twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കല എന്റെ സിരകളിലേക്ക് പകര്‍ന്നത് അച്ഛന്റെ സാന്നിധ്യമാണ്; അച്ഛന് ആശംസകള്‍ പറഞ്ഞ് നടന്‍ അപ്പാനി ശരത്

    |

    അങ്കമാലി ഡയറീസിലെ അപ്പാനി രവി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേനായ നടനാണ് ശരത്. പില്‍ക്കാലത്ത് അപ്പാനി എന്ന പേരില്‍ താരം അറിയപ്പെടുകയും ചെയ്തു. മലയാളത്തില്‍ കൈനിറയെ സിനിമകളുമായി സജീവമാകുന്നതിനൊപ്പം തമിഴിലും തന്റെ സാന്നിധ്യം താരം അറിയിച്ചിരുന്നു. അടുത്തിടെ ഒരു കുഞ്ഞ് കൂടി ജനിച്ചതിന്റെ സന്തോഷത്തിലായിരുന്നു നടന്‍.

    അതീവ സുന്ദരിയായി നടി മാളവിക ശർമ്മ, നടിയുടെ പുത്തൻ ഫോട്ടോസ് കാണാം

    ഇപ്പോഴിതാ പ്രിയപ്പെട്ട അച്ഛന് ജന്മദിന സന്ദേശവുമായി എത്തിയിരിക്കുകയാണ് താരം. തന്നെ ഈ നിലയില്‍ എത്തിച്ചതിന് പിന്നിലുള്ള അച്ഛന്റെ കരുതലിനെ കുറിച്ചുമൊക്കെ സോഷ്യല്‍ മീഡിയയിലെഴുതിയ കുറിപ്പിലൂടെ ശരത് പറയുന്നു.

     അച്ഛനെ കുറിച്ച് അപ്പാനി ശരത്

    ഇന്ന് അച്ഛന്റെ പിറന്നാളാണ്. ആദ്യമായിട്ടായിരിക്കും അച്ഛനെ കുറിച്ചുള്ള ഒരു പിറന്നാള്‍ കുറിപ്പ്. ഷൂട്ടിംഗ് തിരക്കുകള്‍ കാരണം ഞാന്‍ എറണാകുളത്തേക്ക് താമസം മാറിയപ്പോള്‍ ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്തത് അച്ഛന്റെയും അമ്മയോടും ഒപ്പമുള്ള നിമിഷങ്ങളാണ്. കാശും പണവും ഒന്നുമല്ല ജീവിതത്തിലെ മാനദണ്ഡമെന്നും അത് സ്‌നേഹമാണെന്നും എന്നെ പഠിപ്പിച്ചത് അച്ഛനാണ് അതായിരിക്കാം. ചെറുതാണേലും നമ്മുടെയൊക്കെ കുടുംബങ്ങളുടെ അടിത്തറയും അതുപോല തന്നെ കലാ രംഗത്തേക്ക് എന്റെ ബാല്യത്തിലെ കൂട്ടി കൊണ്ട് പോയതിലും അച്ഛന്‍ നല്‍കിയ സംഭാവന വലുതാണ്.

     അച്ഛനെ കുറിച്ച് അപ്പാനി ശരത്

    കുട്ടി കാലത്തെ നാടക സംഘത്തിലേക്ക് സജീവമാകുന്നതിനു മുന്‍പേ കല എന്റെ സിരകളിലേക്ക് പകര്‍ന്നത് അച്ഛന്റെ സാന്നിധ്യം തന്നെ ആണ്. അച്ഛന്‍ കലാകാരന്‍ ഒന്നുമല്ല അതിനേക്കാള്‍ വല്യ പൊസിഷനില്‍ ആണ് അച്ഛന്റെ പ്രവര്‍ത്തന മേഖല. മറ്റൊന്നും അല്ല എനിക്ക് ഓര്‍മ വെച്ച നാള്‍ മുതല്‍ അച്ഛന്റെ തൊഴില്‍ നാട്ടിലെ ഒരു ലൈറ്റ് ആന്‍ഡ് സൗണ്ട്‌സിലാണ്. അച്ഛന്‍ സൗണ്ട് ഓപ്പറേറ്റ് ചെയ്യാത്ത സൗണ്ടുകളും അമ്പലങ്ങളും നാട്ടില്‍ ഇല്ല. അത്രക്കുണ്ട് അച്ഛന്റെ കലാ പാരമ്പര്യം.

     അച്ഛനെ കുറിച്ച് അപ്പാനി ശരത്

    കുഞ്ഞു നാളുകളില്‍ കലാ പരിപാടികള്‍ നടക്കുമ്പോള്‍ അച്ഛന്‍ എന്നെയും കൂട്ടാറുണ്ട് തിരുമല ചന്ദ്രന്‍ ചേട്ടന്റ മിമിക്‌സും അതുല്യയുടെ നാടകവുമെല്ലാം അച്ഛന്റെ ചുമരില്‍ ഇരുന്ന് കണ്ടത് ഇന്നും മനസ്സില്‍ ഉണ്ട്. അരുവിക്കര അമ്പലത്തില്‍ മണ്ഡലച്ചിറപ്പും ഗാനമേളയും ഒക്കെ എന്നിലെ കുഞ്ഞു കലാകാരന്റെ മനസിന് ഊര്‍ജം നല്‍കി ഈ മഹാമാരിക്കാലത്ത് ഏറ്റവും കൂടുതല്‍ നഷ്ടബോധമുണ്ടാക്കുന്നതും അതൊക്കെയാണ്. ഒരു പക്ഷെ എന്റെ അച്ഛന്‍ മറ്റൊരു തൊഴില്‍ ആയിരുന്നു എടുത്തിരുന്നത് എങ്കില്‍ അമ്പലപ്പറമ്പുകളിലും നിറങ്ങളില്‍ നിന്നും എന്റെ ജീവിതം മറ്റൊരിടത്തേക്ക് പറിച്ച് നട്ടേനെ.

     അച്ഛനെ കുറിച്ച് അപ്പാനി ശരത്

    അച്ഛന്റെ ചുമരിലേരി കലാപരിപാടികള്‍ കണ്ട പല അമ്പലപ്പറമ്പുകളിലും അച്ഛന്റെ ലൈറ്റ് ആന്‍ഡ് സൗണ്ട്‌സില്‍ മിമിക്രി കളിക്കാന്‍ കഴിഞ്ഞതും ജീവിതത്തിലെ ഏറ്റവും വല്യ ഭാഗ്യമായി കാണുന്നു. അതെ അമ്പലപ്പറമ്പില്‍ ഞാന്‍ അഭിനയിച്ച സിനിമ ഗാനങ്ങള്‍ അച്ഛന്‍ ഉറക്കെ കേള്‍പ്പിച്ചു കൂട്ടുകാരോട് അതിനേക്കാള്‍ ഉറക്കെ വിളിച്ച് പറയും. ഈ പാട്ടില്‍ ഡാന്‍സ് കളിച്ചതും അഭിനയിച്ചതുംഎന്റെ മകനാണെന്ന്. അത് മതി ജീവിതത്തില്‍ ഒരു മകനെന്ന രീതിയില്‍ എനിക്ക് ലഭിക്കാവുന്ന ഏറ്റവും വല്യ ബഹുമതി. പ്രിയപ്പെട്ട അച്ഛന് ഒരായിരം പിറന്നാള്‍ ആശംസകളും. അമ്മക്ക് ഒരു ചക്കര ഉമ്മയും...

    English summary
    Angamaly Diaries Fame Appani Sarath's Birthday Wishes To His Father
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X