For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒഎംകെവിയല്ല ഒഎംആർവി! ഓട് മോളേ റോഡ് വഴി, വീണ്ടും ട്രോളി ഏഷ്യാനെറ്റ്, വീഡിയോ കാണാം

  |

  സോഷ്യൽ മീഡിയയിൽ ഒരു പക്ഷെ ഏറ്റവും കൂടുതൽ ചർച്ചയായ വിഷയമായിരുന്നു ഒഎംകെവി. ഓട് മോനേ കണ്ടം വഴി. ആദ്യം ഇതു അൽപം സിരിയസ് ആയിരുന്നുവെങ്കിൽ ഇപ്പോൾ കോമഡി പരിപാടികളിലെ നിറ സാന്നിധ്യമാണ് ഈ വാക്ക്. ആവശ്യമുള്ളടത്തും ഇല്ലാത്തിടത്തും ഇതങ്ങ് തട്ടും.

  asianet comdy

  താൻ നടിയാകാൻ കാരണം ശ്രീദേവി! അവരുടെ വിയോഗം തകർത്തു! വെളിപ്പെടുത്തലുമായി ബോളിവുഡ് സൂപ്പർസ്റ്റാർ

  ഈ കഴിഞ്ഞ ഏഷ്യനെറ്റ് അവാർഡ് നിശയിലും ഒഎംകെവിയുടെ ചുവട് പിടിച്ച് സ്കിറ്റ് അരങ്ങേറിയിരുന്നു. എന്നാൽ ഒരു ചെറിയ മാറ്റം മാത്രം . ഒഎംകെവിയ്ക്ക് പകരം ഒഎംആർവി എന്നായിരുന്നു. ഒഎംകെവി സ്ത്രീകൾക്കുള്ളതണെങ്കിൽ ഒഎംആർവി പുരുഷന്മാർക്ക് വേണ്ടിയുള്ളതായിരുന്നു. ഇപ്പോൽ സോഷ്യൽ മീഡിയയിൽ ഒഎംആർവിയാണ് ചർച്ച വിഷയം. കൂടാതെ സ്കിറ്റിന്റെ വീഡിയോയും വൈറലായിട്ടുണ്ട്.

  ശ്രീദേവിയുടെ മരണത്തിലെ ചില ബാത്ത് ടബ്ബ് കഥകൾ! ഇനിയും നിര്‍ത്തിക്കൂടേ?ആഘോഷിക്കുന്നവരോട് പ്രമുഖ നടി

    ആണുങ്ങൾക്കായി സംഘടന

  ആണുങ്ങൾക്കായി സംഘടന

  സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും സ്വാതന്ത്രം വേണം എന്നു പറയാതെ പറയുന്ന സ്കിറ്റായിരുന്നു അത്. അതിനാൽ തന്നെ ഇതിനെ ഹാസ്യവത്കരിച്ച് സീരിയലുകളിൽ പുരുഷത്വം പണയം വെച്ച് അഭിനയിക്കുന്ന ആണുങ്ങൾക്കായി ഒരു മെയിലിസ്റ്റ് സംഘടന വേണമെന്ന് ഇവർ പരിപാടിയിൽ പറഞ്ഞു. പുരുഷന്മാർക്ക് വേണ്ടി സംസാരിക്കാൻ ഒരു സംഘടന പോലുമില്ലെന്നും ഇവർ നർമ്മത്തിൽ കലർത്തി തിരിച്ചടിച്ചിരുന്നു

   പേളിയും എലീനയും

  പേളിയും എലീനയും

  അവാർഡ് നൈറ്റിന്റെ അവതാരകരായ പേളിയും എലീനയും സ്റ്റേജിൽ നിൽക്കുമ്പോഴാണ് രണ്ടു ചെറുപ്പക്കാർ കടന്നു വരുന്നത്. അവരുടെ നടപ്പും രൂപവും, വേഷവുമെല്ലാം കോമഡിയായിരുന്നു.

   ഒഎംആർവി

  ഒഎംആർവി

  ഒഎംകെവി സ്ത്രീകൾക്കുള്ളതെങ്കിൽ ഒഎംആർവി പുരുഷന്മാർക്കുള്ളതാണത്ര. ഓട് മോളേ റോഡ് വഴി എന്നാണ് ഇതിന്റെ പൂർണ്ണ രൂപം. ഇതിനുള്ള വിശദീകരണവും ഇവർ തന്നെ നൽകിയിട്ടുണ്ട്. കേരളത്തിൽ കണ്ടം ഇല്ലാത്തതു കൊണ്ടാണ് റോഡ് ആക്കിയത്രേ.

  പൊരിച്ചമീൻ കഥ

  പൊരിച്ചമീൻ കഥ

  കോമഡിയിൽ പാർവതിയുടെ ഒഎംകെവി മാത്രമല്ല റിമയുടെ പൊരിച്ച മീനും ഉണ്ടായിരുന്നു. സ്കിറ്റിലെ ഒരു കഥാപാത്രം മെയിലിസ്റ്റ് ആകാൻ കാരണം പൊരിച്ച മീനായിരുന്നു. തന്റെ അമ്മയ്ക്ക് നാല് മക്കളാണ്, താനും മൂന്ന് പെണ്‍മക്കളും. രാത്രി മൂന്ന് മീന്‍ വറുത്തത് കൊണ്ടുവന്നത് പെണ്‍മക്കള്‍ക്ക് കൊടുക്കും. തനിക്കൊന്നും കിട്ടില്ല. അങ്ങനെയാണ് എന്നിലെ മെയിലിസ്റ്റ് ഉണർന്നതെന്നു സ്കിറ്റിലെ ഒരു കഥാപാത്രമായ ഷിബു പറഞ്ഞു.

   ഒമർ ലുലുവും ആഡാറ് ലവും

  ഒമർ ലുലുവും ആഡാറ് ലവും

  ഒഎംകെവിയും പൊരിച്ചമീനും മാത്രമല്ല ഒമറിന്റെ അഡാറ് ലവ് സ്കിറ്റിൽ ഇടംപിടിച്ചിരുന്നു. ഒരു അഡാറ് ലവിലെ ടീസറായിരുന്നു ഇവർ ഇതിനായി തിരഞ്ഞെടുത്തത്. പ്രിയയുടേയും റോഷന്റേയും പുരുകം ഉയർത്തലും സൈറ്റടിയും കിസ് ഷൂട്ടിങ്ങും ഇവർ ഹാസ്യവൽക്കരിച്ചു.

  പരിപാടി ഗംഭീരം

  പരിപാടി ഗംഭീരം

  ഇവയുടെ സിക്റ്റിനു മികച്ച പ്രതികരണമാണ് ലഭിച്ചത്. സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും കത്തി നിന്ന വിഷയമാണ് ഇവർ തിരഞ്ഞെടുത്തത്. എന്നിരുന്നാലും പരിപാടി ഗംഭീര വിജയമായിരുന്നു. എല്ലാവരും പരിപാടിയെ കോമഡിയായി തന്നെയാണ് ആസ്വദിച്ചത്. അല്ലാതെ തങ്ങളെ മേശമായി ചിത്രീകരിച്ചു എന്നുള്ള തരത്തിലുളള നെഗറ്റീവ് പ്രതികരണം ‌ലഭിച്ചിട്ടില്ല.

  വീഡിയോ കാണാം

  വീഡിയോ കാണാം

  English summary
  asianet television award skit about omkv
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X