»   »  ബഡായി ബംഗ്ലാവിലെ ഗുണ്ടുമണി അമ്മായി വെറും ചളുവടിക്കാരിയല്ല, ഈ വീഡിയോ കണ്ടാല്‍ മനസ്സിലാവും!!

ബഡായി ബംഗ്ലാവിലെ ഗുണ്ടുമണി അമ്മായി വെറും ചളുവടിക്കാരിയല്ല, ഈ വീഡിയോ കണ്ടാല്‍ മനസ്സിലാവും!!

Written By:
Subscribe to Filmibeat Malayalam
ബഡായി ബംഗ്ലാവിലെ അമ്മായി നിങ്ങളറിയാത്ത ചില സത്യങ്ങൾ | filmibeat Malayalam

ഏഷ്യനെറ്റ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നതില്‍ പ്രേക്ഷകര്‍ക്കേറ്റവും ഇഷ്ടപ്പെട്ട ഷോ ഒരു പക്ഷെ ബഡായി ബംഗ്ലാവ് ആയിരിയ്ക്കും. സെലിബ്രിറ്റി കോമഡി ചാറ്റ് ഷോയാണ് ബഡായി ബംഗ്ലാവ്. ഹിന്ദിയില്‍ കോമഡി നൈറ്റ് വിത്ത് കപില്‍ എന്ന ഷോയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് മലയാളത്തില്‍ ബഡായി ബംഗ്ലാവ് എത്തിയത്.

സനുഷ ആക്രമിക്കപ്പെടുമ്പോള്‍ അവര്‍ എന്ത് നോക്കി നില്‍ക്കുകയായിരുന്നു, നടിയെ പിന്തുണച്ച് തമിഴകം

ബഡായി ബംഗ്ലാവിന്റെ വിജയത്തിന് കാരണം മുകേഷ്, രമേഷ് പിഷാരടി, ആര്യ, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവര്‍ മാത്രമല്ല.. ഇടയ്ക്കിടെ വന്ന് പോകുന്ന അമ്മായിക്കും മനോജ് ഗിന്നസിനും ഷോയില്‍ അത്രയേറെ പ്രാധാന്യമുണ്ട്. വെറും ചളുവടിയുമായി വരുന്ന മന്ദബുദ്ധിയാണ് അമ്മായി എന്ന് ആരെങ്കിലും കരുതിയിട്ടുണ്ടെങ്കില്‍ അത് തിരിത്തിക്കോളൂ... അമ്മായി വക്കിലാണ്.. വക്കീല്‍!!

അമ്മായി എന്ന കഥാപാത്രം

ഷോയില്‍ എല്ലാവരും അവരവരുടെ പേരില്‍ തന്നെയാണ് കഥാപാത്രങ്ങളായി എത്തുന്നത്. എന്നാല്‍ അമ്മായി ആയി അഭിനയിക്കുന്ന നടിയ്ക്ക് മാത്രം പേരില്ല.. അമ്മായി, അങ്ങനെയാണ് അവരെ വിശേഷിപ്പിക്കുന്നത്.

പ്രസീത മേനോന്‍

പ്രസീത മേനോന്‍ എന്ന നടിയാണ് ബഡായി ബംഗ്ലാവിലെ അമ്മായി എന്ന കഥാപാത്രത്തെ, അതിന്റെ തന്മയത്വത്തോടെ അവതരിപ്പിയ്ക്കുന്നത്. മുപ്പതിലധികം സിനിമകളില്‍ അഭിനയിച്ച നടിയാണ് പ്രസീത.

ബാല്യം നൈജീരിയയില്‍

പ്രസീതയുടെ അച്ഛന്‍ നൈജീരിയയിലായിരുന്നു. അതുകൊണ്ട് തന്നെ പ്രസീതയുടെ ബാല്യവും നൈജീരിയയിലായി. ആറാം ക്ലാസ് വരെ പഠിച്ചത് നൈജീരിയയിലാണ്. തുടര്‍ന്ന് നാട്ടിലെത്തിയ പ്രസീത എറണാകുളം സെന്റ് തെരേസ കോളേജില്‍ നിന്ന് ബിരുദം നേടി. തുടര്‍ന്ന് ബാംഗ്ലൂരില്‍ പോയി എല്‍എല്‍ബി എടുത്തു.

ബാലതാരമായി തുടക്കം

ബാലതാരമായിട്ടാണ് പ്രസീത സിനിമയിലെത്തിയത്. മൂന്നാം മുറ എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ നടി പിന്നീട് മാലയോഗം, പുതുക്കോട്ടയിലെ പുതുമണവാളന്‍, ഈ പറക്കും തളിക, ഡാര്‍ലിങ് ഡാര്‍ലിങ്, ഇടുക്കി ഗോള്‍ഡ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

സീരിയലില്‍

ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത മോഹപക്ഷികള്‍ എന്ന സീരിയലിലിലൂടെയാണ് മിനിസ്‌ക്രീനിലെത്തിയത്. ഏറ്റവുമൊടുവില്‍ സ്ത്രീ എന്ന സീരിയലില്‍ ഗ്ലാഡിസ് ഫെര്‍ണാണ്ടസ് എന്ന ശക്തമായ സ്ത്രീ കഥാപാത്രത്തെയും അവതരിപ്പിച്ചു.

മിമിക്രി ആര്‍ട്ടിസ്റ്റ്

അഭിനേത്രി എന്നതിനപ്പുറം മിമിക്രി ആര്‍ട്ടിസ്റ്റും കൂടെയാണ് പ്രസീത. സുരേഷ് ഗോപി, മുകേഷ്, മമ്മൂട്ടി തുടങ്ങിയവരുടെ ശബ്ദം അനുകരിച്ച് കൈയ്യടി നേടിയിട്ടുണ്ട്. പ്രേം നസീര്‍ പ്രസീതയുടെ മിമിക്രി കണ്ട് പ്രശംസിച്ചിരുന്നുവത്രെ

വക്കീലാണ്

അഭിനയവും മിമിക്രിയും കോമഡിയും മാത്രമല്ല. അടിസ്ഥാനപരമായി പ്രസീത അഭിഭാഷകയാണ്. ചെന്നൈയില്‍ തിരക്കുള്ള കോ-ഓപ്പറേറ്റീവ് ലോയര്‍ ആയ പ്രസീത, അതില്‍ നിന്നൊക്കെയുള്ള ഒരു റിലാക്‌സേഷന്‍ എന്ന നിലയിലാണ് ബഡായി ബംഗ്ലാവില്‍ എത്തുന്നത്.

ഈ വീഡിയോ കാണൂ...

പ്രസീത മേനോന്‍ തന്റെ ജോലിയെ കുറിച്ചും ബഡായി ബംഗ്ലാവിനെ കുറിച്ചും പറയുന്ന ഈ വീഡിയോ കാണൂ.. ആ സംസാരത്തില്‍ നിന്നും വ്യക്തമാക്കാം അമ്മായി എന്ന കഥാപാത്രവുമായി പ്രസീത എന്ന നടിയ്ക്ക് യാതൊരു ബന്ധവുമില്ല എന്ന്.

English summary
Badai Bungalow fame Praseetha Menon is basically a lawyer

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam