For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശ്വേത മേനോന്‍ ബിഗ് ഹൗസിലായതില്‍ ആനിക്ക് സന്തോഷം, സൂപ്പര്‍ ജോഡിയില്‍ ഇനി കുക്കറി ഷോയും?

  |

  കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ മിനിസ്‌ക്രീന്‍ അവതാരകയാണ് ആനിയെന്ന കാര്യത്തില്‍ സംശയമേതുമില്ല. സിനിമയില്‍ സജീവമല്ലെങ്കിലും കുക്കറി ഷോയുമായി എത്താറുണ്ട് ഈ താരം. സംവിധായകനെ വിവാഹം കഴിച്ചുവെഹ്കിലും വിവാഹ ശേഷം സിനിമയോട് ബൈ പറയുന്ന പതിവ് ശൈലി തന്നെയായിരുന്നു ആനിയും പിന്തുടര്‍ന്ന്. ഒരുകാലത്ത് നായികയായി നിറഞ്ഞുനിന്ന താരത്തിന്റെ സിനിമകള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ചുരിക്കിയ സിനിമകളിലൂടെ തന്നെ പ്രേക്ഷകമനം കവര്‍ന്ന താരം വളരെ പെട്ടെന്ന് തന്നെ അപ്രത്യക്ഷമാവുകയും ചെയ്തു.

  ഷാജി കൈലാസിനും മക്കള്‍ക്കുമൊപ്പം സന്തോഷകരമായ കുടുംബജീവിതം നയിച്ചുവരുന്നതിനിടയിലാണ് ആനി മിനിസ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. വാചകം മാത്രമല്ല പാചകത്തിലും തനിക്ക് വൈഭവമുണ്ടെന്ന് തെളിയിക്കുകയായിരുന്നു ഈ താരം. സിനിമാ രാഷ്ട്രീയ മേഖലകളിലെ നിരവധി പേരാണ് കുടുംബസമേതം പരിപാടിയിലേക്കെത്തുന്നത്. പ്രേക്ഷകര്‍ ചോദിക്കാനാഗ്രഹിക്കുന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ആനി ഇവരോട് ഉന്നയിക്കുന്നതെന്നാണ് മറ്റൊരു രസകരമായ കാര്യം. ശ്വേത മേനോന് പിന്നാലെ ആനി സൂപ്പര്‍ ജോഡിയിലേക്ക് എത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  സൂപ്പര്‍ ജോഡിയിലേക്ക് ആനിയെത്തുന്നു

  സൂപ്പര്‍ ജോഡിയിലേക്ക് ആനിയെത്തുന്നു

  മിനിസ്‌ക്രീനിലെ മിന്നും താരങ്ങളും വരുടെ ഭര്‍ത്താക്കന്‍മാരും ഒരുമിച്ചെത്തുന്ന പരിപാടിയാണ് സൂപ്പര്‍ ജോഡി. പതിവില്‍ നിന്നും വിപരീതമായുള്ള റിയാലിറ്റി ഷോയുമായി സൂര്യ ടിവി എത്തിയപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. വിവിധ പരമ്പരകളിലൂടെയായി ആരാധകമനസ്സില്‍ ഇടം നേടിയ താരങ്ങള്‍ അവരുടെ പങ്കാളിക്കൊപ്പം സൂപ്പര്‍ ജോഡി പട്ടത്തിനായി മത്സരിക്കുകയാണ്. വ്യത്യസ്തമായ നിരവധി ടാസ്‌ക്കുകളാണ് ഇവരെ കാത്തിരിക്കുന്നത്. സൂര്യ ടിവിയിലെ സൂപ്പര്‍ ജോഡിയിലേക്ക് ആനിയുമെത്തുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

  ശ്വേതയ്ക്ക് പകരം വിധികര്‍ത്താവായി

  ശ്വേതയ്ക്ക് പകരം വിധികര്‍ത്താവായി

  പരിപാടിയില്‍ വിധികര്‍ത്താവായി എത്തിയിരുന്നത് ശ്വേത മേനോനായിരുന്നു. മറ്റ് മത്സരാര്‍ത്ഥികളും താരങ്ങളുടെ പെര്‍ഫോമന്‍സുകള്‍ വിലയിരുത്താറുണ്ട്. അഭിനയത്തില്‍ മാത്രമല്ല അവതരണത്തിലും തന്റേതായ ശൈലിയുമായാണ് ശ്വേത മേനോന്‍ മുന്നേറുന്നത്. സൂപ്പര്‍ ജോഡിയില്‍ താരം വിധികര്‍ത്താവായി എത്തിയപ്പോള്‍ ആരാധകരുടെ ആവേശം വര്‍ധിച്ചിരുന്നു. വെറുതെയല്ല ഭാര്യയെന്ന റിയാലിറ്റി ഷോയിലൂടെ താരം നേരത്തെ പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു. സൂപ്പര്‍ ജോഡിയിലെ വിധികര്‍ത്താവായി തുടരുന്നതിനിടയിലാണ് ബിഗ് ബോസില്‍ പങ്കെടുക്കാനായി ശ്വേത പോയത്. ഇതോടെയാണ് ആ സ്ഥാനത്തേക്ക് ആനിയെത്തിയത്.

  പരിപാടിയില്‍ അഴിച്ചുപണി

  പരിപാടിയില്‍ അഴിച്ചുപണി

  ഞായറാഴ്ച പ്രക്ഷേപണം ചെയ്യുന്ന എപ്പിസോഡില്‍ ആനിയായിരിക്കും വിധികര്‍ത്താവായി എത്തുന്നത്. ശ്വേത ബിഗ് ബോസിലായതിനാലാണ് മറ്റൊരു താരത്തെ സമീപിച്ചതെന്നും ഇതേക്കുറിച്ച് അറിയിച്ചപ്പോള്‍ സന്തോഷത്തോടെ താരം ആ ചുമതല ഏറ്റെടുക്കുകയായിരുന്നുവെന്നും ചാനല്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പതിവിന് വിപരീതമായി ആനിയുടെ വരവോട് കൂടി പരിപാടിയില്‍ മറ്റ് ചില മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.

  കുക്കിങ് സെഗ്മെന്റും ഉള്‍പ്പെടുത്തുന്നു

  കുക്കിങ് സെഗ്മെന്റും ഉള്‍പ്പെടുത്തുന്നു

  പാചക സെഗ്മെന്റ് കൂടി ഉള്‍പ്പടുത്തിയാണ് ഇനിയുള്ള എപ്പിസോഡുകള്‍ നീങ്ങുന്നത്. മത്സരാര്‍ത്ഥികളുടെ കുക്കിങ് കൂടി ഇനി പ്രേക്ഷകര്‍ക്ക് കാണാനാവും. ആനിയായിരിക്കും വിഭവങ്ങള്‍ ടേസ്റ്റ് ചെയ്യുന്നത്. കെട്ടിലും മട്ടിലും പുതുമയുമായെത്തുന്ന പുതിയ എപ്പിസോഡിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഓരോ ആഴ്ചയിലും മത്സരിക്കാനെത്തുന്ന ദമ്പതികളും അവരൊപ്പിക്കുന്ന വികൃതികളുമൊക്കെയായി പരിപാടി വിജയകരമായി മുന്നേറുകയാണ്. ആനിയെത്തിയാല്‍ എങ്ങനെയായിരിക്കുമെന്നറിയാന്‍ ഇനിയും കാത്തിരിക്കണം.

  English summary
  Annie joins in super jodi.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X