»   » പാമ്പുകള്‍ നീന്തുന്ന വെള്ളത്തില്‍ അര്‍ച്ചന, റേറ്റിങ് കൂട്ടാന്‍ ചാനലുകാര്‍ കൊടുത്ത ടാസ്‌ക് കടന്നുപോയി

പാമ്പുകള്‍ നീന്തുന്ന വെള്ളത്തില്‍ അര്‍ച്ചന, റേറ്റിങ് കൂട്ടാന്‍ ചാനലുകാര്‍ കൊടുത്ത ടാസ്‌ക് കടന്നുപോയി

Written By:
Subscribe to Filmibeat Malayalam
പാമ്പുകളുടെ നടുവില്‍ അർച്ചന ഏഷ്യാനെറ്റ് കൊടുത്ത പണി

മാനസപുത്രി എന്ന സീരിയലിലൂടെയാണ് അന്യഭാഷക്കാരിയായ അര്‍ച്ചന സുശീലന്‍ മലയാള സീരിയല്‍ ലോകത്ത് എത്തിയത്. മാനസപുത്രിയിലെ ഗ്ലോറി എന്ന കഥാപാത്രത്തിലൂടെ ആര്‍ച്ചന നേടിയ പേരും പ്രശസ്തിയും ചെറുതൊന്നുമല്ല. മലയാള സീരിയല്‍ ലോകത്തെ വില്ലത്തി രൂപമായി പിന്നീട് അര്‍ച്ചന മാറി.

ഞാനദ്ദേഹത്തെ കോപ്പി അടിച്ചിട്ടില്ല, അങ്ങനെ പറയുന്നത് തന്റെ തോല്‍വിയാണെന്ന് അജു വര്‍ഗ്ഗീസ്

ആ വില്ലത്തരം കൊണ്ടാണ് അര്‍ച്ചനയെ ഇന്നും മലയാളികള്‍ ഓര്‍ക്കുന്നത്. വില്ലത്തരം മാത്രമല്ല, അതിനുമപ്പുറത്തെ ധൈര്യവും അര്‍ച്ചനയ്ക്കുണ്ട്. അതുകൊണ്ടാണല്ലോ ഡെയര്‍ ദ ഫിയര്‍ എന്ന റിയാലിറ്റി ഷോയ്ക്ക് വേണ്ടി താരം പാമ്പുകള്‍ ഇഴയുന്ന വെള്ളത്തിലേക്ക് എടുത്തിട്ടിട്ടും ടാസ്‌ക് പൂര്‍ത്തിയാക്കിയത്.

ഡെയര്‍ ദ ഫിയര്‍

ഗോവിന്ദ് പദ്മസൂര്യ അവതാരകനായി എത്തുന്ന സ്റ്റണ്ട് റിയാലിറ്റി ഷോയാണ് ഡെയര്‍ ദ ഫിയര്‍. ടെലിവിഷന്‍ സെലിബ്രിറ്റികള്‍ മത്സരാര്‍ത്ഥികളായെത്തുന്ന റിയാലിറ്റി ഷോ ഏഷ്യനെറ്റ് ചാനലിലാണ് സംപ്രേക്ഷണം ചെയ്യുന്നത്.

പാമ്പ് ഇഴയുന്ന വെള്ളം

ഷോയുടെ എലിമിനേഷന്‍ എപ്പിസോഡില്‍ അര്‍ച്ചനയ്ക്ക് കിട്ടിയ ടാസ്‌കാണ്, പാമ്പുകള്‍ ഇഴയുന്ന വെള്ളത്തിലറങ്ങി മുത്തുകള്‍ പെറുക്കുക. അലറി വിളിച്ച് ബഹളമുണ്ടാക്കിയെങ്കിലും അര്‍ച്ചന ടാസ്‌ക് പൂര്‍ത്തിയാക്കി.

മോഡലിങിലൂടെ സീരിയലില്‍

മറ്റ് നായികമാരെ പോലെ അര്‍ച്ചനയും മോഡലിങ് രംഗത്തിലൂടെയാണ് അഭിനയ ലോകത്ത് എത്തിയത്. സുധീഷ് ശങ്കര്‍ സംവിധാനം ചെയ്ത കാണാക്കിനാവ് എന്ന സീരിയലിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് അര്‍ച്ചനയെ തേടിയെത്തിയത് അധികവും നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങളായിരുന്നു.

മാനസപുത്രിയിലെ ഗ്ലോറി

അര്‍ച്ചനയെ ശ്രദ്ധേയയാക്കിയത് ഏഷ്യനെറ്റിലെ എന്റെ മാനസപുത്രി എന്ന സീരിയലിലെ ഗ്ലോറി എന്ന വില്ലത്തി വേഷമാണ്. പൊന്നമ്പിളി, കറുത്ത മുത്ത്, തുടങ്ങിയ സീരിയലുകളിലെല്ലാം അര്‍ച്ചന വില്ലത്തിയായി എത്തി.

യഥാര്‍ത്ഥ ജീവിതത്തില്‍ കേട്ടപ്പോള്‍

ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം നെഗറ്റീവ് ടച്ചുള്ളതായതോടെ യഥാര്‍ത്ഥ ജീവിതത്തിലും അര്‍ച്ചനയ്ക്ക് പഴി കേള്‍ക്കേണ്ടി വന്നു. എന്നാല്‍ ചെയ്യുന്ന കഥാപാത്രങ്ങളുമായി തനിക്ക് ബന്ധമില്ല എന്നും, യഥാര്‍ത്ഥ ജീവിതത്തില്‍ അതുപോലെ അല്ല എന്നും പല അഭിമുഖത്തിലും അര്‍ച്ചന പറഞ്ഞുകൊണ്ടിരുന്നു.

കളം മാറ്റി ചവിട്ടി നോക്കി

ഇടയ്ക്ക് സിനിമയില്‍ പരീക്ഷണങ്ങള്‍ നടത്തിയെങ്കിലും ക്ലിക്കായില്ല. നെഗറ്റീവ് വേഷങ്ങള്‍ സ്ഥിരമായതോടെ കോമഡി ചെയ്തു ഫലിപ്പിക്കാനും ശ്രമിച്ചു നോക്കി. ഫൈവ് സ്റ്റാര്‍ തട്ടുകട എന്ന ഹാസ്യ പരിപാടി ഏഷ്യനെറ്റ് പ്ലസ് ചാനലിലാണ് സംപ്രേക്ഷണം ചെയ്യുന്നത്.

ഇത് കാണൂ

ഇനി അര്‍ച്ചനയുടെ ധൈര്യം കാണിക്കുന്ന ഈ വീഡിയോ കാണാം..

English summary
Archana Susheelan in Dare the Fear

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X