For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആര്യ തേപ്പുക്കാരന്‍ ആയിരുന്നില്ല.. ഒടുവില്‍ കുറ്റസമ്മതം നടത്തി! ആ തീരുമാനത്തിന് പിന്നിലെ കാരണം ഇതാണ്

  |

  ഒരു ജീവിത പങ്കാളിയെ കണ്ടെത്താന്‍ തമിഴ് നടന്‍ ആര്യ നടത്തിയ റിയാലിറ്റി ഷോ കേരളത്തിലും തമിഴ്‌നാട്ടിലും ശ്രദ്ധേയമായിരുന്നു. ആര്യ ആരെ വിവാഹം കഴിക്കുമെന്നറിയാനുള്ള ആകാംഷയായിരുന്നു എല്ലാവര്‍ക്കും. എന്നാല്‍ പ്രതീക്ഷകളെല്ലാം കാറ്റില്‍ പറത്തി ആര്യ ആരെയും വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്ന് പറയുകയായിരുന്നു.

  മമ്മൂക്കയ്ക്ക് മാസ് ഇങ്ങനെയും കാണിക്കാം! അബ്രഹാം പുറത്ത് വിട്ട പോസ്റ്ററുകളില്‍ ചില കാര്യങ്ങളുണ്ട്

  ഇതുവരെ കേട്ട് കേള്‍വി പോലുമില്ലാത്ത പരിപാടിയായിരുന്നതിനാല്‍ തുടക്കം മുതല്‍ ഷോ യ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ആര്യ മത്സരാര്‍ത്ഥികളില്‍ ആരെയും വിവാഹം കഴിക്കുകയില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു. അത് തന്നെയായിരുന്നു ഒടുവില്‍ സംഭവിച്ചതും. പരിപാടി അവസാനിപ്പിച്ചിട്ട് മാസങ്ങളായെങ്കിലും ഫൈനലില്‍ എടുത്ത തീരുമാനത്തെ കുറിച്ച് ആര്യ തന്നെ തുറന്ന് പറയുകയാണ്. ഒരു തമിഴ് ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യങ്ങള്‍ ആര്യ വ്യക്തമാക്കിയത്.

  പോസ്റ്ററുകളുമായി മമ്മൂട്ടി ഞെട്ടിക്കുന്നത് ഇത് ആദ്യമല്ല.. ബിഗ് ബി മുതല്‍ അബ്രഹാം വരെയുണ്ട്!!

  എങ്കെ വീട്ടു മാപ്പിളെ

  എങ്കെ വീട്ടു മാപ്പിളെ

  ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു എങ്കെ വീട്ടു മാപ്പിളെ പോലൊരു റിയാലിറ്റി ഷോ നടന്നത്. തനിക്കൊരു വധുവിനെ വേണമെന്ന ആവശ്യവുമായി എത്തിയ ആര്യയെ ഇരുകൈയും നീട്ടായിരുന്നു ആരാധകര്‍ സ്വീകരിച്ചത്. തമിഴില്‍ കളേഴ്‌സ് ടിവിയില്‍ ആരംഭിച്ച പരിപാടി ഉടനെ തന്നെ പ്രേക്ഷകരുടെ പ്രീതി പിടിച്ച് പറ്റിയിരുന്നു. ആര്യയ്ക്ക് പരിണയം എന്ന പേരില്‍ കേരളത്തിലും മൊഴിമാറ്റി റിയാലിറ്റി ഷോ എത്തിയിരുന്നു. ഇതോടെ ആര്യ വധുവിനെ കണ്ടെത്തുന്നതിന് വേണ്ടി രണ്ട് സംസ്ഥാനങ്ങളും കാത്തിരിക്കുകയായിരുന്നു.

  വിവിധ മത്സരം..

  വിവിധ മത്സരം..

  നടി സംഗീതയായിരുന്നു അവതാരക. പതിനാറ് പെണ്‍കുട്ടികളുമായി ആരംഭിച്ച പരിപാടി വിവിധ തരം മത്സരങ്ങളിലൂടെയായിരുന്നു മുന്നോട്ട് പോയത്. ഓരോ ഘട്ടം കഴിയുംതോറും എലിമിനേഷന്‍ സംഘടിപ്പിച്ചിരുന്നു. പെണ്‍കുട്ടിയുടെ സ്വാഭാവം, സംസാരം, പെരുമാറ്റം, തുടങ്ങി ആര്യയുടെ സുഹൃത്തുക്കളായിരുന്നു ഒരു വധുവിനെ തിരഞ്ഞെടുക്കാനുള്ള അഭിപ്രായം നല്‍കിയിരുന്നത്. പക്ഷെ ആരെയും കണ്ടെത്താന്‍ ആര്യയ്ക്ക് കഴിയാതെ പരിപാടി അവസാനിപ്പിച്ചു. ഗ്രാന്‍ഡ് ഫിനാലെയില്‍ ആരെയും വിവാഹം കഴിക്കാന്‍ കഴിയില്ലെന്നുള്ള കാര്യം ആര്യ വ്യക്തമാക്കുകയായിരുന്നു. ഇവരില്‍ ഒരാളെ തിരഞ്ഞെടുത്താല്‍ മറ്റ് രണ്ട് കുടുംബങ്ങള്‍ക്ക് അത് താങ്ങാന്‍ കഴിയില്ലെന്നുമായിരുന്നു ആര്യ പറഞ്ഞത്.

   പ്രതികരണവുമായി പെണ്‍കുട്ടികള്‍..

  പ്രതികരണവുമായി പെണ്‍കുട്ടികള്‍..

  പെണ്‍കുട്ടികളുടെ മനസ് വെച്ച് കളിക്കുകയായിരുന്നു എന്നായിരുന്നു പരിപാടിയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങൡ ഒന്ന്. ആരെയും വിവാഹം കഴിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് ആര്യ പറഞ്ഞതോടെ പെണ്‍കുട്ടികളും നിരാശയിലായി. പലരും ആര്യയ്‌ക്കെതിരെ വിമര്‍ശനവുമായി എത്തിയിരുന്നു. പരിപാടിയില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചിരുന്ന മത്സരാര്‍ത്ഥിയായിരുന്നു കുംഭകോണം സ്വദേശിനിയായ അബര്‍നദി. അവസാനഘട്ട എലിമിനേഷനില്‍ പുറത്ത് പോയ അബര്‍നദി ആര്യയെ മാത്രമേ വിവാഹം കഴിക്കുകയുള്ളു എന്ന് വ്യക്തമാക്കിയിരുന്നു.

  ആര്യ പറയുന്നതിങ്ങനെ..

  ആര്യ പറയുന്നതിങ്ങനെ..

  എല്ലാവരും പ്രതികരണവുമായി എത്തിയതിന് ശേഷമാണ് ആര്യ വന്നിരിക്കുന്നത്. നമുക്ക് എല്ലാവരെയും തൃപ്തിപ്പെടുത്തി കൊണ്ട് എല്ലാം ചെയ്യാന്‍ പറ്റുകയില്ല. ഞാന്‍ ആ റിസ്‌ക് ഏറ്റെടുത്തതാണ്. അതില്‍ എനിക്ക് ഒരു കുറ്റബോധവുമില്ല. ആ പതിനാറ് പേരെ മറ്റാരെക്കാളും നന്നായി എനിക്ക് അറിയാം. അവരുടെ വികാരങ്ങളും മൂല്യങ്ങളും കുടുബംവും എല്ലാം കണക്കിലെടുക്കേണ്ടതുണ്ട്. ഒരുപാട് കാര്യങ്ങള്‍ ഇതില്‍ നിന്നും പഠിച്ചിരുന്നു. എന്ത് കൊണ്ട് ഇന്നയാളെ തിരഞ്ഞെടുത്തില്ല എന്ന് ചോദ്യം വരാം. പക്ഷെ അതിന് പിന്നില്‍ വേറെയും ഒരുപാട് കഥകളുണ്ടെന്നും ആര്യ പറയുന്നു.

  പ്ലാന്‍ ചെയ്തല്ല മുന്നോട്ട് പോയത്..

  പ്ലാന്‍ ചെയ്തല്ല മുന്നോട്ട് പോയത്..

  എല്ലാ കാര്യങ്ങളും എക്‌സ്പീരിയന്‍സ് ചെയ്താണ് മുന്നോട്ട് പോയിരുന്നത്. ഇതിങ്ങനെ ഒക്കെ ആയി തീരുമെന്ന് നേരത്തെ പ്ലാന്‍ ചെയ്തല്ല മുന്നോട്ട് പോയത്. അതെല്ലാം വന്ന് ചേരുകയായിരുന്നു. നമ്മള്‍ ആളുകളെ പരിചയപ്പെട്ട് ഇടപഴകി വരുമ്പോഴാണ് നമുക്ക് അവരെ പറ്റി മനസിലാക്കാന്‍ സാധിക്കുന്നത്. തമാശക്ക് എന്തെങ്കിലും ചെയ്താല്‍ പിന്നീടാണ് അതിന്റെ തീവ്രത മനസിലാവുക. ഞാന്‍ എന്തെങ്കിലും തീരുമാനമെടുത്താല്‍ അത് കുറച്ച് പേരെയെങ്കിലും തൃപ്തിപ്പെടുത്തുന്നതായിരിക്കണം. അല്ലാതെ എന്നെ മാത്രം തൃപ്തിപ്പെടുത്തിയാല്‍ പോരാ. ഞാന്‍ മറ്റുള്ളവരെ കുറിച്ചും ചിന്തിക്കാറുണ്ട്. അങ്ങനെ എല്ലാം ചിന്തിച്ച് എടുത്ത ഒരു തീരുമാനമായിരുന്നു അത്.

   വ്യക്തിപരമായ തീരുമാനം

  വ്യക്തിപരമായ തീരുമാനം

  ഇക്കാര്യങ്ങള്‍ ഒന്നും അറിയാതെ അയാള്‍ക്ക് ആരെയെങ്കിലും ഒരാളെ തിരഞ്ഞെടുത്തുകൂടായിരുന്നോ എന്ന് ചോദിക്കുന്നവരുണ്ടാകും. ആ വ്യക്തികളുമായി വ്യക്തിപരമായി എനിക്കുള്ള അടുപ്പമാണ് എന്റെ തീരുമാനത്തേക്കാള്‍ വലുതെന്നും ആര്യ പറയുന്നു. നമ്മള്‍ ഒരു ഷോ ചെയ്യുന്നു. അതിലെ മത്സരാര്‍ത്ഥികള്‍ അബര്‍നദിയോ സീതലക്ഷ്മിയോ സൂസാന്നയോ അങ്ങനെ ആരെങ്കിലും ആയിക്കോട്ടെ. അവര്‍ക്കെല്ലാം ഒരു ജീവിതമുണ്ട്. നമ്മള്‍ എന്തെങ്കിലും കാര്യം ചെയ്താല്‍ അതില്‍ നിന്നും നമുക്കെന്തെങ്കിലും ലഭിക്കണം. ഞാന്‍ മാത്രം അതില്‍ നിന്നും എന്തെങ്കിലും നേടി എടുത്താല്‍ പോരെന്നും ആര്യ പറയുന്നു.

   അവരെ ബഹുമാനിക്കണം..

  അവരെ ബഹുമാനിക്കണം..

  ആ ഷോ യിലേക്ക് അവര്‍ വന്നത് വലിയൊരു തീരുമാനം എടുക്കാന്‍ ആയിരുന്നു. എന്നിലുള്ള വിശ്വാസത്തിലായിരുന്നു അവര്‍ വന്നതും. അതിനാല്‍ ഞാന്‍ അവരെ ബഹുമാനിക്കണം. മാത്രമല്ല പിന്നീട് അവര്‍ക്ക് മോശം ഒന്നും സംഭവിക്കില്ലെന്ന് ഞാന്‍ ഉറപ്പ് വരുത്തുകയും ചെയ്യണം. അങ്ങനെ ചിന്തിച്ചാണ് ഞാന്‍ ഓരോന്നും ചെയ്തത്. ഇപ്പോള്‍ അവരെ ആളുകള്‍ തിരിച്ചറിയുന്നു. അവര്‍ക്ക് എന്തെങ്കിലുമൊക്കെ ഉയര്‍ച്ചകള്‍ അതിലൂടെ സംഭവിക്കുന്നു. ഇതൊക്കെ കാണുമ്പോള്‍ സന്തോഷമുണ്ടെന്നും പ്രേക്ഷകര്‍ക്ക് ഇത് വെറുമൊരു ഷോ ആയിരിക്കാം. എന്നാല്‍ അതിന് പിന്നില്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ടെന്നും ആര്യ പറയുന്നു.

  English summary
  Arya saying about Enga Veetu Mappillai
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X