For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒളിച്ചോടി വിവാഹം കഴിച്ചു; ഇന്നിതാ 20-ാമത് വിവാഹവാര്‍ഷികം, പ്രിയതമയ്‌ക്കൊപ്പം സന്തോഷം പങ്കുവെച്ച് പാഷാണം ഷാജി

  |

  മിമിക്രി വേദിയില്‍ നിന്നും വെള്ളിത്തിരയിലേക്ക് എത്തി ഇപ്പോള്‍ ഹാസ്യനടനായി വാഴുകയാണ് പാഷാണം ഷാജി എന്ന് വിളിക്കുന്ന സാജു നവോദയ. ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയുടെ രണ്ടാം സീസണിലെ ശക്തനായ മത്സരാര്‍ഥിയായിരുന്നു സാജു. ഷോ യില്‍ പങ്കെടുത്തതോട് കൂടിയാണ് തന്റെ ഭാര്യ രശ്മിയെ കുറിച്ചും മറ്റ് കുടുംബവിശേഷങ്ങളും നടന്‍ തുറന്ന് പറഞ്ഞത്. വിപ്ലവകരമായൊരു പ്രണയത്തിനൊടുവില്‍ ഒളിച്ചോടി പോയി വിവാഹം കഴിച്ചതായിരുന്നു ഇരുവരും.

  പാർട്ടി വെയറിൽ നടി പ്രിയങ്ക അരുൾ മോഹൻ, അതീവ സുന്ദരിയായെന്ന് ആരാധകരും

  ഇന്നിതാ സാജുവും രശ്മിയും തങ്ങളുടെ ഇരുപതാമത് വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെ പ്രിയതമയ്ക്ക് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ് താരം. പിന്നാലെ പ്രിയപ്പെട്ടവരും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് സാജുവിനും രശ്മിയ്ക്കും സന്ദേശങ്ങള്‍ അയക്കുന്നത്.

  ഞങ്ങളുടെ കൊച്ചു ജീവിതം തുടങ്ങിയിട്ട് ഇന്നേക്ക് ഇരുപത് വര്‍ഷം എന്നാണ് പാഷാണം ഷാജി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രത്തിന് ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്. ഭാര്യ രശ്മിയെ ചേര്‍ത്ത് പിടിച്ചിട്ടുള്ള ഫോട്ടോയും പങ്കുവെച്ചിരുന്നു. ഇതിന് താഴെ താരദമ്പതിമാര്‍ക്ക് ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. എലീന പടിക്കല്‍, വീണ നായര്‍, തുടങ്ങി കൂടുതലായും ബിഗ് ബോസ് രണ്ടാം സീസണില്‍ ഷാജിയ്‌ക്കൊപ്പം ഉണ്ടായിരുന്ന സഹമത്സരാര്‍ഥികളാണ് ആശംസ അറിയിച്ചിരിക്കുന്നത്.

  ഞാനിത് വരെ കണ്ടതില്‍ ഏറ്റവും മികച്ച ആളുകള്‍ നിങ്ങളാണ്. അതിരുകളില്ലാതെ എന്നും നിങ്ങള്‍ പരസ്പരം സ്‌നേഹത്തോടെ നിലനില്‍ക്കട്ടേ. എന്നും അനുഗ്രഹങ്ങള്‍ മാത്രം. ഹാപ്പി ആനിവേഴ്സറി അച്ചായി ആന്‍ഡ് എച്ചുച്ചേച്ചി എന്നുമാണ് എലീന പടിക്കലിന്റെ കമന്റ്. പിന്നാലെ വീണ നായരും ആനിവേഴ്‌സറി വിഷസ് അറിയിച്ച് എത്തിയിരുന്നു. ബിഗ് ബോസില്‍ ഒരുമിച്ച് മത്സരിച്ചതോടെയാണ് ഇവരെല്ലാം അടുത്ത സുഹൃത്തുക്കളാവുന്നത്. എലീനയും സാജു നവോദയയും തമ്മില്‍ ഒരു അച്ഛന്‍ മകള്‍ ബന്ധം പോലെയുള്ള അടുപ്പമായിരുന്നു. ഇതേ കുറിച്ച് ബിഗ് ബോസില്‍ ആയിരിക്കുമ്പോഴും താരങ്ങള്‍ തുറന്ന് പറഞ്ഞിരുന്നു. അതേ സമയം സാജുവിന്റെയും രശ്മിയുടെയും പ്രണയകഥ വൈറലാവുകയാണിപ്പോള്‍.

  മേഘ്‌ന വിന്‍സെന്റ് മുതല്‍ കൃഷ്ണകുമാര്‍ വരെ, ഇങ്ങനെ വേണം തിരിച്ചുവരാന്‍! ടെലിവിഷനിലേക്ക് തിരികെ വന്നവർ

  ഞങ്ങള്‍ തമ്മില്‍ ഭയങ്കര പ്രണയമൊന്നും ആയിരുന്നില്ലെന്നാണ് മുന്‍പൊരു അഭിമുഖത്തില്‍ താരം പറഞ്ഞത്. വര്‍ഷങ്ങളോളം പ്രണയിച്ച് നടന്നവരുടെ ഇടയിലേക്ക് കേവലം മൂന്ന് മാസത്തെ പ്രണയം കൊണ്ട് വിവാഹിതരായവരാണ് ഇരുവരും. ഈ മൂന്ന് മാസത്തില്‍ എത്ര ശനിയും ഞായറും ഉണ്ടോ, അത്രയും ദിവസം മാത്രമാണ് രണ്ടാളും തമ്മില്‍ കണ്ടിട്ടുള്ളതും. അങ്ങനെ ഇരിക്കെ ആര്‍മിയില്‍ അഡ്മിഷന് പോയ രശ്മിയുടെ കൂടെ ഞാനും പോയിരുന്നു. ഞങ്ങള് പോയത് രശ്മിയുടെ ചേച്ചിയമ്മയുടെ മകന്‍ അറിഞ്ഞു. അതൊരു വിഷയമാവുമെന്ന് പറഞ്ഞതോടെയാണ് എന്നാല്‍ വിവാഹം കഴിച്ചേക്കാം എന്ന് തീരുമാനിക്കുന്നത്.

  മല്ലികയ്ക്ക് മറ്റൊരു വിവാഹം കഴിച്ചൂടേ, 39 വയസല്ലേ ആയിട്ടുള്ളു: സുകുമാരൻ തന്നെ രക്ഷിക്കാൻ വന്ന ആളാണെന്ന് നടി

  ചാക്കോയുടെ മകന്റെ വെളിപ്പെടുത്തൽ | Jithin Chacko Exclusive Interview | | Filmibeat Malayalam

  വിവാഹം കഴിക്കാമെന്ന് ഞങ്ങള്‍ രണ്ട് പേരും സ്വന്തമായിട്ടെടുത്ത തീരുമാനമായിരുന്നു. അതില്‍ യാതൊരു കുഴപ്പവുമില്ലെന്നും ഞങ്ങള്‍ വളരെ സന്തോഷത്തിലാണുള്ളതെന്നും താരങ്ങള്‍ വ്യക്തമാക്കിയിരുന്നു. വിവാഹം കഴിക്കുമ്പോള്‍ തനിക്ക് ഇരുപത്തിനാല് വയസ് പ്രായമേ ഉണ്ടായിരുന്നുള്ളു. ലേശം പ്രായം തോന്നിക്കുന്നതിന് വേണ്ടി അന്ന് കട്ടിയുള്ള മീശയൊക്കെ വളര്‍ത്തിയ കഥയും സാജു മുന്‍പ് പറഞ്ഞിട്ടുണ്ട്.

  English summary
  Bigg Boss Fame Pashanam Shaji And Wife Rashmi Celebrating 20th Wedding Anniversary
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X