»   » അപര്‍ണ ബാലമുരളിയോട് രജിഷ വിജയന് കുശുമ്പ്; ഫോട്ടോ ഷൂട്ടില്‍ അപര്‍ണ ബോധരഹിതയായി!!

അപര്‍ണ ബാലമുരളിയോട് രജിഷ വിജയന് കുശുമ്പ്; ഫോട്ടോ ഷൂട്ടില്‍ അപര്‍ണ ബോധരഹിതയായി!!

Posted By: Teresa John
Subscribe to Filmibeat Malayalam

'ചേട്ടന്‍ സൂപ്പറാ'.. ചെറുപ്പക്കാരുടെ മനസിലേക്ക് വളരെ ആഴത്തില്‍ പതിഞ്ഞൊരു ഡയലോഗായിരുന്നു. ഒപ്പം മഹേഷിന്റെ പ്രതികാരത്തിലെ ജിംസിയെയും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ദിലീഷ് പോത്തന്റെ ബ്രില്ല്യന്‍സ് സമ്മാനിച്ച അപര്‍ണ ബാലമുരളി മലയാള സിനിമയുടെ ഭാഗ്യനടിയായി വളര്‍ന്നിരിക്കുകയാണ്. ആദ്യ സിനിമയിലെ അഭിനയിത്തിന് ശേഷം സിനിമകളുടെ തിരക്കുകളിലാണ് അപര്‍ണയിപ്പോള്‍.\

മമ്മൂട്ടി അച്ഛനും, ദുല്‍ഖര്‍ നായകനും! ലിച്ചിയ്ക്ക് എങ്ങനെ മനസ് വന്നു മമ്മൂട്ടിയെ അച്ഛനാക്കാന്‍!

സിനിമയില്‍ അഭിനയത്തിന് പുറമെ ഗായികയായും തിളങ്ങി നില്‍ക്കുന്ന അപര്‍ണ ആദ്യത്തെ ഫോട്ടോഷൂട്ടില്‍ തലകറങ്ങി വീണ അനുഭവമടക്കം താന്‍ സിനിമയിലെത്തിയതിനെ കുറിച്ചുള്ള കാര്യങ്ങളെല്ലാം തുറന്ന് പറഞ്ഞിരിക്കുകയാണ്. മാത്തുക്കുട്ടിയുടെ പരിപാടിയില്‍ പങ്കെടുത്താണ് അപര്‍ണ ഇക്കാര്യങ്ങളെല്ലാം തുറന്ന് പറഞ്ഞിരിക്കുകയാണ്.

ചേട്ടന്‍ സൂപ്പറാ..

അപര്‍ണ ബാലമുരളിയെ പ്രശ്‌സതയാക്കിയ ഡയലോഗാണ് ചേട്ടന്‍ സൂപ്പറാ.. ദിലീഷ് പോത്തന്റെ ബ്രില്ല്യണ്‍സില്‍ നിന്നും പിറന്ന ആ രണ്ട് വാക്കുകള്‍ കേരളക്കരയിലെ ചെറുപ്പക്കാരെ സ്വാധീനിച്ചിരുന്നവയാണ്.

ഫോട്ടോ ഷൂട്ടില്‍ തലകറങ്ങി വീണു

മോഡലിങ്ങ് ചെയ്യുന്നവരോട് തനിക്ക് ബഹുമാനമാണെന്നാണ് അപര്‍ണ പറയുന്നത്. കാരണം ആ ഒരു ആറ്റിറ്റിയൂഡ് കിട്ടാന്‍ വലിയ കഷ്ടപാടാണ്. ഒരു സിനിമയുടെ ഷൂട്ട് ചെയ്യുന്നതിനെക്കാളും ബുദ്ധിമുട്ടാണതെന്നുമാണ് അപര്‍ണയുടെ അഭിപ്രായം. താന്‍ ആദ്യമായി ഫോട്ടോ ഷൂട്ട് ചെയ്തപ്പോള്‍ തലകറങ്ങി വീണിരുന്നു.

രജിഷയുടെ കൂടെ

ഒരിക്കല്‍ രജിഷയ്‌ക്കൊപ്പം പരിപാടിയില്‍ പങ്കെടുത്ത അനുഭവം വളരെ രസകരമായിട്ടാണ് അപര്‍ണ പറയുന്നത്. പാട്ട് പാടന്‍ അറിയുന്നത് കൊണ്ട് സംസാരിക്കുന്നതില്‍ നിന്നും താന്‍ രക്ഷപ്പെട്ടിരുന്നെന്നും ബാക്കിയുള്ള കാര്യങ്ങളെക്കേ സംസാരിച്ചിരുന്നത് രജീഷയായിരുന്നെന്നും നടി പറയുന്നു.

രജിഷയുടെ ദേഷ്യം


പാട്ട് പാടാന്‍ കഴിയുന്നവരോട് തനിക്ക് അസല്‍ പെണ്ണിനോട് വരുന്ന കുശുമ്പ് വരാറുണ്ടെന്ന് നടി രജിഷ മുമ്പ് മാത്തുക്കുട്ടിയുടെ ഷോയില്‍ പറഞ്ഞിരുന്നു. അത് അപര്‍ണ ബാലമുരളിയെ ഉദ്ദേശിയാരിക്കാമെന്നാണ് അപര്‍ണ പറയുന്നത്.

ഗായിക

യഥാര്‍ത്ഥ അഭിനയം എന്ന പേരിലാണ് അപര്‍ണ ശ്രദ്ധിക്കപ്പെട്ടതെങ്കിലും നല്ലൊരു ഗായിക കൂടിയാണ് അപര്‍ണ ബാലമുരളി. ആദ്യ സിനിമയിലെ 'മൗനങ്ങള്‍ മിണ്ടുമൊരു' എന്ന് തുടങ്ങുന്ന പാട്ട് പാടിയാണ് അപര്‍ണ താനൊരു ഗായികയായിരുന്നെന്നും തെളിയിച്ചത്. ശേഷം ഒരുപാട് പാട്ടുകള്‍ പാടുകയും ചെയ്തിരുന്നു.

തേപ്പുകാരി അല്ല

താനെരു തേപ്പുകാരി അല്ലെന്നാണ് അപര്‍ണ പറയുന്നത്. ചേട്ടന്‍ സൂപ്പറാണെന്ന് ഒരുപാട് പറഞ്ഞിരുന്നെങ്കിലും അതൊന്നും ഇപ്പോഴില്ല. മഹേഷിന്റെ ജിംസിയിലെ പോലെയാണെന്നും നടി വ്യക്തമാക്കുന്നു.

English summary
Aparna Balamurali on Mathukutty's show!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam