For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകള്‍ക്ക് രണ്ട് അമ്മമാരുണ്ടാവും; നിലയുടെ ഫോട്ടോയ്‌ക്കൊപ്പം സഹോദരി റേച്ചലിനെ കുറിച്ച് കൂടി പറഞ്ഞ് പേളി മാണി

  |

  പേളി മാണിയ്ക്കും ശ്രീനിഷ് അരവിന്ദിനും ഒരു പെണ്‍കുഞ്ഞ് ജനിച്ച സന്തോഷത്തിലാണ് താരകുടുംബം. അടുത്തിടെ മകളുടെ നൂല്‌ക്കെട്ട് ചടങ്ങ് വലിയ ആഘോഷമായി തന്നെ നടത്തിയിരുന്നു. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങളില്‍ നിന്നുള്ള ഫോട്ടോസ് താരങ്ങള്‍ തന്നെയാണ് പുറത്ത് വിട്ടത്. ഒപ്പം മകളുടെ പേരും അനൗണ്‍സ് ചെയ്തിരുന്നു.

  ഏറ്റവും മനോഹരിയായി സനിഹ യാദവ്, നടിയുടെ പുത്തൻ ചിത്രങ്ങൾ വൈറലാവുന്നു

  'നില' എന്നാണ് തങ്ങളുടെ രാജകുമാരിയ്ക്ക് പേളിയും ശ്രീനിഷും ഇട്ട പേര്. ഈ പേരിന് പിന്നിലെ ചരിത്രമെന്താണെന്നും സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ച കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. ഇപ്പോഴിതാ തന്റെ മകള്‍ക്ക് രണ്ട് അമ്മമാരുടെ സ്‌നേഹവും കരുതലും ഉണ്ടാവുമെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് പേളി. സഹോദരി റേച്ചലിനെ കുറിച്ചാണ് പേളി പറഞ്ഞത്.

  മകളുടെ നൂല് കെട്ടിന് ഇടയില്‍ റേച്ചലിനൊപ്പമുള്ളതും റേച്ചല്‍ കുഞ്ഞിനെ എടുത്ത് നില്‍ക്കുന്നതുമായ നിരവധി ഫോട്ടോസാണ് പേളി പങ്കുവെച്ചത്. മേമ എന്ന നിലയില്‍ റേച്ചല്‍ മകള്‍ക്ക് വലിയൊരു കരുതലാണെന്നും അവളുടെ ചില സ്വഭാവങ്ങള്‍ കുഞ്ഞിലൂടെ നടന്നുവെന്നുമൊക്കെ പേളി പറയുന്നുണ്ട്. പേളി മാത്രമല്ല ആന്റി ആയതിന്റെ സന്തോഷം പങ്കുവെച്ച് റേച്ചലും എത്തിയിട്ടുണ്ട്. ഇതോടെ താരകുടുംബത്തിന് എല്ലാവിധ ആശംസകളും അറിയിച്ച് ആരാധകരും എത്തി.

  നിലയ്ക്ക് രണ്ട് അമ്മമാരാണുള്ളത്. റേച്ചല്‍ മേമയും പിന്ന ഞാനും. ഒരു സഹോദരി ഉണ്ടാവുക എന്നത് തീര്‍ച്ചയായും വലിയൊരു അനുഗ്രഹമാണ്. അവള്‍ എന്റെ യാത്രയുടെ ഓരോ ഇഞ്ചിലും എനിക്കൊപ്പം നിന്നു. എന്റെ മുഖത്ത് നോക്കി അവള്‍ കാര്യങ്ങള്‍ മനസിലാക്കി എടുക്കും. ഞാന്‍ അസ്വസ്ഥയാവുമ്പോള്‍ അവള്‍ക്കത് അറിയാം. എങ്ങനെ എന്നെ അതില്‍ നിന്ന് സംരക്ഷിക്കാമെന്നും അവള്‍ക്ക് അറിയാം. ഇത് തന്നെയാണ് നിലയുടെ കാര്യത്തിലും നടക്കുന്നത്.

  മോളെ അവള്‍ ശാന്തമായും സന്തോഷത്തോടെയും നോക്കുന്നുണ്ട്. റേച്ചല്‍ പാട്ട് പാടുന്നത് ഞാനിത് വരെ എവിടെയും കേട്ടിട്ടില്ല. എന്നാല്‍ ഇപ്പോള്‍ അവള്‍ പാടുന്നു. നില എന്റെ സഹോദരിയ്ക്ക് പുതിയ അര്‍ഥങ്ങള്‍ നല്‍കി. മേമയുടെ കുട്ടിയായി നില വളരുമെന്ന് എനിക്ക് ഉറപ്പാണ്. എന്നുമാണ് പേളി എഴുതിയ കുറിപ്പില്‍ പറയുന്നത്. അതുപോലെ ചേച്ചിയുടെ കുഞ്ഞിന്റെ വരവിന് ശേഷം തനിക്കുണ്ടായ മാറ്റത്തെ കുറിച്ച് എഴുതി റേച്ചലും രംഗത്ത് വന്നിരിക്കുകയാണ്. പേളിയുടെയും കുഞ്ഞിന്റെയും ഒപ്പമുള്ള ഫോട്ടോയും റേച്ചല്‍ പങ്കുവെച്ചിട്ടുണ്ട്.

  ആന്റി എന്ന നിലയില്‍ ഞാനൊരു പുതിയ റോളിലേക്ക് ചുവടുവെക്കുകയാണിപ്പോള്‍. രാവും പകലുമെല്ലാം നിന്നെ എങ്ങനെ സന്തോഷിപ്പിക്കാം എന്നതാണ് ഞാന്‍ ചിന്തിക്കുന്നത്. നിന്നൊടൊപ്പമുള്ള ഈ ഉറക്കമില്ലാത്ത രാത്രികള്‍ ജീവിതകാലം മുഴുവന്‍ മനസിലിട്ട് താലോലിക്കാന്‍ കഴിയുന്നതാണ്. ഈ സുന്ദരിയുടെ അമ്മയായത് പോലെ എനിക്ക് തോന്നുന്നു. ആദ്യ കാഴ്ചയിലെ പ്രണയത്തില്‍ ഞാനിപ്പോള്‍ വിശ്വസിക്കുന്നു. നിലാ നിനക്ക് വേണ്ടി എല്ലായിപ്പോഴും മേമ അവിടെ ഉണ്ടാവും. നിങ്ങളുടെ ലോകം കൈയില്‍ പിടിച്ചിരിക്കുന്നത് പോലൊരു വികാരം വേറെയില്ല. എന്നാണ് റേച്ചല്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

  English summary
  Bigg Boss Fame Pearle Maaney About Her Sister Rachel Maaney's Love With New Born Baby
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X