For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പാഷാണം ഷാജിയുടെ ഇത്തവണത്തെ ഓണാഘോഷം ഇങ്ങനെ! കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

  |

  ഹാസ്യതാരമായി മലയാളികള്‍ക്ക് ഒന്നടങ്കം പ്രിയങ്കരനായ നടനാണ് സാജു നവോദയ. പാഷാണം ഷാജിയെന്ന വിളിപ്പേരിലാണ് നടന്‍ കൂടുതല്‍ അറിയപ്പെടുന്നത്. മിമിക്രി വേദികളില്‍ നിന്നും സിനിമയിലേക്ക് എത്തിയ താരം മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളില്‍ അഭിനയിച്ചിരുന്നു. മോളിവുഡില്‍ തിളങ്ങിനില്‍ക്കുന്ന സമയത്താണ് നടന്‍ ബിഗ് ബോസ് മലയാളം രണ്ടാം സീസണിലും പങ്കെടുത്തിരുന്നത്.

  ബിഗ് ബോസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ശേഷമായിരുന്നു നടന്‍ തിരിച്ചെത്തിയത്. ബിഗ് ബോസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ എല്ലാം ആക്ടീവായിരുന്നു താരം. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം നടന്‍ എത്തിയിരുന്നത്. പാഷാണം ഷാജിയുടെതായി വരാറുളള ചിത്രങ്ങളും വീഡിയോകളുമെല്ലാം നിമിഷനേരംകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുളളത്. അതേസമയം ലോക്ഡൗണ്‍ കാലമാണ് പുതിയ യൂടൂബ് ചാനലുമായി നടന്‍ എത്തിയത്.

  ഷാജീസ് കോര്‍ണര്‍ എന്ന പേരിട്ട ചാനലിന് മികച്ച വരവേല്‍പ്പാണ് മലയാളികള്‍ നല്‍കിയത്. യൂടൂബ് ചാനലില്‍ നിന്ന് ലഭിക്കുന്ന വരുമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വേണ്ടി ചിലവാക്കുമെന്ന് നടന്‍ മുന്‍പ് അറിയിച്ചിരുന്നു. വ്യത്യസ്തമാര്‍ന്ന പരിപാടികളാണ് നടന്റെ യൂടൂബ് ചാനലില്‍ എല്ലാത്തവണയും വരാറുളളത്. പാഷാണം ഷാജിക്കൊപ്പം ഭാര്യ രേഷ്മിയും ചേര്‍ന്നാണ് പരിപാടി അവതരിപ്പിക്കാറുളളത്.

  പാചകപരീക്ഷണങ്ങളും ഹാസ്യ പരിപാടികളുമൊക്കെയാണ് യൂടൂബ് ചാനലില്‍ വരാറുളളത്. അതേസമയം ഇത്തവണ ഓണത്തിന് വന്ന നടന്റെ പുതിയ പരിപാടിയും ശ്രദ്ധേയമായി മാറിയിരുന്നു. ആരും പ്രതീക്ഷിക്കാത്ത അതിഥികളുമായി ഷാജീസ് കോര്‍ണറില്‍ പപ്പടപ്പഴപായസം എന്ന തലക്കെട്ടോടെയാണ് പുതിയ പരിപാടി വന്നത്.

  Bigg Boss Malayalam : സാജു നവോദയയുടെ ജീവിതരഹസ്യം | FilmiBeat Malayalam

  ഇത്തവണത്തെ ഓണാഘോഷം കൊറോണകാലത്ത് സ്വന്തം ജീവനക്കാളേറെ സഹജീവികളുടെ ജീവന് വേണ്ടി പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസ് സേനയ്ക്കും ആദരവ് നല്‍കികൊണ്ടായിരുന്നു ഒരുക്കിയത്. തന്റെ പ്രിയപ്പെട്ടവര്‍ക്ക് ഓണവിരുന്നും ഓണപ്പുടവയും നല്‍കിയാണ് നടന്‍ ഇത്തവണ ഓണം ആഘോഷമാക്കിയത്. ഇതിന്റെ വീഡിയോ ആണ് പാഷാണം ഷാജി ഇത്തവണ തന്റെ യൂടൂബ് ചാനലില്‍ പങ്കുവെച്ചിരിക്കുന്നത്.

  അതേസമയം ജിബു ജേക്കബ് സംവിധാനം ചെയ്ത വെളളിമൂങ്ങ എന്ന ചിത്രത്തിലൂടെയാണ് പാഷാണം ഷാജി മലയാളത്തില്‍ ശ്രദ്ധേയനായത്. ബിജു മേനോന്‍ നായകനായി എത്തിയ ചിത്രത്തിലെ കൊച്ചാപ്പി എന്ന കഥാപാത്രം നടന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വെളളിമൂങ്ങയ്ക്ക് പിന്നാലെ മലയാളത്തിലെ മുന്‍നിര ഹാസ്യതാരങ്ങളില്‍ ഒരാളായി നടന്‍ തിളങ്ങിയിരുന്നു.

  ദിലീപിന്റെ ഇവന്‍ മര്യാദരാമന്‍, മമ്മൂട്ടിയുടെ ഭാസ്‌കര്‍ ദ റാസ്‌ക്കല്‍, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, തിങ്കള്‍ മുതല്‍ വെളളിവരെ, ഉട്ട്യോപ്യയിലെ രാജാവ്, അച്ഛായന്‍സ്, ആടുപുലിയാട്ടം, തോപ്പില്‍ ജോപ്പന്‍, മരുഭൂമിയിലെ ആന, ലൈഫ് ഓഫ് ജോസൂട്ടി, അമര്‍ അക്ബര്‍ അന്തോണി, ഹലേലൂയ തുടങ്ങിയവയെല്ലാം പാഷാണം ഷാജിയുടെതായി പുറത്തിറങ്ങിയ സിനിമകളാണ്. സിനിമകള്‍ക്ക് പുറമെ മിനിസ്‌ക്രീന്‍ പരിപാടികളിലും നടന്‍ തിളങ്ങിയിരുന്നു. കോമഡി ഷോകളില്‍ സജീവമായ ശേഷമാണ് നടന്‍ സിനിമകളിലും അഭിനയിച്ചുതുടങ്ങിയത്.

  വീഡിയോ

  Read more about: pashanam shaji bigg boss 2
  English summary
  bigg boss 2 fame saju navodhaya's onam video trending on social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X