ചിരിപ്പിച്ച് കൊല്ലാന്‍ അയ്യപ്പ ബൈജു വീണ്ടും
പ്രശാന്ത് പുന്നപ്ര, അങ്ങനെ പറഞ്ഞാല്‍ അധികമാര്‍ക്കും മനസ്സിലാവില്ല. ഒരു തുള്ളി മദ്യം കഴിക്കാത്ത കേരളത്തിലെ 'ഏറ്റവും വലിയ കുടിയന്‍', അയ്യപ്പ ബൈജു. മിമിക്‌സ് പരേഡുകള്‍ കേരളത്തെ കൈയ്യിലെടുത്ത കാലത്ത് മലയാളികളെ കുടുകുടാ ചിരിപ്പിച്ച അയ്യപ്പ ബൈജു വീണ്ടും വന്നു.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
മഴവില്‍ മനോരമയിലെ സിനിമാ ചിരിമാ എന്ന ഷോയിലാണ് അയ്യപ്പ ബൈജു വീണ്ടുമെത്തിയത്. സംവിധായകന്‍ സിദ്ദിഖ് ലാല്‍ അവതാരകനായ പരിപാടിയില്‍ ജയറാമിനും രമേശ് പിഷാരടിയ്ക്കുമൊപ്പമാണ് ബൈജു പരിപാടിയിലെത്തിയത്.

കോട്ടും സൂട്ടുമൊക്കെയിട്ടവന്ന ബൈജുവിനെ കണ്ട് ജയറാം പറയുകയായിരുന്നു, ഈ വേഷത്തില്‍ പ്രശാന്തിനെ കാണാന്‍ കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന്. അത് അംഗീകരിച്ച പ്രശാന്ത് വേഷം മാറി ബൈജുവായെത്തി തന്റെ പ്രകടനം തുടരുകയായിരുന്നു.
അയ്യപ്പ ബൈജു എന്ന കഥാപാത്രം എങ്ങനെ ഉണ്ടായെന്നതിനെ കുറിച്ചും മിമിക്രി ജീവിതത്തിലെ അനുഭവത്തെ കുറിച്ചും ബൈജു പരിപാടിയില്‍ സംസാരിച്ചു. ഇപ്പോള്‍ ബൈജുവും രമേശ് പിശാരടിയും പ്രേക്ഷകരെ ചിരിപ്പിച്ച ആ കോമഡി സ്‌കിറ്റ് കാണൂ.


Click it and Unblock the Notifications











