twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹൻലാൽ അന്ന് എടുത്തു ചാടിയത് മുതലയും ചീങ്കണ്ണിയും ഒഴുകി എത്തുന്ന ഡാമിലേയ്ക്ക്...

    |

    സിനിമ പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ് മോഹൻലാൽ ജോഷി കൂട്ട്കെട്ടിൽ പിറന്ന നരൻ. 2005 സെപ്റ്റംബർ 3 ന് റിലീസ് ചെയ്ത ചിത്രം അന്ന് തിയേറ്ററുകൾ ആഘോഷമാക്കിയിരുന്നു. മോഹൻലാലിന്റെ മാസ് കഥാപാത്രമായിരുന്നു അത്. ഇന്നും മുളളക്കൊല്ലി വേലായുധൻ സിനിമാ കോളങ്ങളിലും സോഷ്യൽ മീഡിയയിലും ചർച്ചാ വിഷയമാണ്.

    നടിയുടെ സാരിയിലുള്ള സ്റ്റൈലൻ പോസ്, ചിത്രം കാണാം

    മോഹൻലാൽ വളരെ എഫർട് എടുത്ത് അഭിനയിച്ച ചിത്രമായിരുന്നു ഇത്. ഡ്യൂപ്പ് ഇല്ലാതെ ആയിരുന്നു ചിത്രത്തിലെ സാഹസികമായ പല രംഗങ്ങളും അഭിനയിച്ചത്. വെള്ളപ്പൊക്കത്തിൽ പുഴയിൽ ഇറങ്ങി തടി പിടിക്കുന്ന രംഗങ്ങൾ അത്യന്തം അപകടം നിറഞ്ഞതായിരുന്നത്രേ. ഇപ്പോഴിത അത്യന്തം അപകടം നിറഞ്ഞ ചിത്രീകരണത്തെ കുറിച്ച് ആർട്ട് ഡയറക്ടർ ജോസഫ് നെല്ലിക്കൽ. കൗമുദി ടിവിയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. പൊള്ളാച്ചിയിലുള്ള ഒരു ഡാമിലായിരുന്നു മുള്ളക്കൊല്ലി പുഴ ചിത്രീകരിച്ചത്. അതിലേയ്ക്കാണ് മോഹൻലാൽ തടിപിടിക്കാനായി ഇറങ്ങിയത്.

    നരൻ സിനിമ

    നരൻ സിനിമ പൂർണ്ണമായും ചിത്രീകരിച്ചിരിക്കുന്നത് പൊള്ളാച്ചിയിലായിരുന്നു. ഒരിക്കലും കേരളത്തിൽ ആ സിനിമ ചിത്രീകരിച്ചിട്ടില്ല. സിനിമ കാണുന്ന പ്രേക്ഷകർ കടന്നു പോകുന്നത് കേരളത്തിലെ മുള്ളക്കൊല്ലി എന്ന ഗ്രാമത്തിലൂടെയാണ്. കൂടാതെ കേരളത്തിലെ തനത് ശൈലികൾ പലതും ഇതിലേയ്ക്ക് കൊണ്ടു വന്നിട്ടുണ്ടെന്ന് ആർട് ഡയറക്ടർ വ്യക്തമാക്കി. പാട്ട് സീനിലെ അമ്പലവും കാവടിയുമൊക്കെ സെറ്റിട്ടതാണ്.

    വെള്ളപ്പൊക്കം

    സിനിമയിലെ ഏറ്റവും വലിയ വെല്ലുവിളി വെള്ളപ്പൊക്കം ചിത്രീകരിക്കാനായിരുന്നു. കാരണം ആ സമയത്ത് വെള്ളപ്പൊക്കം നേരിട്ട് കണ്ടിട്ടില്ലായിരുന്നു. വായിച്ചൊരു അറിവ് മാത്രമേ ഉള്ളായിരുന്നുള്ളൂ. എന്നാൽ ചെയ്യാൻ കഴിയുമെന്നുള്ള ആത്മവിശ്വാസം തനിക്ക് ഉണ്ടായിരുന്നു. ഹൊഗ്ഗനക്കൽ എന്ന സ്ഥലത്ത് വെച്ചാണ് നരൻ സിനിമയിലെ വെള്ളച്ചാട്ടം ചിത്രീകരിച്ചത്. വെള്ളപ്പൊക്കം ചിത്രീകരിക്കാനായി തങ്ങൾ അവിടെ എത്തിയപ്പോൾ സിനിമയിൽ കാണുന്നത് പോലെയുള്ള വെള്ളപ്പൊക്കം അവിടെ ഉണ്ടായിരുന്നു. കർണ്ണാടകയിലെ ഒരു ഡാം തുറന്ന് വിട്ടിരിക്കുകയായിരുന്നു.

    ലാലേട്ടൻ ചാടിയ പുഴ

    ഞങ്ങൾ ലൊക്കേഷൻ കണ്ടപ്പോഴുണ്ടായിരുന്ന പുഴ ഏകദേശം ഒന്നര കിലോമീറ്ററോളം കയറിയിട്ടുണ്ടായിരുന്നു. ഈ കയറിയ സ്ഥലത്ത് ആയിരുന്നു രംഗം ചിത്രീകരിക്കാനുള്ളത്. ഡാമിൽ നിന്നുള്ള മുതലകളും ചീങ്കണ്ണിയുമൊക്കെ വെള്ളത്തിലൂടെ ഒഴുകി പോകുന്നുണ്ടായിരുന്നു. ആ സ്ഥലത്താണ് ലാലേട്ടൻ എടുത്ത് ചാടിയത്. കൂടാതെ ലാലേട്ടൻ പിടിക്കുന്ന തടികളെല്ലാം മരത്തിന്റെ ഇടയിൽ നിന്നാണ്. സാധാരണ ഒരിക്കലും പുഴയിൽ മരം വരില്ല. ഇതെല്ലാം വെള്ളപ്പൊക്കം കാരണം ഉണ്ടായതാണ്.

    Recommended Video

    ഒരു വ്യാഴവട്ടകാലം പിന്നിട്ട് ലാലേട്ടന്റെ നരന്‍ | FilmiBeat Malayalam
    ഒഴുക്കുളള  സ്ഥലം

    ഈ സിനിമയിൽ ലാലേട്ടൻ വളരെ മനോഹരമായി തന്നെ സഹകരിച്ചിരുന്നു. ഞങ്ങൾ കൊടുക്കുന്ന ഉറപ്പിലാണ് അദ്ദേഹം വെളളത്തിൽ ഇറങ്ങിയത്. കൂടാതെ ഈ സീൻ ചിത്രീകരിക്കാനായി ഒരു ഡ്യൂപ്പിനെ ഒരുക്കിയിരുന്നു. എന്നാൽ താൻ ചെയ്യാമെന്ന് പറഞ്ഞാണ് വെള്ളപ്പൊക്കത്തിൽ ഇറങ്ങി അദ്ദേഹം തടി പിടിച്ചത്. തങ്ങൾക്ക് തന്നെ പേടിയായിരുന്നു അത്. നിൽക്കാൻ പറ്റാത്ത അത്രയും ഒഴുക്കുള്ള സ്ഥലത്തായിരുന്നു ലാലേട്ടൻ ഇറങ്ങിയത്.

    Read more about: naran mohanlal
    English summary
    Art Director Joseph Nellikkal Recalls Mohanlal Starrer Naran Movie Experience,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X