»   » ഭൈരവ കേരളത്തില്‍ വിജയമോ? തമിഴില്‍ തകര്‍ന്ന ചിത്രം കേരളത്തില്‍ പരാജയമോ? ഉത്തരം ഇതാ...

ഭൈരവ കേരളത്തില്‍ വിജയമോ? തമിഴില്‍ തകര്‍ന്ന ചിത്രം കേരളത്തില്‍ പരാജയമോ? ഉത്തരം ഇതാ...

Posted By: Karthi
Subscribe to Filmibeat Malayalam

വിജയ് ചിത്രം മേര്‍സലും അജിത് ചിത്രം വിവേഗവും കേരളത്തില്‍ റിലീസിന് ഒരുങ്ങുകയാണ്. ആദ്യ തിയറ്ററിലെത്തുന്നത് വിവേഗമാണ്. ഇരു ചിത്രങ്ങളും റിലീസിന് ഒരുങ്ങിയതോടെ വിജയ്, അജിത് ആരാധകര്‍ തമ്മിലുള്ള അങ്കവും പരിധിവിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അജിതും വിജയ്‌യും വിയോജിപ്പുമായി രംഗത്തെത്തുകയും ചെയ്തു. 

നടുറോഡില്‍ തെന്നിന്ത്യന്‍ നായികയ്ക്ക് നേരെ അതിക്രമം! ഇനിയിത് ആവര്‍ത്തിച്ചാല്‍... നടി പറയുന്നു!

വിജയ് ചിത്രം ഭൈരവ വിജയമാണോ പരാജയമാണോ എന്ന കാര്യത്തിലാണ് ആരാധകരുടെ തര്‍ക്കം നടക്കുന്നത്. ഇതിന് കേരളത്തില്‍ ഭൈരവ വിതരണത്തിനെത്തിച്ച റാഫി മാതിര മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ചിത്രം ലാഭമുണ്ടാക്കിയിട്ടില്ലെന്നാണ് റാഫി മാതിര പറയുന്നത്. അതിന്റെ കാരണങ്ങളും അദ്ദേഹം വിശദീകരിച്ചിരിക്കുന്നത്.

ചിത്രം പരാജയമായി

തെരി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് പിന്നാലെ എത്തിയ ഭൈരവ വളരെ ആഘോഷത്തോടെയാണ് തിയറ്ററുകളിലെത്തിയത്. എന്നാല്‍ തമിഴ്‌നാട്ടിലുള്‍പ്പെടെ ചിത്രം തിരിച്ചടി നേരിട്ടു. ചിത്രം നഷ്ടമാണെന്ന് പ്രതികരിച്ച് ചിത്രത്തിന്റെ വിതരണക്കാരും രംഗത്തെത്തി. കേരളത്തിലും ചിത്രത്തിന്റെ സ്ഥിതി മറ്റൊന്നായിരുന്നില്ലെന്നാണ് റാഫി മാതിര പറയുന്നത്.

തിരിച്ചടിയായി തിയറ്റര്‍ സമരം

ഭൈരവയ്ക്ക് കേരളത്തില്‍ തിരിച്ചടിയായത് കേരളത്തില്‍ നടന്ന എ ക്ലാസ് തിയറ്റര്‍ സമരമായിരുന്നു. സിനിമ മേഖലയെ വെല്ലുവിളിച്ചുകൊണ്ട് നടത്തിയ സമരം മന്ത്രിയുടെ വാക്കിനെ അവഗണിച്ചും മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു. അവരുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കമെന്നും നിലവിലുള്ള അവസ്ഥയില്‍ സിനിമ പ്രദര്‍ശനം തുടരണമെന്നും മന്ത്രി ഉറപ്പ് നല്‍കിയിരുന്നു.

മുട്ട് മടക്കാന്‍ തയാറായില്ല

സമരത്തിന്റെ തുടക്കത്തില്‍ അന്യഭാഷ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് ലാഭമുണ്ടാക്കി സമരവുമായി മുന്നോട്ട് പോകാം എന്നാണ് തിയറ്റര്‍ ഉടമകള്‍ കണക്ക് കൂട്ടിയിരുന്നത്. എന്നാല്‍ അവര്‍ക്ക് മുന്നില്‍ മുട്ടുമടക്കാന്‍ തയാറാകാത്തതുകൊണ്ട് മാത്രമാണ് തനിക്ക് നഷ്ടം നേരിട്ടതെന്നും റാഫി മാതിര.

ഭൈരവ കൈവിട്ടില്ല

പരാജയം മുന്‍കൂട്ടി കണ്ട് വിജയ് ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഒഴിവാക്കാന്‍ കഴിയില്ലെന്ന് തീരുമാനിച്ചിരുന്നു. ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കാതിരുന്നാല്‍ അത് സിനിമയോടും വിജയ് എന്ന മഹാനടനോടും താന്‍ ചെയ്യുന്ന മഹാപാതകമായിരിക്കും എന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ചിത്രം വിതരണത്തിന് എത്തിച്ചതെന്ന് റാഫി മാതിര പറഞ്ഞു.

തിയറ്റര്‍ സംഘടനകളുടെ വാഗ്ദാനം

താന്‍ ഉള്‍പ്പെടുന്ന സിനിമ സംഘടനകളുടെ തീരുമാനത്തെ അവഗണിച്ച് സമരക്കാരോടൊപ്പം നില്‍ക്കുന്ന പക്ഷം അവരുടെ കീഴിലുള്ള എല്ലാം തിയറ്ററുകളും ഭൈരവ പ്രദര്‍ശിപ്പിക്കാന്‍ നല്‍കാമെന്ന് അവര്‍ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ തന്റെ സംഘടനകള്‍ ഭൈരവ റിലീസ് ചെയ്യുന്നതിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു.

കുറഞ്ഞ തിയറ്ററുകളും പൈറസിയും

സമരം ശക്തമായത് കാരണം കുറഞ്ഞ തിയറ്ററുകള്‍ മാത്രമാണ് ചിത്രം പ്രദര്‍ശിപ്പിക്കാനായി ലഭിച്ചത്. ചിത്രത്തിന് സാമ്പത്തിക ലാഭം ഉണ്ടാകാതിരിക്കാനുള്ള പ്രധാനം കാരണം ഇതായിരുന്നു. ഇക്കാര്യം വിജയ്ക്കും അറിയാവുന്നതാണ്. അതിനൊപ്പം ചിത്രത്തിന്റെ പൈറേറ്റഡ് കോപ്പി ലഭ്യമാക്കുന്ന സൈറ്റുകളുടെ ലിങ്ക് ചാനലുകള്‍ക്ക് സ്‌ക്രോള്‍ ആയി കൊടുത്തതും സമരക്കാരായിരിന്നു.

English summary
Vijay's Bhairava hit or flop in Kerala? Distributer Rafi Mathira tells it was a flop in Kerala.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam