അമിതാഭ് ബച്ചനും ശത്രുഘ്‌നന്‍ സിന്‍ഹയും ഒടുവില്‍ ആ രഹസ്യം വെളിപ്പെടുത്തി !!
അമിതാഭ് ബച്ചനും ശത്രുഘ്‌നന്‍ സിന്‍ഹയും ഒടുവില്‍ ആ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്. സാജിദ് ഖാനും റിതേഷ് ദേശ്മുഖും ചേര്‍ന്നു നടത്താന്‍ പോകുന്ന യാദോം കി ബാരാത് എന്ന ടി വി ഷോയില്‍ പങ്കെടുക്കുന്നതിനെ കുറിച്ചാണ് താരങ്ങള്‍ വെളിപ്പെടുത്തിയത്.
രണ്ടു താരങ്ങള്‍ വീതമാണ് ഷോയില്‍ പങ്കെടുക്കുക. നിലവില്‍ പരിണീതി ചോപ്ര- സാനിയ മിര്‍സ, അഭിഷേക് ബച്ചന്‍- അജയ് ദേവ് ഗണ്‍, കരണ് ജോഹര്‍ -ഫറ ഖാന്‍ -എന്നിവര്‍ പങ്കെടുക്കുന്ന എപ്പിസോഡിന്റെ ചിത്രീകരണം കഴിഞ്ഞു.

താനും സുഹൃത്തും നടനുമായ ശത്രുഘ്‌നന്‍ സിന്‍ഹയുമാണ് ഒരു എപ്പിസോഡിലെന്ന വിവരമാണ് അമിതാഭ് പുറത്തുവിട്ടത്. 10 എപ്പിസോഡുള്ള ഷോയിലെ ആദ്യത്തെ എപ്പിസോഡ് തങ്ങള്‍ പങ്കെടുക്കുന്നതായിരിക്കുമെന്നും താരങ്ങള്‍ പറയുന്നു


Click it and Unblock the Notifications











