For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്പിളി ദേവിയുടെ പ്രശ്‌നത്തിൽ ഇടപെടാത്തതിന് കാരണമുണ്ടെന്ന് അനു ജോസഫ്; തൻ്റെ വിവാഹ സങ്കൽപങ്ങളെ കുറിച്ചും നടി

  |

  ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയായ നടി അനു ജോസഫ് യൂട്യൂബ് ചാനലിലൂടെ തിളങ്ങി നില്‍ക്കുകയാണ്. സെലിബ്രിറ്റികളായ സുഹൃത്തുക്കളുടെ ഇന്റര്‍വ്യൂ എടുത്തും പാചക പരീക്ഷണങ്ങള്‍ നടത്തിയുമൊക്കെ അനു ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ഇപ്പോള്‍ എല്ലാവരും കാത്തിരിക്കുന്നത് അനുവിന്റെ വിവാഹം എന്ന് നടക്കുമെന്ന് അറിയാനാണ്. അതിനുള്ള മറുപടിയും ഭാവി വരനെ കുറിച്ചും മനസ് തുറന്ന് പറയുകയാണ് നടിയിപ്പോൾ.

  ഐശ്വര്യ റായിയും സൽമാൻ ഖാനും പ്രണയിക്കുന്ന കാലത്തെ അപൂർവ്വ ഫോട്ടോസ്

  ഒപ്പം അമ്പിളി ദേവിയുടെ വിഷയത്തില്‍ താന്‍ കൂടുതല്‍ ഇടപെടാതിരിക്കാനുള്ള കാരണത്തെ കുറിച്ചും നടി പറഞ്ഞിരുന്നു. ബിഹൈന്റ് വുഡിസിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് ആരാധകര്‍ ചോദിക്കാന്‍ കാത്തിരുന്ന ചോദ്യങ്ങള്‍ക്ക് അനു ജോസഫ് ഉത്തരം പറഞ്ഞത്.

  വിവാഹം കഴിക്കുന്നില്ലേ എന്ന ചോദ്യത്തിന് വളരെ രസകരമായ ഉത്തരമാണ് അനു പറഞ്ഞത്. ഞാന്‍ ജീവിതത്തില്‍ വളരെ സന്തോഷത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ്. എന്ന് കരുതി വിവാഹ ജീവിതം തെറ്റാണെന്ന് പറയുകയല്ലേ. ചിലപ്പോള്‍ ഉടനെ ഉണ്ടാവും. അല്ലെങ്കില്‍ കുറച്ച് കഴിഞ്ഞിട്ട് ഉണ്ടാവും. ഒന്നും പറയാന്‍ പറ്റില്ല. എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ചിലപ്പോള്‍ ആരോടും പറയാതെയും കല്യാണം കഴിക്കുമെന്നും അനു പറയുന്നു.

  നമ്മളെ മനസിലാക്കണം, പറയുന്നതൊക്കേ കേള്‍ക്കണം, സമാധാനം ഉണ്ടാവണം. ഞാന്‍ അങ്ങോട്ട് ഒരു പ്രശ്‌നത്തിനും പോകില്ല. വ്യക്തികള്‍ക്ക് അവരുടെ ഇഷ്ടങ്ങള്‍ക്ക് പ്രധാന്യം കൊടുക്കുന്ന ആളാണ് ഞാന്‍. എന്റെ ഏറ്റവും നല്ല സുഹൃത്തായിരിക്കണം ജീവിത പങ്കാളി. അതോണ്ട് അത്തരമൊരാള്‍ എന്റെ ലൈഫിലേക്ക് വരുന്നതാണ് ഇഷ്ടം. ലോകത്തിലെ എന്തിനെ കുറിച്ചും എനിക്ക് അയാളോട് സംസാരിക്കാന്‍ സാധിക്കുന്ന ഒരു വ്യക്തിയായിരിക്കണം എന്റെ പങ്കാളി എന്ന് മാത്രമേ കണ്ടീഷന്‍ ഉള്ളു.

  അമ്പിളിയുമായി ഒരുപാട് വര്‍ഷങ്ങളായിട്ടുള്ള പരിചയമാണ് എനിക്ക്. ആദിത്യനുമായിട്ടും നല്ല പരിചയമുണ്ട്. ഈ പ്രശ്നം കേട്ട് അറിഞ്ഞപ്പോള്‍ ശരിക്കും ഞാന്‍ ഞെട്ടി. എന്താണ് സംഭവമെന്ന് അറിയില്ലായിരുന്നു. അപ്പോള്‍ തന്നെ ഞാന്‍ അവളെ വിളിച്ചു. ഞാന്‍ മറ്റൊരു ഷൂട്ട് കഴിഞ്ഞ് തിരിച്ച് വരുന്ന സമയമായിരുന്നു. ഒന്ന് നേരില്‍ കാണാം എന്ന് കരുതി കയറിയതാണ് അവളുടെ വീട്ടില്‍. സംസാരിച്ചപ്പോള്‍, നിനക്ക് ഇക്കാര്യങ്ങള്‍ ഞങ്ങളുടെ ചാനലിനോട് പറയാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ അവള്‍ ഓകെ പറഞ്ഞു. അങ്ങനെ അപ്പോള്‍ തന്നെ ഷൂട്ട് ചെയ്യുകയായിരുന്നു.

  Ambili Devi Biography | അമ്പിളി ദേവി ജീവചരിത്രം | FilmiBeat Malayalam

  കാര്യങ്ങളൊക്കെ നിയമപരമായിട്ടാണ് അവര്‍ തീരുമാനിച്ചത്. അതിന് ശേഷം പേഴ്സണലായി അവളെ വിളിക്കുകയും കാര്യങ്ങളൊക്കെ അറിയുകയും ചെയ്തട്ടുണ്ട്. പക്ഷെ അതൊന്നും ഷൂട്ട് ചെയ്യുകയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. അതിന് കാരണം, അമ്പിളിയുടെ ജീവിതം വച്ച് ഞാന്‍ ചാനല്‍ റേറ്റിങ് കൂട്ടുകയാണ് എന്ന തരത്തില്‍ ചിലര്‍ പറഞ്ഞിരുന്നുു. അതു കൊണ്ടാണ് ആ വിഷയത്തില്‍ അത്രയധികം പിന്നീട് ഇടപെടാതിരുന്നതെന്നാണ് അനു ജോസഫ് പറയുന്നത്.

  English summary
  Anu Joseph Opens Up Why She Not Interfering In Ambili Devi - Adithyan Jayan Issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X