Just In
- 5 hrs ago
സലിംകുമാര്‍ എന്ന പ്രേക്ഷകന്റെ ഒരു വിലയിരുത്തലാണ് അത്, തുറന്നുപറഞ്ഞ് സത്യന് അന്തിക്കാട്
- 6 hrs ago
ഒടിടിയിലേക്ക് ഇല്ല, ദുല്‍ഖര്‍ ചിത്രം കുറുപ്പ് തിയ്യേറ്ററുകളിലേക്ക് തന്നെ, ആകാംക്ഷകളോടെ ആരാധകര്‍
- 6 hrs ago
ഇതാണ് ഞങ്ങള്‍, ലളിതം സുന്ദരം ടീമിനൊപ്പമുളള ചിത്രവുമായി മഞ്ജു വാര്യര്‍
- 6 hrs ago
ഇടതുകാൽ മുട്ടിനു താഴെ ശസ്ത്രക്രിയ ചെയ്തു മാറ്റി, അമ്മയെ കുറിച്ച് ശ്രീശാന്ത്
Don't Miss!
- Finance
2026ഓടെ ആഗോള സാമ്പത്തിക വളര്‍ച്ചയുടെ 15 ശതമാനം ഇന്ത്യയില്‍ നിന്നും, റിപ്പോര്‍ട്ട് പുറത്ത്
- News
കൊവിഷീൽഡിനും കൊവാക്സിനും പാർശ്വഫലങ്ങൾ കുറവ്; ഭീതി ആവശ്യമില്ലെന്നും നീതി ആയോദ് അംഗം
- Sports
ISL 2020-21: ഹൈദരാബാദിനെ സമനിലയില്‍ തളച്ച് ഒഡീഷ
- Travel
അറിഞ്ഞിരിക്കണം കര്‍ണ്ണാടകയിലെ ഈ പ്രധാന ക്ഷേത്രങ്ങള്‍
- Lifestyle
ഒരു വാള്‍നട്ട് മതി കരുത്തുള്ള ബീജവും പൗരുഷവും
- Automobiles
പേരില്‍ മാറ്റം വരുത്തി; ഹൈനെസ് CB350 ജാപ്പനീസ് വിപണിയില്‍ എത്തിച്ച് ഹോണ്ട
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ആദ്യ കാഴ്ചയിലും കൂടെ അഭിനയിച്ച നടനോടും ഇഷ്ടം തോന്നിയിട്ടുണ്ട്! തുറന്ന് പറഞ്ഞ് അനന്യ!!
മലയാളിയായ അനന്യ തെന്നിന്ത്യന്‍ സിനിമയില്‍ മുഴുവന്‍ അറിയപ്പെടുന്ന നടിയാണ്. മലയാളത്തിന് പുറമേ തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും സജീവമാണ് നടി. സിനിമയ്ക്ക് പുറമേ ടെലിവിഷന്‍ പരമ്പരകളിലും സജീവമായിരിക്കുന്ന അനന്യ നെവര്‍ ഹാവ് ഐ എവര്‍ എന്ന ഷോയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
ബിഗ് ബജറ്റ്, കിടിലന്‍ ആക്ഷന്‍, എന്നിട്ടും ദുരന്തം! വമ്പന്മാര് തകര്‍ന്നടിഞ്ഞു, പ്രതിഫലമില്ലാതെ ആമിർ
ധര്മജന് ദിലീപിന്റെ ബിനാമിയാണ്! നിര്‍മാണത്തിന് കാശ് മുടക്കിയത് ദിലീപോ?വെളിപ്പെടുത്തലുമായി ധര്മജന്
മലയാളത്തില്‍ താരങ്ങളുമായി ഒട്ടനവധി ചാറ്റ് ഷോ നടത്താറുണ്ട്. മഴവില്‍ മനോരമയില്‍ നക്ഷത്രത്തിളക്കം, നെവര്‍ ഹാവ് ഐ എവര്‍ എന്നിങ്ങനെ രണ്ട് ഷോകളാണ് ശ്രദ്ധേയം. നോണ്‍ സ്റ്റോപ്പായി ചോദ്യങ്ങള്‍ ചോദിക്കുകയും അതിന് ഉത്തരം പറയുകയും ചെയ്യുന്ന പരിപാടിയാണ് നെവര്‍ ഹാവ് ഐ എവര്‍. അനന്യയോടുള്ള ചോദ്യത്തിന് നടി ഉത്തരം പറയുന്നതിങ്ങനെയാണ്.
വിവാഹം കഴിഞ്ഞ് ദിവസങ്ങളായി, ഇനിയും ആഘോഷം തീരുന്നില്ല! സ്വപ്ന തുല്യമായ വിവാഹചിത്രങ്ങള്‍ കാണൂ!

നെവര്‍ ഹാവ് ഐ എവര്‍
മോഹന്‍ലാല്‍, മമ്മൂട്ടി, നീരജ് മാധവ്, ടൊവിനോ തോമസ്, ആന്റണി വര്‍ഗീസ്, അപര്‍ണ ബാലമുരളി തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങള്‍ മുതല്‍ യുവതാരങ്ങളും പങ്കെടുക്കുന്ന ഷോ യാണ് നെവര്‍ ഹാവ് ഐ എവര്‍. അവതാരകര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് നെവര്‍, ഹാവ് ഐ എന്നീ ഉത്തരങ്ങളാണ് നല്‍കേണ്ടത്. ഷോ യില്‍ എല്ലാ താരങ്ങള്‍ക്കും ഓരേ ചോദ്യങ്ങള്‍ തന്നെയാണ് ചോദിക്കാറുള്ളത്. അടുത്തിടെ മമ്മൂട്ടി പറഞ്ഞ ഉത്തരങ്ങള്‍ ദിവസങ്ങളോളം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

അനന്യ എത്തി..
മമ്മൂട്ടിയ്ക്ക് പിന്നാലെ ആന്റണി വര്‍ഗീസ്-നിമിഷ സജയന്, അപര്‍ണ ബാലമുരളി-അസ്കര്‍ അലി എന്നിവരായിരുന്നു ഷോ യിലെത്തിയത്. ഇപ്പോള്‍ നടി അനന്യയാണ് നെവര്‍ ഹാവ് ഐ എവര്‍ ഷോയിലെത്തിയിരിക്കുന്നത്. അനന്യയോടുള്ള ചോദ്യത്തിന് മികച്ച ഉത്തരങ്ങള്‍ തന്നെയായിരുന്നു നടി കൊടുത്തിരുന്നത്. ഒരു ചെറിയ ഗെയിം എന്നുള്ള രീതിയിലാണ് ഞാന്‍ ഇവിടെ വന്നിരിക്കുന്നതെന്നാണ് നടി പറയുന്നത്.

ഇഷ്ടപ്പെടാത്ത സിനിമയെ പുകഴ്ത്തി പറഞ്ഞിട്ടുണ്ടോ?
ഇഷ്ടപ്പെടാത്ത സിനിമയെ പുകഴ്ത്തി പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ഉത്തരം. ഇത് സത്യമാണ്. ഞാന്‍ അങ്ങനെ ഇഷ്ടപ്പെടാത്തതിനെ പുകഴ്ത്തി പറയാറില്ല. ആരെയും വേദനപ്പിക്കാതെ അയ്യോ ഇത് ഇത്തിരി മോശമായിരുന്നു എന്ന് പറയുമെന്നാണ് നടി പറയുന്നത്.

ഏതെങ്കിലും സിനിമയില്‍ അഭിനയിച്ചതില്‍ ഖേദം തോന്നിയിട്ടുണ്ടോ?
ഉണ്ടെന്നാണ് അനന്യ പറയുന്നത്. അതൊന്നും ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. എന്റെ ഫാമിലിയില്‍ അറിയാം. അയ്യോ അത് വേണ്ടായിരുന്നു. കുറച്ച് കൂടി കാത്തിരിക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ടെന്നും അനന്യ പറയുന്നു.

കൂടെ അഭിനയിച്ച നടനോട് പ്രണയം തോന്നിയിട്ടുണ്ടോ?
കൂടെ അഭിനയിച്ച നടനോട് പ്രണയം തോന്നിയിട്ടുണ്ടെന്നാണ് അനന്യയുടെ ഉത്തരം. അത് എല്ലാവര്ക്കും ഉണ്ടാവുന്ന ഒരു ഇഷ്ടം മാത്രമാണെന്ന് നടി വ്യക്തമാക്കുന്നു.

സെലിബ്രിറ്റി സാറ്റസിന്റെ ഗുണങ്ങള്‍ എടുക്കാറുണ്ടോ?
ഒരിക്കലുമില്ല. എനിക്ക് അങ്ങനെത്തെ ഒരു ഇഷ്ടം ഇല്ല. എപ്പോഴും സിംപിളായിട്ട് നടക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്.

അഭിമുഖങ്ങളില്‍ നുണ പറഞ്ഞിട്ടുണ്ടോ?
അഭിമുഖങ്ങളില്‍ നുണ പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു ഉത്തരം കാണിച്ചത്. എന്നാല്‍ അത് മാറി പോയതാണെന്നും താന്‍ നുണ പറയാറില്ലെന്നും നടി വ്യക്തമാക്കി. കള്ളമൊന്നും പറയാറില്ല. മുഖത്തടിച്ച് ഒന്നും പറയാറില്ലെങ്കിലും കാര്യങ്ങള്‍ ഞാന്‍ സൂചിപ്പിക്കും. അത് എത്രമാത്രം പോസിറ്റീവ് സെന്‍സില്‍ എടുക്കുമെന്ന് അറിയില്ല. പറഞ്ഞ് വരുമ്പോള്‍ ചില ട്വിസ്റ്റുകളൊക്കെ ഉണ്ടാവും.

ഏതെങ്കിലും സിനിമ കണ്ട് ഉറങ്ങി പോയിട്ടുണ്ടോ?
ഉണ്ട്. ഒന്നും പറയാന്‍ അറിയില്ല. എന്റെ പ്രൊഫഷന് അതായിട്ട് കൂടി ഒരു സിനിമ കണ്ടിട്ട്് ഉറങ്ങി എന്ന് പറയുന്നത് തന്നെ മോശമാണ്. ഒരിക്കല്‍ താന്‍ നന്നായി ഉറങ്ങിയിട്ടുണ്ട്. അത്രയും ഞാന്‍ ക്ഷീണിതയായിരുന്നിരിക്കും. അതല്ലെങ്കില്‍ ആ സിനിമ കണ്ടോണ്ട് ഇരിക്കാന്‍ താല്പര്യമുണ്ടായിട്ടുണ്ടാവില്ല. അങ്ങനെയായിരിക്കാം.

മറ്റൊരു നടന് ഒരു റോള്‍ കിട്ടിയതില്‍ അസൂയ തോന്നിയിട്ടുണ്ടോ?
ഉണ്ട്. നന്നാവുമായിരുന്നോ എന്നല്ല. ആ റോള്‍ കിട്ടിയിരുന്നെങ്കില്‍ ചെയ്ത് നോക്കാമായിരുന്നു. പക്ഷെ എല്ലാം നമ്മള് ആഗ്രഹിക്കുന്ന രീതിയില്‍ വരില്ലല്ലോ. എന്തായാലും എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ടെന്നാണ് അനന്യ പറയുന്നത്.

ആര്‍ക്കെങ്കിലും തെറ്റായ ഫോണ്‍ നമ്പര്‍ കൊടുത്തിട്ടുണ്ടോ?
ആര്‍ക്കും തെറ്റായ ഫോണ്‍ നമ്പര്‍ കൊടുക്കേണ്ടി വന്നിട്ടില്ലെന്നാണ് നടി പറയുന്നത്. ഇത് വല്ലാതെ കുഴപ്പിക്കുന്ന അവസ്ഥയിലാണെന്നും നടി പറയുന്നു.

ആദ്യ കാഴ്ചയില്‍ പ്രണയം തോന്നിയിട്ടുണ്ടോ?
ഉണ്ട്. അതിനെ കുറിച്ച് ഞാന്‍ കൂടുതലൊന്നും പറയില്ലെന്നാണ് അനന്യയുടെ നിലപാട്.

മറ്റൊരാളുടെ ടൂത്ത് ബ്രഷ് ഉപയോഗിച്ചിട്ടുണ്ടോ?
ഒരിക്കലുമില്ല

മറ്റൊരു അഭിനേതാവായിട്ട് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടോ?
ഉണ്ട്. ഒത്തിരി തവണ. ചില സമയത്ത് ഹായ് ചേച്ചി. ചേച്ചി ഈ സിനിമയില്‍ അല്ലേ എന്നിങ്ങനെ ചോദിക്കാറുണ്ട്. അപ്പോള്‍ നമ്മളെ കണ്ടിട്ടല്ല വന്നത്. അയ്യോ ഇന്ന ആളല്ലട്ടോ എന്ന് പറയും. ചിലപ്പോള്‍ വിഷമം തോന്നും. അങ്ങനെ ഒരുപാട് ഉണ്ടായിട്ടുണ്ട്.

സ്കൂള്‍ പരീക്ഷയില്‍ കോപ്പി അടിച്ചിട്ടുണ്ടോ?
ഒരിക്കലുമില്ല. സത്യം പറഞ്ഞാല്‍ അന്ന് പേടിയായിരുന്നു. കെമിസ്ട്രി, ഫിസിക്സ് ഓക്കെ വരുമ്പോള്‍ നോക്കണമെന്ന് ആഗ്രഹമൊക്കെ ഉണ്ടായിരുന്നു. പക്ഷെ അതിനൊരു ധൈര്യം കിട്ടിയിട്ടില്ലെന്നാണ് അനന്യ പറയുന്നത്. എങ്ങാനും പിടിച്ച് കഴിഞ്ഞാല്‍ പണിയല്ലേ കിട്ടുക.

ഈ സെഗ്മെന്റില്‍ നുണ പറഞ്ഞിട്ടുണ്ടോ
ഒരിക്കലുമില്ല. പറയാനുള്ളതൊക്കെ പറഞ്ഞു. ആരെയും വേദനിപ്പിച്ചിട്ടില്ലെന്നാണ് തോന്നുന്നതെന്നും അനന്യ പറയുന്നു.