For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇന്നും ഹൃദയത്തിൽ ചേർത്ത് വെക്കുന്നത് നാന്‍സിയെ; വീണ്ടും അഭിനയിക്കുന്നതിൽ സന്തോഷം ഭർത്താവിനെന്ന് സോണിയ

  |

  സ്‌കൂള്‍, കോളേജ് കുട്ടികള്‍ക്കിടയില്‍ ഒരു കാലത്ത് തരംഗമായി മാറിയ സീരിയലായിരുന്നു ഓട്ടോഗ്രാഫ്. പ്ലസ് ടുവിന് പഠിക്കുന്ന അഞ്ച് കൂട്ടുകാരും അവരുടെ ശത്രുക്കളുമെല്ലാം ചേര്‍ന്ന് സ്‌കൂള്‍ പശ്ചാതലത്തിലൊരുക്കിയ സീരിയല്‍ വലിയ വിജയമായിരുന്നു. ഫൈവ് ഫിംഗേഴ്‌സ് എന്ന ഗ്രൂപ്പിലെ നാന്‍സിയെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടിയാണ് സോണിയ ശ്രീജിത്ത്.

  വിവാഹം കഴിഞ്ഞതോടെ അഭിനയ ജീവിതത്തിനോട് തല്‍കാലം വിട പറഞ്ഞ സോണി തിരിച്ച് വന്നിരിക്കകയാണ്. ബാലഹനുമാന്‍ എന്ന സീരിയലില്‍ നന്ദിനി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. അഭിനയത്തിലേക്കുള്ള തിരിച്ച് വരവിനെ കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെ കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ സോണിയ പറയുന്നു.

  നാട്ടിലേക്ക് വരണമെന്നോ വീണ്ടും സജവീമാകണമെന്നോ ഒന്നും പ്ലാന്‍ ചെയ്തിരുന്നതല്ല. കൊവിഡ് ആയത് കൊണ്ട് ഞങ്ങളെല്ലാം കഴിഞ്ഞ വര്‍ഷം ഇങ്ങ് പോന്നതാണ്. പിന്നെ അഭിനയം എന്റെ പാഷനാണ്. അവിടെ ആയിരുന്നത് കൊണ്ട് മാത്രം ചെയ്യാന്‍ കഴിയാതെ മാറ്റി വച്ച ഇഷ്ടമാണ്. ഇവിടെ എത്തിയപ്പോള്‍ സമയവും സൗകര്യവും ഒത്ത് വന്നു. മക്കളെ നോക്കാന്‍ വീട്ടുകാരുണ്ട്. അതുകൊണ്ട് മാറ്റി വച്ച ആഗ്രഹം പിന്നെയും പൊടി തട്ടി എടുത്തു. ഞാന്‍ അഭിനയിക്കുന്നതില്‍ എന്നെക്കാളും സന്തോഷം ഭര്‍ത്താവ് ശ്രീജിത്തിനാണ്. പുള്ളി എല്ലാത്തിനും സപ്പോര്‍ട്ടാണ്.

  നല്ല പ്രോജക്ടുകള്‍ കിട്ടിയാല്‍ വിട്ട് കളയണ്ടെന്ന് അബുദാബിയിലായിരുന്നപ്പോഴൊക്കെ എന്നോട് പലവട്ടം പറഞ്ഞിട്ടുണ്ട്. പക്ഷേ അന്ന് ഞാന്‍ സ്വയം മാറി നിന്നു. ഇപ്പോല്‍ നാട്ടില്‍ വന്നപ്പോള്‍ പുള്ളി തന്നെയാണ് പറഞ്ഞത് വെറുതേയിരിക്കാതെ സ്വന്തം ഇഷ്ടത്തിനൊപ്പം നില്‍ക്കാന്‍. പിന്നെ എനിക്ക് അതിനോടുള്ള പാഷന്‍ എത്ര ഉണ്ടെന്ന് അദ്ദേഹത്തിന് നന്നായി അറിയാവുന്നതാണ്. ഇപ്പോഴല്ലെ ചെയ്യാന്‍ പറ്റൂ. പോയി ചെയ്യാന്‍ പറഞ്ഞു. നന്ദിനി, അമ്മ വേഷമാണെന്ന് കരുതി പ്രശ്‌നമൊന്നും തോന്നിയില്ല. ഞാനും അമ്മയാണല്ലോ. കാലം വരുത്തുന്ന മാറ്റങ്ങള്‍ അല്ലേ അതൊക്കെ.

  ഇന്നും ഹൃദയത്തില്‍ ചേര്‍ത്ത് വെക്കുന്നത് നാന്‍സിയാണ്. ചിലരൊക്കെ ഇപ്പോഴും ചാറ്റ് ചെയ്യുന്നത് നാന്‍സി ചേച്ചിയല്ലേ എന്ന് ചോദിച്ചാണ്. എന്റെ പേര് പലര്‍ക്കും അറിയില്ല. ഇത്രയും സ്വീകാര്യത സീരിയലിന് കിട്ടിയിരുന്നുവെന്ന് അന്ന് അറിയില്ലായിരുന്നു. അതിലെ ഞങ്ങളുടെ ഫൈവ് ഫിംഗേഴ്‌സ് ഗ്രൂപ്പും ഹിറ്റായി. അക്കാലത്ത് സ്‌കൂളിലും കോളേജിലുമൊക്കെ ഒത്തിരി ഗ്രൂപ്പുകള്‍ ആ പേരിലുണ്ടായിട്ടുണ്ട്. ഞങ്ങളുടെ ആ ടീം ഇപ്പോഴും സജീവമാണ്. എല്ലാവരുമായി കണക്ഷന്‍ ഇപ്പോഴുമുണ്ട്.

  ശരത്തിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഇപ്പോഴും സങ്കടമാണ്. അവന്‍ ഇപ്പോഴും ഇവിടെ എവിടെയോ ഉണ്ടെന്ന് വിശ്വസിക്കാനാണ് ഇഷ്ടം. അവന്റെ വീട്ടുകാരുമായും നല്ല അടുപ്പമാണ്. ശരത് വിളിക്കുമ്പോഴെല്ലാം ചോദിക്കുമായിരുന്നു. ചേച്ചി എപ്പോഴാണ് ഞാന്‍ അമ്മാവന്‍ ആകുന്നതെന്ന്. അത് കാണാന്‍ അവന് പറ്റിയില്ല. മൂത്തമകന്‍ ജനിച്ചപ്പോള്‍ കുഞ്ഞിനെയും കൊണ്ട് അവന്റെ വീട്ടില്‍ പോയിരുന്നു. ഇളയ ആളിനെ കാണിക്കാന്‍ പറ്റിയില്ല. ഈ കൊവിഡ് കാലമൊക്കെ മാറിയിട്ട് വേണം പോകാന്‍.

  Recommended Video

  Chakkappazham Fame Arjun Finally Revealed The Reason For Quitting The Show

  ചക്രവാകം ചെയ്യുന്ന സമയത്തായിരുന്നു വിവാഹം. അത് പൂര്‍ത്തിയായതോടെ അഭിനയത്തോട് താല്‍കാലത്തേക്ക് ബൈ പറഞ്ഞു. പക്ഷേ രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ അവിടെ നിന്നും വന്ന് ഭാഗ്യലക്ഷ്മി ചെയ്തു. പിന്നെ നീണ്ട ഗ്യാപ്പ് ആയിരുന്നു. മാറി നിന്ന സമയത്തൊക്കെ ഇന്‍ഡസ്ട്രി ഒരുപാട് മിസ് ചെയ്തിരുന്നു. സത്യം പറഞ്ഞാല്‍ ഇവിടെ നിന്നും പോയ ശേഷം പിന്നെ മലയാളം സീരിയല്‍ കണ്ടിട്ടേയില്ല. മനഃപൂര്‍വം ഒഴിവാക്കിയതാണ്. സഹപ്രവര്‍ത്തകരെയൊക്കെ കാണുമ്പോള്‍ മിസ് ചെയ്യും. പക്ഷേ ചേട്ടന്‍ അത്ര സപ്പോര്‍ട്ടായത് കൊണ്ട് പതിയെ ആ മിസിംഗ് മാറി. എന്നും മുന്‍തൂക്കം കൊടുക്കുന്നത് കുടുംബത്തിനാണ്. ഇതുവരെ മാറി നിന്നതില്‍ നഷ്ടബോധമൊന്നുമില്ല. ശരിയായ സമയത്ത് തിരിച്ച് വരാന്‍ പറ്റിയെന്ന് തന്നെയാണ് കരുതുന്നതെന്നും സോണിയ പറയുന്നു.

  Read more about: actress sonia നടി
  English summary
  Autograph Serial Actress Sonia Sreejith About Her Favourite Character And Husband Support
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X