»   » ബഡായി ബംഗ്ലാവില്‍ ഇനി അല്പം കുടുംബ കാര്യം!!! ഭാര്യയുടെ പേര് പോലും തെറ്റിച്ച് മുകേഷ്!!!

ബഡായി ബംഗ്ലാവില്‍ ഇനി അല്പം കുടുംബ കാര്യം!!! ഭാര്യയുടെ പേര് പോലും തെറ്റിച്ച് മുകേഷ്!!!

By: Karthi
Subscribe to Filmibeat Malayalam

സീരിയലുകള്‍ അടിക്കി വാഴുന്ന ടെലിവിഷന്‍ പ്രൈം ടൈമില്‍ ഇടം നേടാന്‍ സാധിക്കുക എന്നത് ഇപ്പോള്‍ ഒരു ടെലിവിഷന്‍ പ്രോഗ്രാമിനെ സംബന്ധിച്ച് ഏറെ പ്രയാസമുള്ള കാര്യമാണ്. എന്നാല്‍ അക്കാര്യത്തില്‍ ഒരു തര്‍ക്കവുമില്ലാത്ത വിധം പ്രേക്ഷക സ്വീകാര്യത നേടിയ പരിപാടിയാണ് ബഡായി ബംഗ്ലാവ്. മുകേഷ് ആതിഥേയനാകുന്ന ബഡായി ബംഗ്ലാവിലെ പ്രധാന ആകര്‍ഷണം രമേഷ് പിഷാരടി എന്ന വാടകക്കാരനാണ്. ഒപ്പം ആര്യയും മനോജ് ഗിന്നസും നോബിയും പരിപാടിക്ക് രസം പകരുന്നു.

കലാരംഗത്ത് പ്രതിഭ തെളിയിച്ചവരാണ് ബഡായി ബംഗ്ലാവില്‍ അതിഥികളായി എത്തുന്നത്. ഞായാറാഴ്ച രാത്രി 8.30ന് സംപ്രേക്ഷണം ചെയ്യുന്ന പുതിയ എപ്പിസോഡ് മുകേഷിനെ സംബന്ധിച്ച് അല്പം കുടുംബ കാര്യമാണ്. മുകേഷിന്റെ ഭാര്യ മേതില്‍ ദേവികയാണ് അതിഥിയായി എത്തുന്നത്. 

പ്രശസ്ത നര്‍ത്തകി

അഭിനേതാക്കള്‍ പതിവ് അതിഥികളാകുന്ന ബഡായി ബംഗ്ലാവ് വേദിയില്‍ വ്യത്യസ്തയായ അതിഥിയായിട്ടാണ് ഡോ മേതില്‍ ദേവിക എന്ന നര്‍ത്തകി എത്തുന്നത്. ദേവികയുടെ മികവുറ്റ നൃത്തച്ചുവടുകള്‍ പ്രോഗ്രാമിന്റെ മുഖ്യ ആകര്‍ഷണമാണ്.

പേരിലെ പൊല്ലാപ്പ്

മേതില്‍ ദേവിക എന്ന പേര് പരിപാടിയില്‍ ഒരു പൊല്ലാപ്പായി മാറുകയാണ്. പരിപാടിയിലെ ആതിഥേയരാകുന്ന ആര്‍ക്കും ആ പേര് കൃത്യമായി ഉച്ചരിക്കാന്‍ കഴിയുന്നില്ല. വേലില്‍ മേദിക എന്നാണ് പിഷാരടിയും മനോജും പറയുന്നത്. ഭാര്യയുടെ പേര് മുകേഷിന് പോലും തെറ്റിപ്പോകുന്നുണ്ട്.

രസകരമായ പ്രമോ

ആതിഥേയനായ മുകേഷിന്റെ ഭാര്യ അതിഥിയായികുന്നു എന്നത് തന്നെയാണ് ബഡായി ബംഗ്ലാവിന്റെ പുതിയ എപ്പിസോഡിന്റെ മുഖ്യ ആകര്‍ഷണം. 30 സെക്കന്‍ഡ് പ്രമോ വീഡിയോയില്‍ നിറഞ്ഞ് നില്‍ക്കുന്നതും അത് തന്നെ. മേതില്‍ ദേവികയുടെ ചടുലമായ നൃത്തച്ചുവടുകളും പ്രമോയില്‍ നിറയുന്നുണ്ട്.

മുകേഷിന്റെ ഭാര്യ

ഭാരതീയ നൃത്ത ശാഖയിലെ യുവനര്‍ത്തികാമാരില്‍ വേറിട്ട വ്യക്തിത്വമായി മേതില്‍ ദേവികയെ മുകേഷ് വിവാഹം കഴിക്കുന്നത് 2014ല്‍ ആയിരുന്നു. ഇവരുടേയും രണ്ടാം വിവാഹമായിരുന്നു. വിവാഹ ശേഷം ഇരുവരും ചാനല്‍ പരിപാടികളിലോ അഭിമുഖങ്ങളിലോ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നില്ല.

പ്രമോ കാണാം

ഞായറാഴ്ച സംപ്രേക്ഷണം ചെയ്യുന്ന ബഡായി ബംഗ്ലാവിന്റെ പ്രമോ വീഡിയോ കാണാം.

English summary
Badai Banglavu new episode with dancer Methil Devika. She is the wife of actor Mukesh who is hosting the programme. Promo video really interesting and getting viral.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam