»   » സുരേഷ് ഗോപിയുടെ ഇടി കാരണം 15 സ്റ്റിച്ച് ഇടേണ്ടി വന്നു, ഭീമന്‍ രഘുവിന്‍റെ തുറന്നുപറച്ചില്‍!

സുരേഷ് ഗോപിയുടെ ഇടി കാരണം 15 സ്റ്റിച്ച് ഇടേണ്ടി വന്നു, ഭീമന്‍ രഘുവിന്‍റെ തുറന്നുപറച്ചില്‍!

Written By:
Subscribe to Filmibeat Malayalam

വില്ലന്‍ വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ താരമാണ് ഭീമന്‍ രഘു. പോലീസായി ജോലി ചെയ്ത് വരുന്നതിനിടയിലാണ് അദ്ദേഹം സിനിമയിലേക്കെത്തിയത്. വില്ലത്തരമുളള പോലീസുകാരനായും അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ജീവന്‍ പകര്‍ന്നിട്ടുണ്ട്.

വില്ലത്തരത്തില്‍ നിന്നും മാറി സ്വഭാവ നടനായും ഹാസ്യ താരമായും ഭീമന്‍ രഘു അഭിനയിച്ചിട്ടുണ്ട്. ഇതിന് പുറമെ നല്ലൊരു നര്‍ത്തകനാണ് താനെന്നും അദ്ദേഹം തെളിയിച്ചിട്ടുണ്ട്. മിമിക്രി വേദികളില്‍ അദ്ദേഹത്തിന്റെ നൃത്തം പലരും അനുകരിക്കാറുണ്ട്. അദ്ദേഹത്തിന്റെ പല ഡയലോഗുകളും മിമിക്രി കലാകാരന്‍മാര്‍ അവതരിപ്പിക്കാറുണ്ട്. വരണം വരണം മിസ്റ്റര്‍ ഇന്ദുചൂഡന്‍ ഈ ഡയലോഗ് പ്രേക്ഷകര്‍ക്ക് തന്നെ മനപ്പാഠമാണ്. വില്ലന്‍ വേഷങ്ങളില്‍ സ്ഥിരമായി അഭിനയിച്ചതിനെക്കുറിച്ചുള്ള അനുഭവം അദ്ദേഹം അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. ആനീസ് കിച്ചണിലായിരുന്നു ഈ തുറന്നുപറച്ചില്‍.

താരജാഡയില്ലാതെ സാധാരണക്കാരനായി മമ്മൂട്ടി, ഇത് സൂപ്പര്‍താരം തന്നെയോ? ചിത്രങ്ങള്‍ വൈറലാവുന്നു!

പൃഥ്വി പുതിയ കാറും വാങ്ങി നികുതിയും അടച്ചു, സുപ്രിയ ചേച്ചിയുടെ മുഖത്ത് എങ്ങനെ നോക്കുമെന്ന് നസ്രിയ!

വില്ലത്തരത്തിലൂടെ ശ്രദ്ധേയനായി

വില്ലത്തരം എന്നു പറയുമ്പോള്‍ ഇന്നും പ്രേക്ഷക മനസ്സില്‍ ആദ്യം തെളിഞ്ഞുവരുന്ന മുഖമാണ് ഭീമന്‍ രഘുവിന്റേത്. വില്ലത്തരം തന്റെ മാത്രം കുത്തകയാക്കി അദ്ദേഹം കൊണ്ടുനടന്നിരുന്ന കാലമുണ്ടായിരുന്നു മലയാള സിനിമയില്‍. ചെയ്യുന്നത് വില്ലത്തരമാണെങ്കില്‍ക്കൂടിയും അദ്ദേഹത്തിനോട് പ്രേക്ഷകര്‍ക്ക് പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. വില്ലത്തരം വിട്ട് സ്വഭാവ നടനായി മാറിയപ്പോഴും അദ്ദേഹത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ആനി അവതരിപ്പിക്കുന്ന ആനീസ് കിച്ചണ്‍ പരിപാടിയിലെത്തിയപ്പോഴാണ് അദ്ദേഹം ഇപ്പോഴത്തെ വിശേഷങ്ങള്‍ പങ്കുവെച്ചത്. പരിപാടിയുടെ പ്രമോ വീഡിയോ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. കൊച്ചുമക്കളോടൊപ്പമാണ് ഭീമന്‍ രഘുവും ഭാര്യയും എത്തിയത്. അടുത്തിടെ താന്‍ ആലപിച്ച ഭക്തിഗാന കാസറ്റ് അദ്ദേഹം ആനിക്ക് നല്‍കുകയും ചെയ്തു.

ആദ്യ ചിത്രം മുതല്‍

കരിയറിലെ ആദ്യ ചിത്രം മുതല്‍ തനിക്ക് ആനിയെ അറിയാമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. വിവാഹത്തിന് ശേഷം ആനിയുടെ സൗന്ദര്യം കൂടിയിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ ഷാജി കൈലാസാണെന്നും അക്കാര്യത്തില്‍ തനിക്ക് സന്തോഷമുണ്ടെന്നും ഭീമന്‍ രഘു പറയുന്നു. വീട്ടില്‍ സമാധാന അന്തരീക്ഷമായതുകൊണ്ടാണല്ലോ ഇത്രയും സന്തോഷത്തോടെ പരിപാടി അവതരിപ്പിക്കാന്‍ കഴിയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ശരിയാണെന്നും ആനിയും സമ്മതിക്കുന്നു. ആദ്യ സിനിമയില്‍ അഭിനയിച്ചതിന് ശേഷമാണ് പേരിനോടൊപ്പം ഭീമന്‍ ചേര്‍ന്നതെന്നും അദ്ദേഹം പറയുന്നു. ജയന് വേണ്ടി മാറ്റിവെച്ച റോളായിരുന്നു തനിക്ക് ലഭിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു. പോലീസുകാരനായി തന്നെക്കണ്ടപ്പോഴാണ് സിനിമാപ്രവര്‍ത്തകര്‍ അഭിനയത്തില്‍ താല്‍പര്യമുണ്ടോയെന്ന് ചോദിച്ചതെന്നും അദ്ദേഹം പറയുന്നു.

വില്ലന്‍ വേഷം ചെയ്യുമ്പോള്‍

വില്ലനായി അഭിനയിക്കുന്നതിന് വേണ്ടി നിരവധി തയ്യാറെടുപ്പുകള്‍ നടത്താറുണ്ടെന്ന് താരം പറയുന്നു. അപ്പൂപ്പന് തല്ല് കിട്ടുമ്പോള്‍ തല്ലുന്ന അങ്കിളിനെ കൊല്ലാന്‍ തോന്നുമെന്നാണ് കൊച്ചുമക്കള്‍ പറയുന്നത്. ഫൈറ്റ് സീനിന് ഇടയില്‍ നടത്തുന്ന തയ്യാറെടുപ്പുകളെക്കുറിച്ച് വിവരിക്കാന്‍ ആനി ആവശ്യപ്പെട്ടിരുന്നു. ഫൈറ്റ് മാസ്റ്റര്‍ കാണിച്ചുതരുന്നത് പോലെയാണ് ചെയ്യുന്നത്. ഇടി വരുന്നതിന് അനുസരിച്ച് മുഖം വെട്ടിക്കാനുള്ള നിര്‍ദേശവും അവര്‍ തരാറുണ്ട്.

സുരേഷ് ഗോപിയുടെ ഇടി

കെ മധു സംവിധാനം ചെയ്ത നരിമാനിലെ ക്ലൈമാക്‌സ് സീന്‍ ചിത്രീകരിക്കുന്നതിനിടയില്‍ സുരേഷ് ഗോപിയുമൊത്തുള്ള ഫൈറ്റിനിടയില്‍ 15 ഓളം സ്റ്റിച്ചുകള്‍ ഇടേണ്ടിവന്നിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ആവേശം കയറി സുരേഷ് ഗോപി ഒന്ന് കയറി ഇടിച്ചപ്പോഴായിരുന്നു അത് സംഭവിച്ചത്. ഇന്നും ഓര്‍ക്കാന്‍ പോലും പറ്റാത്ത ഇടിയായിരുന്നു അത്. ഗ്യാസ് സിലിണ്ടറിനിടയിലൊക്കെയായുള്ള ഇടിയായിരുന്നു ഇത്. പുരികത്തിനിടയിലുള്ള ഭാഗം തുറന്നുപോയിരുന്നു. പിന്നീട് അത് തുന്നിച്ചേര്‍ക്കുകയായിരുന്നു. സുരേഷ് ഏട്ടനെന്ത് തരത്തിലുള്ള ഇടിയാണ് ഇടിച്ചതെന്നായിരുന്നു ആനിയുടെ കമന്റ്.

English summary
Bheeman Raghu in Annies Kitchen

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam