»   » അനുപമയെ കൊണ്ട് ഐ ലവ് യു പറയിപ്പിച്ച് അവതാരകന്‍, അതും തെലുങ്കില്‍; കാണൂ

അനുപമയെ കൊണ്ട് ഐ ലവ് യു പറയിപ്പിച്ച് അവതാരകന്‍, അതും തെലുങ്കില്‍; കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

തെലുങ്ക് സിനിമാ ലോകത്ത് മിന്നിക്കയറുകയാണ് അനുപമ പരമേശ്വരന്‍. മലയാളത്തെക്കാള്‍ ഇപ്പോള്‍ താരത്തിന് ആരാധകരുള്ളത് തെലുങ്ക് സിനിമാ ലോകത്താണെന്ന് പറഞ്ഞാലും തെറ്റല്ല. ഇപ്പോഴിതാ തെലുങ്കിലെ ടെലിവിഷന്‍ പ്രേക്ഷകരെയും കൈയ്യിലെടുക്കുകയാണ് അനുപമ പരമേശ്വരന്‍.

ശരീരത്തില്‍ ഒട്ടിപ്പിടിച്ചു നില്‍ക്കുന്ന വേഷവുമായി വീണ്ടും അനുപമ പരമേശ്വരന്‍, ഇതും വിവാദം ..?

അനുപമ അതിഥിയായെത്തുന്ന സീ ടിവി തെലുങ്കിലെ കെടിയുസി 3 എന്ന ചാറ്റ് ഷോയുടെ പ്രമോ വീഡിയോ പുറത്ത് വിട്ടു. അനുപമ ആ പ്രമോ വീഡിയോ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്യുകയും ചെയ്തു.

anupama

കാണികളെയും അവതാരകനെയും സംസാരിച്ചും ചിരിച്ചും തമാശകള്‍ പറഞ്ഞും അനുപമ കൈയ്യിലെടുക്കുന്നത് വീഡിയോയില്‍ കാണാം. നേരത്തെ അനുപമയുടെ തെലുങ്ക് പ്രസംഗം വൈറലായിരുന്നു. മലയാള ഭാഷയെക്കാള്‍ നന്നായിട്ടാണ് അനു ഇപ്പോള്‍ തെലുങ്ക് ഭാഷ കൈകാര്യം ചെയ്യുന്നത്.

അനുപമയുടെ ചിരി കൊണ്ടും, ക്യൂട്ട് എക്‌സ്പ്രഷന്‍ കൊണ്ടും ശ്രദ്ധേയമാണ് പ്രമോ വീഡിയോ. ഒരു ഘട്ടത്തില്‍ അവതാരകന്‍ അനുപമയെ കൊണ്ട് ഐ ലവ് യു എന്ന് തെലുങ്കില്‍ പറയിപ്പിക്കുന്നതും കാണാം. വീഡിയോ കണ്ടു നോക്കൂ.

പ്രേമത്തിന്റെ റീമേക്കിലൂടെയാണ് അനുപമ തെലുങ്ക് സിനിമാ ലോകത്ത് എത്തിയത്. തുടര്‍ന്ന് അ ആ, ശതമാനം ഭവതി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. രണ്ടും സൂപ്പര്‍ ഹിറ്റായതോടെ അനു തെലുങ്കിലെ ഭാഗ്യ നായികയുമായി.

English summary
Anupama Parameswaran rocking in Telugu TV show also

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam