Just In
- 15 min ago
ആറാട്ടിൽ മോഹൻലാലിന്റെ അച്ഛനാകുന്നത് എവർഗ്രീൻ നായകൻ, 39 വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നു
- 24 min ago
'ലവ് യൂ ബ്യൂട്ടിഫുള്‍ ലേഡി', പ്രിയക്കൊപ്പമുളള മനോഹര ചിത്രവുമായി ചാക്കോച്ചന്
- 2 hrs ago
ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ, പിന്നീട് വേണ്ടെന്ന് വെച്ചു, പൃഥ്വിരാജിനൊപ്പം ജിമ്മില്‍ ടൊവിനോ
- 3 hrs ago
അമ്മ കള്ളം പറഞ്ഞതാണോ? തങ്കക്കൊലുസിന്റെ ചോദ്യത്തെക്കുറിച്ച് സാന്ദ്ര തോമസ്, കുറിപ്പ് വൈറല്‍
Don't Miss!
- News
കെസിയെ വിളിച്ചിട്ടുണ്ട്; വിവാദത്തിന് മറുപടിയുമായി മന്ത്രി സുധാകരന്
- Sports
സ്മിത്ത് പോലും പതറി, സ്ലോ ബാറ്റിങിന്റെ യഥാര്‍ഥ കാരണം പുജാര വെളിപ്പെടുത്തി
- Lifestyle
മിഥുനം രാശി: സാമ്പത്തികം ശ്രദ്ധിക്കേണ്ട വര്‍ഷം മുന്നില്‍
- Finance
കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- Automobiles
ഇലക്ട്രിക് വിഭാഗത്തിൽ തരംഗം സൃഷ്ടിക്കാൻ ഓസോൺ മോട്ടോർസ്; ആലീസ് അർബന്റെ ടീസർ പുറത്ത്
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
തമിഴിലും തെലുങ്കിലും സജീവമാണെന്ന് അനന്യ! മലയാളം ഈ താരത്തെയും കൈയ്യൊഴിഞ്ഞോ? കാണൂ!
ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ തിളങ്ങി നില്ക്കുന്ന നിരവധി താരങ്ങളുണ്ട്. താരങ്ങള്‍ അതിഥിയായും അവതാരകരായും എത്തുന്ന പരിപാടികള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. താരങ്ങള്‍ക്കായി മത്സരിക്കുകയാണ് ഓരോ ചാനലുകളും. അവതാരകമാരായി എത്തി പിന്നീട് മലയാള സിനിമയുടെ എല്ലാമെല്ലാമായി മാറിയവരും കുറവല്ല. പതിവില്‍ നിന്നും വ്യത്യസ്തമായുള്ള തുടക്കത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അത്തരത്തില്‍ പുതിയൊരു റോളുമായി താന്‍ എത്തുകയാണെന്നും എല്ലാവരും കൂടെ നില്‍ക്കണമെന്നും വ്യക്തമാക്കി അനന്യ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു താരം പുതിയ തുടക്കത്തെക്കുറിച്ച് അറിയിച്ചത്.
മീനാക്ഷി ഡോക്ടറാവാന്‍ പോയി! കാവ്യയ്ക്ക് കൂട്ടായി മഹാലക്ഷ്മിയെത്തി ദിലീപിന്റെ 2018 ഇങ്ങനെ! കാണൂ!
അടുത്തിടെ തുടങ്ങിയ സീ കേരളം മലയാള ചാനലിലെ തമാശ ബസാറിലൂടെയാണ് അനന്യ അവതാരകയായി എത്തുന്നത്. ആര്യ, രമേഷ് പിഷാരടി തുടങ്ങി വന്‍താരനിര തന്നെ പരിപാടിയില്‍ അണിനിരക്കുന്നുണ്ട്. കെട്ടിലും മട്ടിലും പുതുമയുമായെത്തിയ ചാനലിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. താരത്തിന്റെ പുതിയ ചുവടുവെപ്പിന് പിന്തുണകളറിയിച്ച് ആരാധകരും രംഗത്തെത്തിയിരുന്നു.
റീമേക്കുകളോട് മുഖം തിരിക്കുന്ന ഭാവന 96 ന് യെസ് മൂളിയതിന് പിന്നിലെ കാരണം ഇതോ? കാണൂ!

ടെലിവിഷനിലേക്ക്
ബിഗ് സ്ക്രീനില്‍ തുടങ്ങിയ പലരും ഇന്ന് മിനിസ്ക്രീനിന്റെ കൂടി സ്വന്തമാണ്. നല്ലൊരു അവതാരക കൂടിയാണ് താനെന്ന് തെളിയിച്ചുരൊണ്ടിരിക്കുകയാണ് അനന്യ. നായികയായും സഹതാരമായും നിറഞ്ഞുനിന്ന താരത്തിന്റെ പുതിയ റോളില്‍ ആരാധകരും സന്തോഷത്തിലാണ്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് താരത്തിന്റെ പോസ്റ്റ് വൈറലായത്.

മലയാളത്തില്‍ കാണുന്നില്ലല്ലോ?
മലയാളത്തില്‍ തുടക്കം കുറിച്ച് പിന്നീട് തമിഴിലേക്കും തെലുങ്കിലേക്കുമൊക്കെ പോയവര്‍ക്ക് എന്നും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. അനന്യയുടെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്. മികച്ച സ്വീകാര്യതയാണ് ഈ താരത്തിന് ലഭിച്ചത്. പുതിയ തമിഴ് ചിത്രത്തിന്റെയും തെലുങ്ക് സിനിമയുടെയും ചിത്രീകരണത്തിനിടയിലെ ചിത്രങ്ങള്‍ താരം പങ്കുവെച്ചിരുന്നു. ഇതോടെയാണ് താരത്തെ മലയാളത്തില്‍ കാണാനില്ലല്ലോ എന്ന് ആരാധകര്‍ പറഞ്ഞത്.

മികച്ച സ്വീകാര്യത
മലയാളത്തില്‍ മാത്രമല്ല തമിഴിലേക്കെത്തിയപ്പോഴും പ്രേക്ഷകര്‍ താരത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ശശികുമാറിനെ നായകനാക്കി സമുദ്രക്കനി സംവിധാനം ചെയ്ത നാടോടികളിലൂടെയായിരുന്നു താരം തമിഴില്‍ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് കന്നഡയിലേക്കും തെലുങ്കിലേക്കും പോയപ്പോഴും സ്വീകാര്യതയുടെ കാര്യത്തില്‍ മുന്നിലായിരുന്നു ഈ താരം.

വിവാഹത്തിന് ശേഷവും സജീവം
വിവാഹ ശേഷം സിനിമയോട് ബൈ പറയുന്ന സ്വഭാവക്കാരാണ് നായികമാര്‍. ആഞ്ജനേയുമായുള്ള വിവാഹത്തിന് ശേഷവും ്അനന്യ സിനിമയില്‍ സജീവമാണ്. ശക്തമായ പിന്തുണയാണ് അദ്ദേഹം നല്‍കുന്നതെന്ന് താരം പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവെക്കാറുണ്ട്.

പോസിറ്റീവിലൂടെയായിരുന്നു തുടക്കം
വികെ പ്രകാശ് സംവിധാനം ചെയ്ത പോസിറ്റീവ് എന്ന ചിത്രത്തിലൂടെയാണ് അനന്യ അഭിനയരംഗത്തേക്ക് എത്തിയത്. ജയസൂര്യ, സക്ന്ദ തുടങ്ങിയവര്‍ അഭിനയിച്ച ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. നേരത്തെ പൈ ബ്രദേഴ്സ് എന്ന ചിത്രത്തില്‍ ബാലതാരമായും താരം അഭിനയിച്ചിരുന്നു. മലയാളത്തില്‍ നായികയായി തുടക്കം കുറിച്ചതിന് പിന്നാലെ തമിഴകത്തും താരം വരവറിയിച്ചിരിച്ചിരുന്നു. മലയാളികള്‍ക്ക് മാത്രമല്ല തമിഴകത്തിനും ഏറെ പ്രിയപ്പെട്ട താരമാണ് അനന്യ.

നൃത്തത്തിലും മികവ്
നല്ലൊരു നര്‍ത്തകി കൂടിയാണ് താനെന്ന് അനന്യ ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. സ്റ്റേജ് പരിപാടികളിലും മറ്റുമായി തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായി എത്താറുണ്ട് ഈ താരം. നേരത്തെ താരസംഘടനയായ എഎംഎംഎയുടെ നേതൃത്വത്തില്‍ നടത്തിയ അമ്മമഴവില്ലില്‍ സ്കിറ്റുമായി താരമെത്തിയിരുന്നു.