For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞങ്ങള്‍ ശരിക്കും ഭാര്യയും ഭര്‍ത്താവും ആണെന്ന് പറഞ്ഞവരുണ്ട്; ഓൺസ്ക്രീൻ ഭർത്താവിനെ കുറിച്ച് നടി അനു ജോസഫ്

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് അനു ജോസഫ്. നീളം മുടിയുള്ള ശാലീന സൗന്ദര്യമാണ് അനുവിന്റെ പ്രത്യേകത. മൃഗങ്ങളോടുള്ള സ്‌നേഹം കൊണ്ട് വീട് നിറയെ പെറ്റ്‌സിനെ വളര്‍ത്തുകയാണ് നടി. ഇതിനിടയിലാണ് അഭിനയും വ്‌ളോഗിങ്ങുമൊക്കെ. യൂട്യൂബിലൂടെ രസകരമായ വീഡിയോസുമായിട്ടാണ് അനു എത്താറുള്ളത്. ഏറ്റവും പുതിയതായി ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ നടിയുടെ വീഡിയോ വൈറലാവുകയാണ്. സ്‌കൂളില്‍ പഠിച്ചത് മുതല്‍ വിവാഹത്തെ കുറിച്ച് വരെ നടി ഇതിലൂടെ വെളിപ്പെടുത്തി.

  ആദ്യമായി സബ്ജില്ല കലോത്സവത്തിന് കലാതിലകപ്പട്ടം തനിക്ക് ലഭിച്ചു. 8 ഐറ്റത്തില്‍ പങ്കെടുത്തു, എല്ലാത്തിലും ഒന്നാം സ്ഥാനമായിരുന്നു. എങ്കിലും പിന്നീട് ഒരു പോയിന്റ് വ്യത്യാസത്തില്‍ മറ്റൊരു കുട്ടിയ്ക്ക് അത് കൊടുക്കേണ്ടി വന്നു. സ്‌കൂളിലേക്ക് വലിയ അഭിമാനത്തോടെയാണ് ഞാന്‍ ട്രോഫിയുമായി പോയത്. പക്ഷേ അത് തിരിച്ച് കൊടുക്കേണ്ടി വന്നതോടെ ജീവിതത്തില്‍ ഒരുപാട് സന്തോഷിക്കുകയും അതേപോലെ തന്നെ വിഷമിക്കുകയും ചെയ്ത സംഭവമാണിതെന്നും അനു പറഞ്ഞു. അതിന് ശേഷം ജില്ലാ കലാതിലകമായിട്ടും മത്സരിച്ചു.

  ദിലീപും ഇത് തന്നെയല്ലെ പറഞ്ഞത്; പൃഥിരാജിനും ദിലീപിനും വിനായകനും എനിക്കും ഒരേ നിയമമാണെന്ന് ഹരീഷ് പേരടി

  നീലേശ്വരംകാരിയായ കാവ്യ മാധവനെ കലോത്സവത്തില്‍ തോല്‍പ്പിച്ചിരുന്നു. അങ്ങനെ പത്രത്തില്‍ എഴുതി കണ്ടപ്പോള്‍ ഒത്തിരി സന്തോഷമായിരുന്നു എന്നാണ് അനു പറയുന്നത്. സ്‌കൂള്‍ കാലം തൊട്ട് നടി എന്നാണ് കാവ്യയെ കണ്ടിരുന്നത്. മലയാള സിനിമയിലെ നായികയെ മലര്‍ത്തിയടിച്ചു എന്ന് കണ്ടപ്പോള്‍ ഒത്തിരി സന്തോഷമായെന്നും അനു പറയുന്നു. കലാതിലകം ആയതിന്റെ ചിത്രങ്ങള്‍ കണ്ടപ്പോഴാണ് പുതിയൊരു സീരിയലിലേക്ക് വിളിക്കുന്നത്. പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ ആണ് വേണ്ടത്. അങ്ങനെ എന്നെ തിരഞ്ഞെടുത്തു.

  ജാനകിയെ പുറത്താക്കാനുണ്ടായ കാരണം ഇതാണ്; റീ എന്‍ട്രിയുമായി നടി വീണ്ടും മുംബൈയിലേക്കെന്ന് സൂചനകള്‍

  പതിമൂന്ന് എപ്പിസോഡ് ഉണ്ടായിരുന്ന സ്‌നേഹചന്ദ്രിക എന്ന സീരിയല്‍ പക്ഷേ അത് വെളിച്ചം കണ്ടില്ലെന്ന് അനു പറയുന്നു. 16-ാമത്തെ വയസിലാണ് സ്‌ക്രീനില്‍ വന്ന് തുടങ്ങിയത്. തന്റെ ആദ്യ പേര് ധന്യ എന്നായിരുന്നു. അതെനിക്ക് ഇഷ്ടമായില്ല. അങ്ങനെ ഞാന്‍ തന്നെയാണ് അനു ജോസഫ് എന്നാക്കിയത്. രാജു ജോസഫ് എന്നാണ് അച്ഛന്റെ പേര്. അത് പേരിനൊപ്പം ചേര്‍ക്കുകയായിരുന്നു. പിന്നെ അനു എന്ന പേര് തലേദിവസം കണ്ട സിനിമയിലെ നായികയുടെ പേരാണ്. അത് സ്വന്തം പേരാക്കി.

  പൊക്കം കുറവുണ്ട് എന്നേയുള്ളു, സൂരജ് നോര്‍മല്‍ വ്യക്തി ആണ്; സഹതാപത്തിന്റെ ആവശ്യമില്ലെന്ന് സോഷ്യല്‍ മീഡിയ

  Recommended Video

  കൂടെ നിന്നവർക്ക് സിനിമ നഷ്ടമായി, പ്രിയപ്പെട്ട ചിലർ കാലുമാറിയത് വേദനിപ്പിച്ചു : ഭാവന | Filmibeat

  കാര്യം നിസാരം എന്ന പരമ്പരയില്‍ ഒരുമിച്ച് അഭിനയിച്ചതോടെ ഒത്തിരി ഗോസിപ്പുകള്‍ കേള്‍ക്കേണ്ടി വന്നു. നടന്‍ അനീഷ് രവിയും താനും പ്രണയത്തിലാണെന്നും അതല്ല ഞങ്ങള്‍ ശരിക്കും വിവാഹിതരാണെന്നുമൊക്കെ പ്രചരിച്ചിരുന്നു. അതേ സമയം താന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ മനസമാധാനം വേണമെന്നാണ് അനു പറയുന്നത്. വിനയവും ലാളിത്യവും ഉള്ള നല്ല ഒരു കലാകാരി. ഇഷ്ടമുള്ള ചുരുക്കം ചിലരില്‍ ഒരാളാണ് അനു ജോസഫ് എന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളില്‍ ആരാധകര്‍ പറയുന്നത്.നേരുളള കൃത്യമായ നിലപാടുകളുളള നടിയാണ് അനു ജോസഫ്. അനാവശ്യമായി മറ്റുളളവരുടെ മുന്‍പില്‍ തലകുനിക്കാന്‍ മടിയുളളതിനാല്‍ അവസരങ്ങള്‍ വഴി മാറി പോയി.. അനുവിന്റെ ക്യാരക്ടറും മനോഹരമാണ്. ശക്തയായൊരു സ്ത്രീയാണ് നടിയെന്നും കമന്റുകളിലൂടെ ആരാധകര്‍ പറയുന്നു.

  English summary
  Anu Joseph About Her Reel Husband Aneesh Ravi In Flowers Oru Kodi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X