»   » ഏഷ്യനെറ്റിന്റെ പൊന്നോണപ്പൂവിളി; ഓര്‍മകളിലേക്കൊരു തിരിഞ്ഞോട്ടം!!

ഏഷ്യനെറ്റിന്റെ പൊന്നോണപ്പൂവിളി; ഓര്‍മകളിലേക്കൊരു തിരിഞ്ഞോട്ടം!!

By: Rohini
Subscribe to Filmibeat Malayalam

വര്‍ഷങ്ങളായി കേരളീയന്റെ ഓണം ടെലവിഷനിലേക്ക് കേന്ദ്രീകരിക്കപ്പെടുകയാണ്. ടിവിയിലാണ് ഇപ്പോള്‍ ഓണാഘോഷങ്ങള്‍. അത്തപ്പൂക്കളവും മാവേലിയുടെ മടങ്ങിവരുമൊക്കെ ഓര്‍മകളിലുള്ളതിനെക്കാള്‍ ഭംഗിയില്‍ ടിവിയില്‍ കാണാന്‍ സാധിയ്ക്കുന്നു.

മമ്മൂട്ടിയുടെ കസബയുണ്ട്, മോഹന്‍ലാലിന്റെ വിസ്മയമുണ്ട്... മിനിസ്‌ക്രീനിലെത്തുന്ന ഓണചിത്രങ്ങളിതാ..

അത്തം ഒന്ന് മുതല്‍ പൂവിടുന്നുണ്ടോ എന്തോ, അത്തം പിറന്നാല്‍ ടിവിയില്‍ കൃത്യമായി പുതിയ സിനിമകളും ഓണം സ്‌പെഷ്യല്‍ അഭിമുഖങ്ങളും മറ്റ് പരിപാടികളും തുടങ്ങും. അക്കൂട്ടത്തില്‍ എന്നും മുന്നിലാണ് മലയാളത്തിന്റെ ആദ്യ ടെലിവിഷന്‍ ചാനലായ ഏഷ്യനെറ്റ്.

onam-theme-song

ഏഷ്യനെറ്റ് ചാനലിന്റെ ഓണം തീം സോങ് റിലീസ് ചെയ്തു. പൂക്കളവും, ഓണക്കോടിയും, ഓണത്തപ്പനും, ഊഞ്ഞാലും... അങ്ങനെ ഓര്‍മകളിലേക്ക് ഒരു തിരിഞ്ഞോട്ടം നടത്തിക്കൊണ്ടാണ് പാട്ട് ഒരുക്കിയിരിയ്ക്കുന്നത്.

ഓണത്തിന് ഏഷ്യനെറ്റില്‍ പരിപാടികളും തയ്യാറായി കഴിഞ്ഞു. കമ്മട്ടിപ്പാടം, ആക്ഷന്‍ ഹീറോ ബിജു, എന്ന് നിന്റെ മൊയ്തീന്‍, കലി, പത്തേമാരി, ടു കണ്‍ട്രീസ്, അടി കപ്യാരെ കൂട്ടമണി തുടങ്ങിയ പുതിയ ചിത്രങ്ങളെല്ലാം ഓണത്തിന് ഏഷ്യനെറ്റ് ചാനലിലുണ്ടാവും.

English summary
Asianet Onam Theme Song
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam