For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചേട്ടത്തിയുടെ വിയോഗ വാർത്തയാണ് അർജുൻ ചേട്ടൻ പിന്നെ പറഞ്ഞത്; വിഷമങ്ങൾ പറഞ്ഞ് ഉപ്പും മുളകും താരം അശ്വതി നായര്‍

  |

  ഉപ്പും മുളകിലും പൂജ ജയറാം എന്ന കഥാപാത്രമായി വന്ന് പ്രേക്ഷകരുടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടി എടുത്ത നടിയാണ് അശ്വതി നായര്‍. വളരെ കുറഞ്ഞ കാലം കൊണ്ട് ജനപ്രീതി ലഭിച്ചെങ്കിലും ഉപ്പും മുളകും നിര്‍ത്തിയതോടെ അശ്വതി മറ്റ് പരിപാടികളിലേക്ക് മാറി. ഇപ്പോള്‍ പല ടെലിവിഷന്‍ പരിപാടികളിലും സജീവമായി പ്രവര്‍ത്തിക്കുകയാണ് അശ്വതി.

  പൂളിന് സൈഡിൽ നിന്നും ഫോട്ടോയ്ക്ക് പോസ് ചെയ്ത് നടി കൃതി ഖർബന്ദ, ചിത്രങ്ങൾ കാണാം

  സോഷ്യല്‍ മീഡിയ പേജുകളില്‍ സജീവമായ അശ്വതി ഗ്ലാമറസ് ഫോട്ടോഷൂട്ടും നടത്താറുണ്ട്. അതെല്ലാം ആരാധകര്‍ക്കിടയില്‍ ഹിറ്റും ആണ്. കൊവിഡ് കാലം എങ്ങനെ ഉണ്ടെന്ന് ചോദിച്ചാല്‍ ലേശം വിഷമമുള്ള കാര്യങ്ങളാണ് നടിയ്ക്ക് പറയാനുള്ളത്. മനോരമ ഓണ്‍ലൈന് നല്‍കിയ പ്രത്യേക അഭിമുഖത്തിലൂടെ അശ്വതിയുടെ തുറന്ന് പറച്ചില്‍ വിശദമായി വായിക്കാം...

  സൂര്യ ടിവിയില്‍ പ്രോഗ്രാം പ്രൊഡ്യൂസറായി കരിയര്‍ തുടങ്ങിയ അശ്വതി നായര്‍ വളരെ വേഗമാണ് അഭിനേത്രിയായത്. കൊവിഡ് സാധാരണ പോലൊരു പനിയായി വന്ന് പോകുമെന്നും എന്തുണ്ടാവാനാണ് വന്നാല്‍ വരട്ടേ എന്ന് കരുതിയിരുന്ന ആളാണ് താനെന്നും പറയുകയാണ് നടിയിപ്പോള്‍. എന്നാല്‍ വിചാരിച്ചത് പോലെ കൊറോണ നിസാരക്കാരനല്ലെന്ന് ഏറെ വൈകി തിരിച്ചറിഞ്ഞു. കൊവിഡ് നല്‍കിയ തീരാനഷ്ടങ്ങളെ കുറിച്ച് ഓര്‍മ്മിച്ചാണ് അശ്വതി മനസ് തുറന്നത്.

  ചെറിയ പനിയില്‍ തുടങ്ങി ജീവിതം പൊലിയുന്ന പ്രിയപ്പെട്ടവരുടെ വാര്‍ത്ത ഉള്ളിലെ വിങ്ങലാണ്. അറിയാവുന്ന ആര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാല്‍ എനിക്കത് സഹിക്കാന്‍ പറ്റില്ലെന്നാണ് അശ്വതി പറയുന്നത്. സൗഭാഗ്യ വെങ്കിടേഷും ഭര്‍ത്താവ് അര്‍ജുന്‍ സോമശേഖറും എന്റെ അടുത്ത സുഹൃത്തുക്കളാണ്. കഴിഞ്ഞിടെ അര്‍ജുന്‍ ചേട്ടന്‍ വിളിച്ചപ്പോള്‍ ചേട്ടത്തിക്ക് കൊവിഡ് ആണെന്ന് പറഞ്ഞ് വിഷമിച്ചിരുന്നു.

  എല്ലാം ശരിയാകുമെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു. പിന്നീട് ചേട്ടന്‍ വിളിക്കുന്നത് ചേട്ടത്തിയമ്മയുടെ മരണവാര്‍ത്ത പറയാനായിരുന്നു. ഞാന്‍ ഷോക്ക് ആയി പോയി. അതുപോലെ എന്റെ സുഹൃത്തുക്കള്‍ക്കും കൊവിഡ് പിടിപെട്ടിരുന്നു. അവരുടെ അവസ്ഥയും പരിതാപകരമായിരുന്നു. ഇപ്പോള്‍ ഞാനും പേടിച്ചാണ് കഴിയുന്നത്. അച്ഛന്റെയും അമ്മയുടെയും ആരോഗ്യത്തെ കുറിച്ചും ഭയമുണ്ട്. രോഗം വരാതെ നോക്കണം. അത് കൊണ്ട് വീട്ടില്‍ തന്നെ കഴിയുകയാണ്.

  ഇപ്പോഴും കൊവിഡിന്റെ ഭീകരത പലരും മനസിലാക്കുന്നില്ല. പ്രത്യേകിച്ച് യുവജനങ്ങള്‍. ലോക്ഡൗണില്‍ വളരെ ബുദ്ധിമുട്ടിയാണ് പലരും വീടിനുള്ളില്‍ കഴിയുന്നത്. ചെറിയ ഇളവുകള്‍ കിട്ടിയാല്‍ കൂട്ടുകാരുമൊത്ത് ട്രിപ്പടിക്കാം. എന്ന മനോഭാവത്തിലാണ് ഇക്കൂട്ടര്‍. നിങ്ങള്‍ പുറത്ത് പോയാലും വീട്ടില്‍ അച്ഛനും അമ്മയും പ്രായമായാവരും ഉണ്ടെന്നുള്ള ഓര്‍മ വേണം. കൊവിഡിന്റെ തീവ്രത കുറഞ്ഞിട്ട് സുരക്ഷമാനദണ്ഡങ്ങളോടെ സാവധാനം യാത്ര ആരംഭിക്കാം.

  Recommended Video

  Pooja Jayaram Interview | FilmiBeat Malayalam

  തന്റെ അഭിനയത്തെ കുറിച്ചും നടി തുറന്ന് സംസാരിച്ചിരുന്നു. അഭിനയത്തിലേക്ക് വരണം എന്നൊരിക്കലും ചിന്തിച്ചിട്ടില്ല. ചെറുപ്പം മുതല്‍ നൃത്തവും സംഗീതവും അഭ്യസിച്ചിട്ടുണ്ട്. എന്റെ അമ്മ ഡാന്‍സ് ടീച്ചറാണ്. നൃത്തം എനിക്കേറ്റവും ഇഷ്ടമുള്ള കലയാണ്. കൂടാതെ തിയേറ്റര്‍ ആര്‍ട്ടിസ്റ്റായിരുന്നു ഞാന്‍. ഗുരു ലോകധര്‍മി ആശാന്‍ ചന്ദ്രദാസ് സാറായിരുന്നു. അദ്ദേഹത്തിന്റെ കീഴില്‍ ഒരുപാട് പഠിക്കാന്‍ സാധിച്ചിട്ടുണ്ട്. അങ്ങനെയാണ് അഭിനയത്തിന്റെ ആദ്യ പാഠങ്ങള്‍ പഠിക്കുന്നത്. ഇപ്പോഴും നൃത്തം പഠിക്കുന്നുണ്ട്. സംവിധാനം ചെയ്യാനാണ് ഏറെ ഇഷ്ടം. മോഡലിങ്ങും പ്രിയമാണ്. യാത്രയോടുള്ള ഇഷ്ടമാണ് മേഡലിങ്ങില്‍ എത്തിച്ചതെന്നാണ് അശ്വതി പറയുന്നത്.

  English summary
  Ashwathy Nair Opens Up A Converastion With Chakkappazham Serial Fame Arjun Somasekhar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X