂപയാണ് പ്രതിഫലമായി ലഭിക്കുന്നത്.

അമ്മാവനായി ബാലചന്ദ്രന്‍ ചുള്ളിക്കാട്

അനുപമയുടെ അമ്മാവനായ ഗോപി മാഷ് എന്ന കഥാപാത്രമായാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് ഈ സീരിയലിലെത്തുന്നത്. ഒരു മാസം 30,000 രൂപയാണ് അദ്ദേഹത്തിന് ലഭിക്കുന്നത്.

കിരണ്‍കുമാറായി സുഭാഷ് ബാലകൃഷ്ണന്‍

സീരിയല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ സൗപര്‍ണ്ണികയുടെ ഭര്‍ത്താവായ സുഭാഷാണ് അമ്മുവിന്റെ അമ്മയിലെ വില്ലന്‍ കഥാപാത്രമായ കിരണിനെ അവതരിപ്പിക്കുന്നത്. സാഡിസ്റ്റാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള സ്വഭവത്തിനുടമയാണ് കിരണ്‍ കുമാര്‍. മികച്ച അഭിനയമാണ് സുഭാഷ് പുറത്തെടുക്കുന്നത്. 30,000 രൂപയാണ് താരത്തിന് മാസത്തില്‍ ലഭിക്കുന്നത്.

നായകന് ലഭിക്കുന്നത്

പ്രണയത്തിലൂടെ മിനിസ്‌ക്രീനില്‍ തുടക്കം കുറിച്ച ശ്രിനിഷ് അരവിന്ദാണ് അമ്മുവിന്റെ അമ്മയിലെ നായകനായ മനുവിനെ അവതരിപ്പിക്കുന്നത്. ശ്രിനിഷും മാളവികയും തമ്മിലുള്ള കെമിസ്ട്രിയാണ് ഈ പരമ്പരയുടെ വിജയരഹസ്യമെന്ന് ആരാധകര്‍ പറയുന്നു. 30,000 രൂപയാണ് ശ്രിനിഷിന് ലഭിക്കുന്നത്.

വിനയപ്രസാദിന് ലഭിക്കുന്ന പ്രതിഫലം

സിനിമയിലും സീരിയലിലുമായി തിളങ്ങി നില്‍ക്കുന്ന വിനയപ്രസാദ് അമ്മുവിന്റെ അമ്മയില്‍ പത്മജ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. 50,000 രൂപയാണ് താരത്തിന് പ്രതിഫലമായി ലഭിക്കുന്നത്. മിനിസ്‌ക്രീന്‍ രംഗത്തെ അഭിനേത്രികളില്‍ മികച്ച പ്രതിഫലം വാങ്ങുന്ന താരം കൂടിയാണ് വിനയപ്രസാദ്.

English summary
Ammuvinte Amma Stars remuneration.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X