»   » റഹ്മാന് ശേഷം ഇക്കുറി ഇന്ദ്രജിത്ത്, ഒപ്പം അരവിന്ദ് സ്വാമിയും! കാര്‍ത്തിക് നരേന്റെ നരഗസൂരന്‍ തുടങ്ങി..

റഹ്മാന് ശേഷം ഇക്കുറി ഇന്ദ്രജിത്ത്, ഒപ്പം അരവിന്ദ് സ്വാമിയും! കാര്‍ത്തിക് നരേന്റെ നരഗസൂരന്‍ തുടങ്ങി..

By: Karthi
Subscribe to Filmibeat Malayalam

ധ്രുവങ്കള്‍ പതിനാറ് എന്ന ത്രില്ലര്‍ ചിത്രത്തിലൂടെ കാര്‍ത്ത് നരേന്‍ എന്ന യുവ സംവിധായകന്‍ തമിഴ് പ്രേക്ഷകര്‍ക്കൊപ്പം മലയാളം പ്രേക്ഷകരുടെ ഹൃദയത്തിലുമാണ് ഇടം നേടിത്. ധ്രുവങ്കള്‍ പതിനാറില്‍ റഹ്മാന്‍ ആയിരുന്നു കേന്ദ്ര കഥാപാത്രം. ഇപ്പോഴിതാ കാര്‍ത്തിക് സംവിധാനം ചെയ്യന്ന നരഗസൂരന്‍ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ശനിയാഴ്ച ആരംഭിച്ചു. അരവിന്ദ് സ്വാമി നായകനാകുന്ന ചിത്രത്തില്‍ ശക്തമായ കഥാപാത്രവുമായി ഇന്ദ്രജിത്തും എത്തുന്നു. ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് ഇന്ദ്രജിത്ത് ചിത്രത്തില്‍ എത്തുന്നത്.

അത് വലിയൊരു റിസ്‌കായിരുന്നു... പക്ഷെ, ജീവിതത്തില്‍ സന്തോഷവും തൃപ്തിയും തന്ന തീരുമാനം!!!

പ്രണവിനൊപ്പം അഭിനയിക്കാനുള്ള ആദിയുടെ കാസ്റ്റിംഗ് കോളിന് കിട്ടിയ മറുപടികള്‍! ചിരിച്ച് മരിക്കും..

naragasooran

വീണുപോയ പിശാചിന്റെ കഥ എന്ന ടാഗ് ലൈനില്‍ ഇറങ്ങുന്ന ചിത്രം ഒരു ഡാര്‍ക്ക് ഷേഡുള്ള സസ്‌പെന്‍സ് ത്രില്ലറാണ്. ഒണ്‍ഡ്രേഗ എന്റര്‍ടെയ്‌മെന്റിന്റെ ബാനറില്‍ ഗൗതം മേനോനാണ് ചിത്രം നിര്‍മിക്കുന്നത്. ധ്രുവങ്കള്‍ പതിനാറ് കണ്ട് ഇഷ്ടപ്പെട്ട ഗൗതം മേനോന്‍ ചിത്രം നിര്‍മിക്കാന്‍ മുന്നോട്ട് വരികയായിരുന്നു. ധ്രുങ്കള്‍ പതിനാറില്‍ ഒപ്പമുണ്ടായിരുന്ന ടെക്‌നീഷ്യന്മാര്‍ തന്നെയാണ് ഈ ചിത്രത്തിലും കാര്‍ത്തികിന് ഒപ്പമുള്ളത്.

എന്‍ജിനിയറിംഗ് പഠനം പാതിയില്‍ ഉപേക്ഷിച്ചാണ് കാര്‍ത്തിക് ധ്രുവങ്കള്‍ പതിനാറുമായി സിനിമയിലേക്ക് എത്തിയത്. നഗരസൂരനും പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്.

English summary
Arvind Swamy-Indrajith starrer Naragasooran starts rolling!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam