For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മൂന്നുമാസത്തെ ബെഡ്‌റെസ്റ്റ്, ആത്മസഖിയിലെ നായികാമാറ്റത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം ഇതാണ്, കാണാം!

  |

  വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുന്ന പരമ്പരയില്‍ നിന്നും നായിക മാറിയപ്പോള്‍ ആരാധകര്‍ക്ക് അത് പെട്ടെന്ന് ഉള്‍ക്കൊള്ളാനായെന്ന വരില്ല. അത് തന്നെയാണ് ആത്മസഖിയുടെ കാര്യത്തിലും സംഭവിച്ചത്. മലയാളമറിയാത്ത മലയാളി നായികയായ അവന്തികയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. താരത്തിന്റെ അഭിനയത്തില്‍ പ്രേക്ഷകരും സംതൃപ്തരായിരുന്നു. റേറ്റിങ്ങില്‍ ഏറെ മുന്നിലായിരുന്നു ഈ പരമ്പര. എന്നാല്‍ പെട്ടനെന്നുള്ള മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ പ്രേക്ഷകര്‍ക്ക് കഴിഞ്ഞിരുന്നില്ല.

  ബിജു മേനോന്‍ മദ്യപിക്കാറുണ്ടോ? സംയുക്ത നല്‍കിയ മറുപടി ഇങ്ങനെ, ശരിക്കും മാതൃകാ ദമ്പതികള്‍ തന്നെ, കാണൂ

  അവന്തികയുടെ പെട്ടെന്നുള്ള മാറ്റത്തെ പ്രേക്ഷകര്‍ ഇപ്പോഴും ഉള്‍ക്കൊണ്ടിട്ടില്ല. ദിവ്യ എന്ന അഭിനേത്രിയാണ് ഇപ്പോള്‍ നന്ദിതയെ അവതരിപ്പിക്കുന്നത്. അവന്തികയായിരുന്നു ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. തനിക്ക് നല്‍കിയ പിന്തുണ അതേ പോലെ തന്നെ ദിവ്യയ്ക്കും നല്‍കണമെന്നാണ് താരം അഭ്യര്‍ത്ഥിച്ചത്. എന്നാല്‍ ദിവ്യ അഭിനേത്രി നന്ദിതയായി എത്തിയപ്പോള്‍ തീരെ പോരെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. എന്തുകൊണ്ടാണ് ഇത്തരത്തിലൊരു മാറ്റമെന്നറിയാനായി ആകാംക്ഷയായിരുന്നു ആരാധകര്‍ക്ക്. ആരാധകരുടെ നിരന്തര അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി താരം തന്നെ രംഗത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വിശദീകരിച്ചത്.

  നായിക മാറിയപ്പോള്‍

  നായിക മാറിയപ്പോള്‍

  മിനിസ്‌ക്രീനിലെ മിന്നും നായികമാരിലൊരാളാണ് അവന്തിക മോഹന്‍. ചുരുങ്ങിയ കാലം കൊണ്ടാണ് ഈ താരം പ്രേക്ഷക മനസ്സില്‍ ഇടം നേടിയത്. മഴവില്‍ മനോരമയിലെ ആത്മസഖിയില്‍ ഡോക്ടര്‍ നന്ദിത എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരുന്നത്. 450 ല്‍ അധികം എപ്പിസോഡുകളില്‍ നന്ദിതയെ അവതരിപ്പിച്ചത് അവന്തികയായിരുന്നു. അഞ്ഞൂറിലേക്ക് കടക്കുന്നതിന് മുന്നോടിയായാണ് താരം പിന്‍വാങ്ങിയത്.

  പിന്‍മാറ്റത്തിന് പിന്നിലെ കാരണം

  പിന്‍മാറ്റത്തിന് പിന്നിലെ കാരണം

  ആത്മസഖിയില്‍ നിന്നും താല്‍ക്കാലികമായി മാറുകയാണെന്ന് അവന്തിക അറിയിച്ചിരുന്നു. എന്തുകൊണ്ടാണ് താന്‍ മാറുന്നതെന്ന് ഈ അഭിനേത്രി അറിയിച്ചിരുന്നില്ല. അത് തന്നെയാണ് ആരാധകരെ അലട്ടിയത്. അണിയറപ്രവര്‍ത്തകരമായുള്ള പ്രശ്‌നമാണോ, അതോ പുതിയ സീരിയല്‍ ഏറ്റെടുത്തുകൊണ്ടാണോ തുടങ്ങിയ തരത്തിലായിരുന്നു ചര്‍ച്ചകള്‍. എന്നാല്‍ ഇതൊന്നുമായിരുന്നില്ല ആ മാറ്റത്തിന് പിന്നിലെ കാരണമെന്ന് നായിക തന്നെ വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍.

  അമ്മയാവാനുള്ള തയ്യാറെടുപ്പില്‍

  അമ്മയാവാനുള്ള തയ്യാറെടുപ്പില്‍

  അമ്മയാവാനുള്ള തയ്യാറെടുപ്പിലാണ് താന്‍. ആദ്യത്തെ മൂന്നുമാസം നല്ല കരുതല്‍ ആവശ്യമുണ്ട്. ഡോക്ടര്‍ പരിപൂര്‍ണ്ണ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ് ഇപ്പോള്‍. അതിനാല്‍ത്തന്നെയാണ് താന്‍ ഇതില്‍ നിന്നും പിന്‍മാറിയതെന്ന് താരം പറയുന്നു. നിരന്തരമായ ചിത്രീകരണത്തിനിടയില്‍ പലപ്പോഴും ഭക്ഷണം പോലും കൃത്യമായി കഴിക്കാന്‍ പറ്റിയിരുന്നില്ല. ഈ അവസ്ഥ ഇനി തുടര്‍ന്നാല്‍ ശരിയാവില്ല.

  ഇത്രയധികം പിന്തുണ പ്രതീക്ഷിച്ചിരുന്നില്ല

  ഇത്രയധികം പിന്തുണ പ്രതീക്ഷിച്ചിരുന്നില്ല

  സീരിയലില്‍ നിന്നും പിന്‍മാറിയതുമായി ബന്ധപ്പെട്ട് നിരവധി സന്ദേശങ്ങളാണ് തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. തിരിച്ചെത്തണമെന്നാവശ്യപ്പെട്ടാണ് പലരും സന്ദേശം അയയ്ക്കുന്നത്. താനൊരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ല. ഇത്രയധികം പിന്തുണ താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് താരം പറയുന്നു. കരിയറിന് അവസാനമിടുകയല്ല ഇപ്പോള്‍. ചെറിയൊരു ഇടവേളയെടുക്കുന്നുവെന്ന് മാത്രം.

  അടുത്ത മദേഴ്‌സ് ഡേയില്‍

  അടുത്ത മദേഴ്‌സ് ഡേയില്‍

  മദേഴ്‌സ് ഡേയിലാണ് താരം ഇക്കാര്യത്തെക്കുറിച്ച് അറിയിച്ചത്. അടുത്ത തവണ മദേഴ്‌സ് ഡേ ആഘോഷിക്കുമ്പോള്‍ കുഞ്ഞതിഥി കൂടി ഒപ്പമുണ്ടാവുമെന്നുള്ള പ്രതീക്ഷയും താരം പങ്കുവെക്കുന്നു. തുടക്കത്തില്‍ പ്രയാസം നിറഞ്ഞതാണെങ്കിലും കുഞ്ഞിനായി കാത്തിരിക്കുന്ന ഒന്‍പത് മാസം സുഖകരമാണെന്ന് താരം വ്യക്തമാക്കുന്നു.

  റെയ്ജനും അവന്തികയും

  റെയ്ജനും അവന്തികയും

  ആത്മസഖി എന്ന പരമ്പരയിലൂടെയാണ് റെയ്ജനും അവന്തികയും മലയാളി മനസ്സില്‍ ഇടം പിടിച്ചത്. സത്യജിത്ത് ഐപിഎസ് എന്ന കഥാപാത്രമായാണ് റെയ്ജന്‍ എത്തിയത്. ഇരുവരും തമ്മിലുള്ള സ്‌ക്രീന്‍ കെമിസ്ട്രിയാണ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ ഇഷ്ടമായത്. പുതിയ നായികയും റെയ്ജനും തമ്മില്‍ ഇത്തരത്തില്‍ യോജിപ്പില്ലെന്നാണ് ആരാധകരുടെ വാദം.

  English summary
  Athmasakhi: Avantika reveals why she quit Athmasakhi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X