For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാന്ത്വനം; അമരാവതിയിലേയ്ക്ക് മടങ്ങി പോകില്ലെന്ന് ഹരി, അഞ്ജലിയിൽ നിന്ന് സത്യങ്ങൾ അറിഞ്ഞ് അപ്പു...

  |

  പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായ സാന്ത്വനം സംഭവ ബഹുലമായി മുന്നോട്ട് പോവുകയാണ്. പുതിയ കഥാഗതിയിലൂടെയാണ് സീരിയൽ ഇപ്പോൾ സഞ്ചരിക്കുന്നത്. അഞ്ജലിയും ശിവനും മനസ് കൊണ്ട് കൂടുതൽ അടുക്കുമ്പോൾ അപ്പുവും ഹരിയും തമ്മിലുള്ള പ്രശ്നങ്ങൾ രൂക്ഷമാവുകയാണ്. വീട്ടിൽ പോയതോടെ അപ്പു ആകെ മാറിയിട്ടുണ്ട്. പിതാവ് തമ്പിയുടെ പുതിയ മാറ്റം അപർണ്ണ കണ്ണുമടച്ച് വിശ്വസിച്ചിരിക്കുകയാണ്. ഹരിയെ തിരികെ സാന്ത്വനത്തിലേയ്ക്ക് വിടാതിരിക്കാനുള്ള തന്ത്രമാണെന്ന് അപ്പുവിന് മനസ്സിലായിട്ടില്ല. അച്ഛൻ അംഗീകരിച്ചതിന്റെ സന്തോഷത്തിലാണ് അപ്പു ഇപ്പോൾ.

  ആ പുഞ്ചിരി കാണുമ്പോൾ മനസ്സിലൊരു സന്തോഷം നിറയും, ഏറെ സന്തോഷവതിയായി മഞ്ജു വാര്യർ, ചിത്രം വൈറൽ

  എന്നാൽ തമ്പിയുടെ മാറ്റവും സ്നേഹവും ഹരിയ്ക്ക് സംശയം സൃഷ്ടിച്ചിട്ടുണ്ട്. തിരികെ സാന്ത്വനത്തിൽ എത്തണമെന്നാണ് ഹരിയുടെ ആഗ്രഹം. എന്നാൽ അച്ഛന്റെ സ്നേഹത്തിൽ വീണ അപ്പു തിരികെ വീട്ടിലേയ്ക്ക് വരാൻ കൂട്ടാക്കുന്നില്ല. ഓരോ ദിവസം ഓരോ കാരണം പറഞ്ഞ് അമരാവതിയിൽ പിടിച്ച് നിർത്തുകയാണ്. സംഭവബഹുലമായി സീരിയൽ മുന്നോട്ട് പോവുകയാണ്. നിലവിൽ റേറ്റിംഗിൽ ആദ്യ സ്ഥാനത്താണ് സാന്ത്വനം. കുടുംബവിളക്കിനെ പിന്നിലാക്കി കൊണ്ടാണ് സാന്ത്വനം ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.

  തനിക്ക് ചെയ്യാൻ കഴിയാതെ പോയ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നു, പ്രണവിനെ കുറിച്ച് മോഹൻലാൽ

  തനിക്ക് ചെയ്യാൻ കഴിയാതെ പോയ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നു, പ്രണവിനെ കുറിച്ച് മോഹൻലാൽ

  അപ്പു അമ്മയാവാൻ പോകുന്നു എന്ന് അറിഞ്ഞതോടെയാണ് പിണക്കം മറന്ന് തമ്പി സാന്ത്വനത്തിൽ എത്തിയത്. തുടക്കത്തിൽ അംഗീകരിക്കാൻ അൽപം പ്രയാസമായിരുന്നു. എന്നാൽ മകളും മരുമകനും വീട്ടിൽ വന്നതോടെ പിണക്കമൊക്കെ മാറിയിരിക്കുകയാണ്. മരുമകൻ ഹരിയെ കൂടെ നിർത്താൻ വേണ്ടി പുത്തൻ ബൈക്ക് വാങ്ങി കൊടുത്തു. ഇത് അപ്പുവിനെ ഏറെ സന്തോഷപ്പെടുത്തിയിട്ടുണ്ടെങ്കിലും ഹരിയ്ക്ക് അത്ര പിടിച്ചിട്ടില്ല. കൂടാതെ സാന്ത്വനം കുടുംബാംഗങ്ങളെ കാണാത്തത്തിന്റെ സങ്കടത്തിലും വീർപ്പുമുട്ടലിലുമാണ് ഹരി. തിരിച്ച് വീട്ടിൽ പോകാൻ അപ്പു വരാത്തതും ഹരിയെ നിരാശയുലാഴ്ത്തിയിട്ടുണ്ട്.

  ഇപ്പോഴിത അപ്പുവിന്റെ കണ്ണു വെട്ടിച്ച് അമരാവതിയിൽ നിന്ന് സാന്ത്വനത്തിലേയ്ക്ക് എത്തിയിരിക്കുകയാണ് ഹരി. അമരാവതിയിലുള്ളവർ ഉച്ചയ്ക്ക് വിശ്രമിക്കുന്ന നേരത്തായിരുന്നു ഹരി പുറത്ത് ചാടിയത്. തമ്പിയുടെ സഹായി ഭാസ്ക്കരൻ മാത്രമാണ് ഹരി പോകുന്നത് കാണുന്നത്. കാര്യം തിരക്കിയ ഇയാളോട് ഒന്ന് വെറുതെ നടക്കാൻ പോകുന്നു എന്നാണ് ഹരി പറഞ്ഞത്. എന്നാൽ അമരാവതിയിൽ നിന്ന് ഇറങ്ങിയ ഹരി നേരെ സാന്ത്വനം വീട്ടിലേയ്ക്ക് വരുകയാണ്. നിങ്ങളെയൊക്കെ കാണാതിരിക്കാൻ വയ്യെന്നും അതുകൊണ്ട ഇങ്ങോട്ടേയ്ക്ക് ഓടി വന്നതാണെന്നും അമ്മയോടും ഏട്ടത്തിയോടും പറയുകയാണ് ഹരി. അഞ്ജുവും ഈ സമയത്ത് അവിടെ ഉണ്ടായിരുന്നു.

  എന്നാൽ ഉച്ച ഉറക്കം കഴിഞ്ഞ് എഴുന്നേറ്റ അപ്പു ഹരിയെ കാണാതായതോടെ ആകെ ടെൻഷൻ ആവുകയാണ്. മൊബൈൽ എടുക്കാത്തത് കൊണ്ട് ദൂരെ എങ്ങും പോകില്ലെന്നും. ഇവിടെ തന്നെയുണ്ടാവുമെന്ന് പറഞ്ഞ് മകളെ ആശ്വസിപ്പിക്കുകയാണ് തമ്പി. എന്നാൽ ഭാസ്ക്കരനിൽ നിന്ന് ഹരി പുറത്ത് പോയ വിവരം മനസ്സിലാക്കി അപ്പു അഞ്ജലിയെ ഫോൺ വിളിക്കുകയാണ്. ഹരി അവി‍ടെ വന്നുവെന്നും ഇപ്പോൾ തിരികെ പോയി എന്നും അഞ്ജലി പറയുന്നു. ഇത് അപ്പുവിന് അത്ര രസിച്ചിട്ടില്ല. സാന്ത്വനത്തിൽ നിന്ന് നേരെ ഹരി ഏട്ടനേയും ശിവനേയുമൊക്കെ കാണാൻ വേണ്ടി കടയിലേയ്ക്ക് പോവുകയാണ്. ആദ്യത്തെ പോലെയല്ല ഇപ്പോൾ വലിയ കാര്യമായിട്ടാണ് പെരുമാറുന്നതെന്നും എന്നാൽ ഇനി താൻ അങ്ങോട്ട് ഇല്ലെന്നും മതിയായെന്നും പറയുന്നു. ഹരിയുടെ ഇറങ്ങി പോക്ക് പുതിയ പ്രശ്നങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

  ഹരിയുടെ കഷ്ടകാലം തുടങ്ങി എന്നാണ് പ്രേക്ഷകർ പറയുന്നത്. എപ്പിസോഡിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. അപ്പുവിന് അവളുടെ വീട്ടിൽ പോവാൻ അധികാരം ഉള്ളതുപോലെ ഹരിയ്ക്ക് അവന്റെ വീട്ടിൽ പോകാനും അധികാരമുണ്ട്.അപ്പുവിന് വീട്ടുകാരെ കിട്ടിയപ്പോൾ ഹരിയുടെ വീട്ടുകാരോട് ഒരു അകൽച്ച ഉണ്ട്.. അതിപ്പോൾ മിണ്ടാതെ ഇരുന്നിട്ട് മിണ്ടുമ്പോൾ അങ്ങനെ ഓക്കെ ഉണ്ടാവും.. ഇനി ഇപ്പോൾ ഹരിയുടെ വീട്ടിൽ ചെല്ലുമ്പോഴുള്ള അപ്പുവിനെ ഒന്ന് കാണണം . മാറ്റം ഒന്നും ഉണ്ടാവാതെ ഇരുന്നാൽ മതിയായിരുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്.
  ഹരിയുടെയും അപ്പുവിനെയും ഈ പ്രശ്നം രണ്ടാഴ്ചത്തേക്ക് റബ്ബർബാൻഡ് പോലെ വലിച്ച് നീട്ടല്ലേ എന്നും ശിവാഞ്ജലി സീൻ കൂടുതൽ കാണിക്കണേ എന്നും പ്രേമോയ്ക്ക് കമന്റായ ആരാധകർ പറയുന്നുണ്ട്. ഇനിയിപ്പോൾ അപ്പുന്റെ സ്വഭാവം മാറാൻ പോകുന്നതെയുള്ളൂ. കാത്തിരുന്ന് കാണാമെന്നും സാന്ത്വനം പ്രേക്ഷകർ പറയുന്നു.

  2020 ൽ ആണ് സാന്ത്വനം ആരംഭിക്കുന്നത്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത വാനമ്പാടി അവസാനിച്ചതിന് പിന്നാലെയാണ് സീരിയൽ തുടങ്ങുന്നത്. ആദിത്യ തന്നെയാണ് ഈ പരമ്പരയും സംവിധാനം ചെയ്യുന്നത്. നടി ചിപ്പി രഞ്ജിത്താണ് സീരിയൽ നിർമ്മിക്കുന്നത്. തമിഴ് പരമ്പരയായ പാണ്ഡ്യസ്റ്റോഴ്സിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. മലയാളത്തിലും തമിഴിലും സൂപ്പർ ഹിറ്റായ സീരിയൽ തെലുങ്ക്, കന്നഡ, മറാത്തി, ബംഗാളി, ഹിന്ദി എന്നീ ഭാഷകളിലും റീമേക്ക് ചെയ്യുന്നുണ്ട്. മറ്റുളള ഭാഷകളിൽ നിന്നും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സീരിയലിന് ലഭിക്കുന്നത്. ഒരു സാധാരണ കുടുംബത്തിൽ നടക്കുന്ന കഥയാണ് സാന്ത്വനം. ലോജിക്കിന് നിരക്കാത്ത കഥാ പശ്ചാത്തലമോ സന്ദർഭമോ സീരിയലിൽ ഇല്ല. ഇത് തന്നെയാണ് സാന്ത്വന എല്ലാ വിഭാഗം പ്രേക്ഷകരും അംഗീകരിക്കാൻ കാരണം. കുടുംബ പ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല യൂത്തിനിടയിലും സാന്ത്വനത്തിന് ആരാധകരുണ്ട്,

  പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് സാന്ത്വനത്തിൽ പ്രധാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിപ്പി, രാജീവ് പരമേശ്വർ, ഗിരീഷ് നമ്പ്യാർ, സജിൻ ടിപി, അച്ചു സുഗന്ധ്, രക്ഷ രാജ്, ഡോ. ഗോപിക അനിൽ, യദികുമാർ, ദിവ്യ ബിനു, ഗിരിജ പ്രേമൻ, ബിജേഷ് ആവനൂർ, രോഹിത്,നിത എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. എല്ലാവർക്കും തുല്യപ്രധാന്യം നൽകി കൊണ്ടാണ് സാന്ത്വനം ഒരുക്കിയിരിക്കുന്നത്. പോസിറ്റീവ് നെഗറ്റീവ് വ്യത്യാസമില്ലാതെ എല്ലാവർക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ ലഭിക്കുന്നത്.

  Recommended Video

  ‘നൂറുശതമാനം ഞാനൊരു ബിസിനസുകാരനാണ് ; മോഹന്‍ലാല്‍

  ഒരു കുട്ടുകുടംബത്തിന്റെ പശ്ചാത്തലത്തിലാണ് സീരിയൽ കഥ പറയുന്നത്. ബാലന്റേയും ദേവിയുടേയും സഹോദരന്മാരുടേയും കഥയാണ് സാന്ത്വനം. ഇവരുടെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. രാജീവ് പരമേശ്വറാണ് സാന്ത്വനം കുടുംബത്തിലെ വല്യേട്ടനായ ബാലൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാജീവിന്റെ കഥാപാത്രമായ ബാലന്റെ ഭാര്യയാണ് ദേവി. ചിപ്പിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗീരീഷ് നമ്പ്യാർ, സജിൻ ടിപി, അച്ചു സുഗന്ധ് എന്നിവരാണ് ഇവരുടെ മൂന്ന് സഹോദരന്മാരുടെ കഥാപാത്രമായ ഹരി, ശിവൻ, കണ്ണൻ എന്നീ കഥാപാത്രങ്ങളായി എത്തുന്നത്.
  രക്ഷ രാജും ഡോ. ഗോപിക അനിലുമാണ് ഹരിയുടേയും ശിവന്റേയും ഭാര്യമാരായ അപർണ്ണ , അഞ്ജലി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോൾ സ്വന്തം പേരിനെക്കാളും കഥാപാത്രങ്ങളുടെ പേരിലൂടെയാണ് താരങ്ങളെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. ഇവർക്ക് നിരവധി ഫാൻസ് പേജുകളും സമൂഹമാധ്യമങ്ങളിലുണ്ട്.

  English summary
  Aparna learned Hari Is Back To Santhwanam House, Santhwanam Promo video Went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X