For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്ലാസ്റ്റിക് സര്‍ജറി ചെയ്ത മുഖമാണിത്; പുറത്തിറങ്ങി കണ്ടത് ഞാനവന്റെ മടിയില്‍ കിടക്കുന്നതടക്കം പലതുമെന്ന് മഞ്ജു

  |

  സിനിമയിലും സീരിയലിലും ഒരുപോലെ നിറഞ്ഞ് നില്‍ക്കുകയാണ് നടി മഞ്ജു പത്രോസ്. വലിയ ജനപിന്തുണ മഞ്ജുവിന് ഉണ്ടായിരുന്നെങ്കിലും ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ പങ്കെടുത്തതോട് കൂടി വിമര്‍ശനങ്ങളായി. അത്തരത്തില്‍ നിരവധി വിവാദങ്ങള്‍ തന്റെ ജീവിതത്തില്‍ ഉണ്ടായെന്ന് പറയുകയാണ് നടിയിപ്പോള്‍.

  ഏറ്റവും പുതിയതായി ഫ്ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ മത്സരിക്കാന്‍ മഞ്ജു പത്രോസ് എത്തിയിരുന്നു. മാതാപിതാക്കള്‍ക്കും കൂട്ടുകാരി സിമിയുടെയും കൂടെയാണ് മഞ്ജു ഷോ യില്‍ എത്തിയത്. അവതാരകന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ സിനിമയിലെ തുടക്കത്തെ കുറിച്ചും വിവാദങ്ങളെ കുറിച്ചുമൊക്കെ നടി പറഞ്ഞിരിക്കുകയാണ്.

  Also Read: ഭര്‍ത്താവില്‍ നിന്ന് തന്നെ അവള്‍ സത്യം അറിയണം; അപകടത്തില്‍ നിന്നാണ് തുടങ്ങേണ്ടതെന്ന് വിജയ് മാധവ്

  മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നതിന് തൊട്ട് മുന്‍പ് എനിക്കൊരു അപകടം പറ്റി. ഭര്‍ത്താവ് സുനിച്ചന്‍ ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ നിന്നും വീണു. മുഖത്തിന്റെ ഒരു വശം മൊത്തം കീറിയ അവസ്ഥയിലായിരുന്നു. ആശുപത്രിയില്‍ കൊണ്ട് പോയി പ്ലാസ്റ്റിക് സര്‍ജറി വരെ ചെയ്തു. അത് കഴിഞ്ഞ് പതിനൊന്നാമത്തെ ദിവസമാണ് അഭിനയിക്കാന്‍ പോവുന്നത്.

  Also Read: ഭാര്യ പറയുന്നത് മാത്രമായിരിക്കും എപ്പോഴും ശരി; വില കൂടിയ വസ്ത്രമൊന്നും എലിസബത്ത് വാങ്ങാറില്ലെന്ന് ബേസില്‍

  ബിഗ് ബോസില്‍ പോയതോടെ ജീവിതത്തെ തന്നെ ബാധിക്കുന്ന തരത്തില്‍ പ്രശ്‌നങ്ങളുണ്ടായി. താല്‍പര്യത്തോടെയാണ് ആ ഷോ യിലേക്ക് പോയത്. കടം മൂടി നില്‍ക്കുന്ന സാഹചര്യമായിരുന്നു. 49 ദിവസം അവിടെ നിന്നു. കരിയറില്‍ അത് ദോഷം ചെയ്തുവെന്ന് പറയാം. അതുവരെ മാസത്തില്‍ രണ്ട് സിനിമകള്‍ ചെയ്തിരുന്നതാണ്. പിന്നീട് സിനിമയുടെ വരവ് കുറഞ്ഞു. കൊവിഡിന്റെ പ്രശ്‌നമുണ്ടാവാം. എന്നാലും ബിഗ് ബോസ് ദോഷമായി ബാധിച്ചുവെന്ന് തന്നെയാണ് മഞ്ജു പറയുന്നത്.

  ചുംബന വിവാദമാണോ പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന അവതാരകന്റെ ചോദ്യത്തിന് അങ്ങനൊന്നും നടന്നിട്ടില്ലെന്നാണ് മഞ്ജു പറയുന്നത്. നമുക്ക് ഇഷ്ടമുള്ള ഒരാളെ കാണുമ്പോള്‍ അവരെ കെട്ടിപ്പിടിക്കുകയോ ഒരുമ്മ കവിളില്‍ കൊടുക്കുകയോ ചെയ്തതില്‍ എന്താണ് തെറ്റ്. എന്നെ സംബന്ധിച്ച് അത് തെറ്റായിരുന്നില്ല. ഫുക്രുവുമായിട്ടാണ് പ്രശ്‌നമുണ്ടായത്. അവന്‍ നല്ല കുട്ടിയാണ്. ബിഗ് ബോസില്‍ നിന്നും ഇറങ്ങിയ ശേഷം മകനെയാണ് ആദ്യം വിളിച്ചത്. അവന്‍ പറഞ്ഞത് അമ്മ അടുത്തൊന്നും യൂട്യൂബ് നോക്കേണ്ടെന്നാണ്.

  പിന്നെ ഫോണ്‍ കൈയ്യില്‍ കിട്ടിയതിന് ശേഷമാണ് ഞാന്‍ ഫുക്രുവിന്റെ മടിയില്‍ പല ആംഗിളില്‍ കിടക്കുന്നതും ഉമ്മ കൊടുക്കുന്നതുമായ ദൃശ്യങ്ങള്‍ കണ്ടത്. ഇതൊക്കെ കണ്ടിട്ട് ഭര്‍ത്താവ് സുനിച്ചന്‍ എന്നോട് ഒന്നും പറഞ്ഞില്ല. പക്ഷേ കൂട്ടുകാരിയായ സിമിയോട് ചിലത് പറഞ്ഞു. 'അവള്‍ അവിടെ പോയി എന്തൊക്കെയാണ് ഈ കാണിക്കുന്നതെന്നാണ്', പുള്ളി ചോദിച്ചത്. ഭര്‍ത്താവ് എന്ന നിലയില്‍ അദ്ദേഹത്തിനും വിഷമമായെന്ന് കുട്ടൂകാരി പറഞ്ഞു.

  ബിഗ് ബോസിന്റെ ചൂടൊക്കെ ആറിയതിന് ശേഷമാണ് സുനിച്ചനെ നേരില്‍ കാണുന്നത്. എട്ട് ലക്ഷം രൂപ കടമുണ്ടായിരുന്നു. അത് വീട്ടി, കുറച്ച് സ്ഥലം വാങ്ങി. ഇപ്പോള്‍ ഒരു വീട് അവിടെ പൊങ്ങി വരുന്നുണ്ടെന്ന് മഞ്ജു പറയുന്നു.

  Read more about: manju മഞ്ജു
  English summary
  Bigg Boss Fame Manju Pathrose Opens Up About Her Plastic Surgery And Controversy. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X