For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കൃഷ്ണപ്രഭയ്‌ക്കൊപ്പമുള്ള വിവാഹ ഫോട്ടോയെക്കുറിച്ച് രജിത് കുമാര്‍! ആഗ്രഹിച്ച പോലൊരു കാര്യമാണ് നടന്നത്

  |

  രജിത് കുമാറും കൃഷ്ണപ്രഭയും വിവാഹ വേഷത്തില്‍ നില്‍ക്കുന്ന ഫോട്ടോ അടുത്തിടെ വൈറലായി മാറിയിരുന്നു. ഇവര്‍ ഇരുവരും വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചോയെന്നായിരുന്നു എല്ലാവരും ചോദിച്ചത്. ആദ്യ വിവാഹത്തെക്കുറിച്ചും വേര്‍പിരിഞ്ഞതിനെക്കുറിച്ചുമൊക്കെ നേരത്തെ രജിത് കുമാര്‍ തുറന്നുപറഞ്ഞിരുന്നു. ബിഗ് ബോസിലേക്കെത്തിയതോടെയാണ് താരത്തിന് ആരാധകരും കൂടിയത്. ബിഗ് ബോസിന് ശേഷവും വിശേഷങ്ങള്‍ പങ്കുവെച്ച് അദ്ദേഹം എത്താറുണ്ട്. വിവാഹത്തെക്കുറിച്ചുള്ള ചിന്തകളൊന്നുമില്ലെന്നും ജോലിയും സാമൂഹ്യ പ്രവര്‍ത്തനങ്ങളുമൊക്കെയായി മുന്നേറാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

  അടുത്തിടെയായിരുന്നു രജിത് കുമാര്‍ വിവാഹത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയത്. താന്‍ വിവാഹിതനായേക്കുമെന്നും കുറച്ച് നിബന്ധനകളുണ്ടെന്നും, ഇങ്ങനെയൊരാളെ ലഭിച്ചാല്‍ വിവാഹം ഉണ്ടാവുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിന് ശേഷമായാണ് വിവാഹഫോട്ടോയും പുറത്തുവന്നത്. അഭിനേത്രിയും നര്‍ത്തകിയുമായ കൃഷ്ണപ്രഭയെ രജിത് കുമാര്‍ വിവാഹം ചെയ്‌തോയെന്നായിരുന്നു എല്ലാവരും ചോദിച്ചത്. വിവാഹ ഫോട്ടോയെക്കുറിച്ചും അതിന് പിന്നിലെ കാര്യങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞെത്തിയിരിക്കുകയാണ് രജിത് കുമാര്‍. യൂട്യൂബ് ചാനലിലൂടെയായിരുന്നു വിശേഷങ്ങള്‍ പങ്കുവെച്ചത്.

  പുതിയ വിശേഷം

  പുതിയ വിശേഷം

  ബിഗ് ബോസിന് ശേഷം അഭിനേതാവാനുള്ള നിരവധി അവസരങ്ങളാണ് തേടിയെത്തിയത്. ഇപ്പോഴിതാ അത് സംഭവിക്കുകയാണ്. ടെലിവിഷന്‍ സീരിയലില്‍ അഭിനയിക്കുന്നതിനെക്കുറിച്ചും അതിനിടയിലെ വിശേഷങ്ങളെക്കുറിച്ചുമായിരുന്നു രജിത് കുമാര്‍ സംസാരിച്ചത്. ലൈഫ് ഈസ് ബ്യൂട്ടിഫുളിലൂടെയാണ് അത് സംഭവിക്കുന്നത്. നമ്മളെല്ലാവരും ഏറെ കേള്‍ക്കാനും പ്രാവര്‍ത്തികമാക്കാനും ശ്രമിക്കുന് കാര്യമാണ് ഇത്. ഈ പരിപാടിയുടെ ഫോട്ടോ ഷൂട്ടാണ് വൈറലായി മാറിയത്.

  വൈറലാവാന്‍ കാരണം

  വൈറലാവാന്‍ കാരണം

  കൃഷ്ണപ്രഭയും രജിത് കുമാരും വധൂവരന്‍മാരായി നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ആ ഫോട്ടോ ഇത്രയും വൈറലാവാനുള്ള കാരണം അതിന്റെ നാച്ചുറാലിറ്റിയാണ്. പലരും ആഗ്രഹിക്കുന്നത് ഇതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൃഷ്ണപ്രഭ നല്ല സപ്പോര്‍ട്ടീവാണ്. സെറ്റില്‍ എല്ലാവരും തനിക്ക് മികച്ച പിന്തുണയാണ് നല്‍കിയതെന്നും രജിത് കുമാര്‍ പറയുന്നു.

  ആഗ്രഹിച്ചത്

  ആഗ്രഹിച്ചത്

  യഥാര്‍ത്ഥത്തില്‍ ഞാനും ആഗ്രഹിക്കുന്നത് ഇത് പോലെയുള്ള വിവാഹമാണ്. അമ്പലത്തിന്റെയോ പള്ളിയുടെയോ മുറ്റത്ത് പോയി, അടുത്ത ബന്ധുക്കള്‍ക്കൊപ്പം വിവാഹം നടത്തുക. അങ്ങനെ ലാഭിക്കുന്ന പൈസ നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കാം. ജീവിതത്തില്‍ അത്തരത്തിലുള്ളൊരു വിവാഹം നടത്താനായിട്ടില്ല. സ്‌ക്രീനില്‍ അത് സാധിച്ചു. അതില്‍ സന്തോഷമുണ്ട്.

  ജീവിക്കാന്‍ കഴിയും

  ജീവിക്കാന്‍ കഴിയും

  ഞാനൊരു അഭിനേതാവല്ല, പക്ഷേ നാച്ചുറലായി എനിക്ക് ജീവിക്കാന്‍ കഴിയും. അഭിനയമോഹവുമായി ഞാന്‍ പണ്ട് ലൊക്കേഷനിലേക്ക് പോവുമായിരുന്നു. എനിക്ക് അഭിനയിക്കാനറിയില്ല. പച്ചയായ മനുഷ്യനായി ജീവിക്കാനറിയാം. ബിഗ് ബോസില്‍ നിങ്ങള്‍ എന്നെ ഇഷ്ടപ്പെട്ടതിന് കാരണവും അതാവാം. അവിടെ അഭിനയിച്ചവരല്ല ജീവിച്ച ഞാനാണ് പുറത്തായത്. എന്നാല്‍ ലോകമലയാളികളുടെ മനസ്സില്‍ ഞാന്‍ ഇടം നേടുകയായിരുന്നു.

  Recommended Video

  bigg boss fame rajit and team's reunion | FilmiBeat Malayalam
  സീരിയലിനെക്കുറിച്ച്

  സീരിയലിനെക്കുറിച്ച്

  എല്ലാവരും ലൈഫ് ഈസ് ബ്യൂട്ടിഫുളിനെ പിന്തുണയ്ക്കണം. പതിവ് പോലെയുള്ള ഹാസ്യ പരമ്പരയല്ല ഇത്. ജീവിതഗന്ധിയായ സംഭവങ്ങളാണ് പരമ്പരയിലുള്ളത്. ഈ ഫോട്ടോ കണ്ട് ഇത്രയും ഞെട്ടിയെങ്കില്‍ അതിലും കൂടുതല്‍ കാര്യങ്ങളാണ് വരാനിരിക്കുന്നതെന്നും രജിത് കുമാര്‍ പറയുന്നു. നേരത്തെ കൃഷ്ണപ്രഭയും സീരിയലിനെക്കുറിച്ച് പറഞ്ഞെത്തിയിരുന്നു.

  English summary
  Bigg Boss fame Rajith Kumar reveals about the reason behind marriage photo went trending
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X