For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിന്റെ വയറ്റിൽ കത്തി വെക്കുന്നത് എനിക്ക് ആലോചിക്കാന്‍ പറ്റില്ല; പ്രസവത്തിന് ഭാര്യയുടെ കൂടെ പോയത് പറഞ്ഞ് വിജയ്

  |

  ടെലിവിഷന്‍ ഷോ കളില്‍ അവതാരകനായിട്ടെത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് വിജയ്. സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഞാനും എന്റാളും എന്ന പരിപാടിയില്‍ വിജയും പങ്കെടുക്കുന്നുണ്ട്. ഭാര്യ ശ്രുതിയുടെ കൂടെ തന്റെ ദാമ്പത്യ ജീവിതത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ താരം പറഞ്ഞ് കഴിഞ്ഞു.

  ഏറ്റവും പുതിയതായി ഭാര്യയുടെ കൂടെ പ്രസവത്തിന് പോയ അനുഭവങ്ങളാണ് വിജയ് പങ്കുവെച്ചത്. അന്ന് ലേബര്‍ റൂമില്‍ കയറിയതിനെ കുറിച്ചും ശ്രുതിയുടെ കൂടെ താങ്ങായി നിന്നതിന്റെ കാരണവുമൊക്കെ വിജയ് പറഞ്ഞു. ചോര കണ്ടാല്‍ പേടിക്കുന്ന തന്റെ ഭര്‍ത്താവ് വരെ ഈ സാഹസം ചെയ്തുവെന്നാണ് അശ്വതി ശ്രീകാന്തും പറയുന്നത്. വിശദമായി വായിക്കാം...

  Also Read: വിവാഹത്തിന് പുറമേ ഒരു കുഞ്ഞുണ്ട്, നായികയുമായി പ്രണയം; ആമിര്‍ ഖാന്റെ ദാമ്പത്യം തകര്‍ത്ത വാര്‍ത്തകളിങ്ങനെ

  സാധാരണ ലേബര്‍ റൂമിലേക്ക് ഭര്‍ത്താക്കന്‍മാരെ കയറ്റാറില്ല. മെഡിസിന്‍ കൊടുത്ത് അവരെ കൊണ്ടു പോയി തഴിഞ്ഞാല്‍ പിന്നെ കുഞ്ഞ് വന്നതിന് ശേഷമാണ് അവരെ കാണാന്‍ സാധിക്കുന്നത്. ഈയൊരു സമയത്ത് ഭാര്യക്ക്് സപ്പോര്‍ട്ട് കൊടുത്താല്‍ നല്ലതാണെന്ന് എനിക്ക് തോന്നി. ലേബര്‍ റൂമില്‍ നില്‍ക്കണമെന്ന് ആഗ്രഹിച്ചിരുന്നു. തുടക്കത്തിലെ തന്നെ തിരുവനന്തപുരത്തുള്ള ഒട്ടുമിക്ക ഗൈനക്കോളജിസ്റ്റുമാരെയും കണ്ടു. ലേബര്‍ റൂമില്‍ ഭര്‍ത്താവിനെ പ്രവേശിപ്പിക്കാന്‍ പറ്റില്ലെന്നാണ് എല്ലാവരും തന്നെ പറഞ്ഞത്.

  Also Read: ലാലേട്ടന്‍ കുടിച്ച ഗ്ലാസില്‍ തന്നെ മാംഗോ ജ്യൂസ് തന്നു; ഇട്ടിമാണിയുടെ ലൊക്കേഷനിലെ സന്തോഷത്തെ കുറിച്ച് സ്വാസിക

  പക്ഷേ അവസാനം ഒരു ഡോക്ടര്‍ സമ്മതിച്ചു. നാലഞ്ച് വര്‍ഷം മുന്‍പ് മകന്റെ ജനന സമയത്തെ കാര്യമാണിത്. രാത്രി പതിനൊന്ന് മണിക്കാണ് ശ്രുതി അഡ്മിറ്റാവുന്നത്. നാല് മണി സമയത്ത് അവളെ ലേബര്‍ റൂമിലേക്ക് കയറ്റി. എന്നാല്‍ എന്നെ അകത്തേക്ക് കയറ്റാന്‍ പറ്റില്ലെന്ന് പറഞ്ഞു. കാരണം അവിടെ ഒരു മിനിസ്റ്ററുടെ മകളുണ്ട് പോലും. നേരത്തെ എന്നോട് സമ്മതിച്ചതാണ്. അവസാന നിമിഷം മാറ്റി പറഞ്ഞാല്‍ ശരിയാവില്ലെന്ന് പറഞ്ഞ് ഞാന്‍ അകത്തേക്ക് കയറി.

  സിസേറിയന്‍ ആയത് കൊണ്ട് തലേ ദിവസം മുതല്‍ കാര്യമായി ഒന്നും കഴിച്ചിട്ടില്ല. രാവിലെ നാല് മണിതൊട്ട് അടുത്ത ദിവസം നാല് മണിവരെ വേദന സഹിച്ചോണ്ട് ഇരിക്കുകയാണ്. എന്നെ കാണുമ്പോള്‍ യാതൊരു കുഴപ്പവുമില്ലെന്ന് ശ്രുതി പറയുമെന്ന് വിജയ് കൂട്ടിച്ചേര്‍ത്തു.

  എന്നാല്‍ നിനക്ക് സിസേറിയന്‍ വേണ്ടി വന്നാല്‍ എനിക്കത് ആലോചിക്കാന്‍ വയ്യ. നിന്റെ വയറ്റില്‍ കത്തി വെക്കുന്നതൊന്നും എനിക്ക് ആലോചിക്കാന്‍ പറ്റില്ല. എങ്ങനെയെങ്കിലും നിനക്ക് പെയിന്‍ വരട്ടെ എന്നാണ് വിജയ് തന്നോട് പറഞ്ഞതെന്ന് ശ്രുതി സൂചിപ്പിച്ചു.

  പെയിന്‍ വരുന്നുണ്ടെങ്കിലും പ്രസവിക്കാനുള്ള സാഹചര്യമല്ല. ഇതിനിടയില്‍ വാട്ടര്‍ ബ്രേക്കായി. പന്ത്രണ്ട് മണിക്കൂറായി, ഇനി സിസേറിയന്‍ ചെയ്തില്ലെങ്കില്‍ അപകടമാണെന്ന് ഡോക്ടര്‍ പറഞ്ഞു. ഇനി കാത്തിരുന്നാല്‍ കുഞ്ഞിനെ ബാധിക്കുമെന്നും സൂചിപ്പിച്ചു.

  ആ സമയത്ത് ഭര്‍ത്താവ് കൂടെയുണ്ടെന്നുള്ളത് വലിയൊരു ആശ്വാസമാണെന്ന് ശ്രുതി പറയുമ്പോള്‍ എല്ലാ ആശുപത്രികളും അതിന് സമ്മതിക്കണമെന്നാണ് വിജയിയുടെ അഭിപ്രായം. മാത്രമല്ല ഈയൊരു അനുഭവം നേരില്‍ കണ്ടവര്‍ക്ക് മറ്റ് എന്ത് പ്രശ്നം വന്നാലും അന്ന് ശ്രുതി അനുഭവിച്ച ആ വേദന വെച്ച് നോക്കുമ്പോള്‍ ഒന്നും കാര്യമുള്ളതായി തോന്നില്ലെന്നും വിജയ് പറയുന്നു.

  ഇതൊക്കെ കണ്ടാല്‍ പേടി ഇല്ലാത്ത ധൈര്യമുള്ളവരോ ഇല്ലാത്തവരോ ആയ ഭര്‍ത്താക്കന്മാരെല്ലാം ഭാര്യയുടെ കൂടെ ലേബര്‍ റൂമില്‍ കയറണമെന്നാണ് അവതാരക അശ്വതി ശ്രീകാന്തിന്റെയും അഭിപ്രായം. ലൈഫ് ടൈം എക്‌സപീരിയന്‍സാണത്. ചോര കണ്ടാല്‍ തല കറങ്ങുന്നയാളാണ് എന്റെ ഭര്‍ത്താവ്. പക്ഷേ, എന്റെ പ്രസവ സമയത്ത് അദ്ദേഹം കൂടെ വന്ന് നിന്നു എന്ന് അശ്വതി പറയുന്നു.

  Read more about: vijay വിജയ്
  English summary
  Anchor Vijay Opens Up About His Labour Room Experience With Wife Sruthi Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X