കണ്ണും കാതും ബിഗ് ബോസിലേക്ക്! ആരൊക്കെയായിരിക്കും മത്സരിക്കുന്നത്? ആകാംക്ഷയോടെ പ്രേക്ഷകലോകം!

ടെലിവിഷന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ബിഗ് ബോസ് സീസണ്‍ 2ലെ മത്സരാര്‍ത്ഥികളെ അറിയാനായി. സിനിമയിലും ചാനല്‍ പരിപാടികളിലും സോഷ്യല്‍ മീഡിയയിലും സജീവമായവരില്‍ പലരുടേയും പേര് ഇത്തരത്തില്‍ ഉയര്‍ന്നുകേട്ടിരുന്നു. ടിക് ടോക് താരങ്ങളുടെ പേരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. മത്സരാര്‍ത്ഥികള്‍ ആരൊക്കെയായിരിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സജീവമായി നടക്കുകയാണ്. ജനുവരി 5മുതല്‍ പരിപാടി ആരംഭിക്കുകയാണ്. പതിവ് പോലെ തന്നെ ഇത്തവണയും അവതാരകനായെത്തുന്നത് മോഹന്‍ലാലാണ്. ഇതിനകം തന്നെ പരിപാടിയുടെ പ്രമോ വീഡിയോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ഇനി വലിയ കളികളുമല്ല കളികള്‍ വേറെ ലെവല്‍ എന്ന ടാഗ് ലൈനുമായാണ് ഇത്തവണ ബിഗ് ബോസ് എത്തുന്നത്. അപ്രതീക്ഷിത ട്വിസ്റ്റുകളും ടാസ്‌ക്കുകളും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുമൊക്കെയായി ആരൊക്കെയാവും ഇത്തവണ ബിഗ് ഹൗസിലെന്നാണ് എല്ലാവരും ചോദിക്കുന്നത്. ചാനല്‍ പുറത്തുവിടുന്ന വീഡിയോയ്ക്ക് കീഴിലെല്ലാം ഉയര്‍ന്നുവരുന്നത് ആ ചോദ്യമാണ്. ആരൊക്കെ പങ്കെടുക്കണമെന്നുള്ള ആഗ്രഹത്തെക്കുറിച്ച് പലരും തുറന്നുപറഞ്ഞിരുന്നു. ആരൊക്കെ വന്നാലും ബിഗ് ബോസിന്റെ മുത്ത് സാബുമോന്‍ അബ്ദുസമദാണെന്നാണ് ഒരുവിഭാഗം പറയുന്നത്. സാബുമോന്റെ ഇമേജ് തന്നെ മാറ്റിമറിഞ്ഞത് ബിഗ് ബോസിലേക്ക് എത്തിയതിന് ശേഷമായിരുന്നു. ബിഗ് ബോസില്‍ പങ്കെടുത്തതിന് പിന്നാലെയായി ബിഗ് സ്‌ക്രീനില്‍ നിന്നുള്ള അവസരങ്ങളും അദ്ദേഹത്തിന് ലഭിച്ചിരുന്നു.

Big Boss

പേളി മാണി-ശ്രിനിഷ് അരവിന്ദിനെപ്പോലെ അടുത്ത സീസണിലും പ്രണയജോഡികളുണ്ടാവുമോയെന്നാണ് മറ്റ് ചിലരുടെ ചോദ്യം. അടുത്ത സുഹൃത്തുക്കളായി മാറിയതിന് പിന്നാലെയായാണ് തങ്ങള്‍ ഇരുവരും ജീവിതത്തിലും ഒരുമിക്കുകയാണെന്ന് വ്യക്തമാക്കി ഇവരെത്തിയത്. മോഹന്‍ലാലിന്റെ മുന്നില്‍ വെച്ചായിരുന്നു ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്. ബിഗ് ബോസ് പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് ഇരുവരും വിവാഹിതരായത്. ഇരുവീട്ടുകാരുടേയും സമ്മതത്തോടെയായിരുന്നു പേളിയും ശ്രീനിയും ഒന്നിച്ചത്. ഇത്തരത്തിലുള്ള വിവാഹം ഇത്തവണയുണ്ടാവുമോയെന്നറിയാന്‍ ഇനിയുമേറെ കാത്തിരിക്കണം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X