For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹ ഫോട്ടോ വിടും മുന്‍പ് രജിത് കുമാര്‍ കൃഷ്ണപ്രഭയോട് ചോദിച്ചത്? പിഷാരടി പിണങ്ങിയെന്നും താരം

  |

  ബിഗ് ബോസ് മത്സരാര്‍ത്ഥിയായിരുന്ന രജിത് കുമാറിന്റെയും നടിയായ കൃഷ്ണപ്രഭയുടേയും വിവാഹ ഫോട്ടോ പുറത്തുവന്നതോടെ എല്ലാവരും സംശയത്തിലായിരുന്നു. വിവാഹത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയെന്ന് താരം അടുത്തിടെ പറഞ്ഞിരുന്നു. ഫോട്ടോ വൈറലായി മാറിയതോടെ എല്ലാവരും ആകാംക്ഷയിലായിരുന്നു. ഏഷ്യാനെറ്റില്‍ ആരംഭിക്കാന്‍ പോവുന്ന ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ഹാസ്യ പരമ്പരയുടെ ചിത്രീകരണത്തിനിടയിലെ ഫോട്ടോയായിരുന്നു വൈറലായി മാറിയത്.

  ഫോട്ടോ കണ്ടപ്പോള്‍ അടുത്ത സുഹൃത്തുക്കള്‍ വരെ വിവാഹമാണെന്ന് കരുതിയിരുന്നു. ചിലരൊക്കെ ഫോട്ടോ ഷെയര്‍ ചെയ്ത് ആശംസ അറിയിച്ചിരുന്നു. രമേഷ് പിഷാരടിയും ഹരി നായരും പറഞ്ഞ കമന്റുകളും രസകരമായിരുന്നു. ഫ്‌ളാറ്റിലെ അയല്‍വാസികളും ഇതേക്കുറിച്ച് ചോദിച്ചിരുന്നു. ഈ രംഗം പുറത്തുവിടുന്നതിന് മുന്‍പ് രജിത് കുമാര്‍ ചോദിച്ച കാര്യത്തെക്കുറിച്ചും കൃഷ്ണപ്രഭ പറഞ്ഞിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു താരം ഇതേക്കുറിച്ച് പ്രതികരിച്ചത്.

   ലൈഫ് ഈസ് ബ്യൂട്ടിഫുള്‍

  ലൈഫ് ഈസ് ബ്യൂട്ടിഫുള്‍

  ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന കോമഡി പരിപാടിക്ക് വേണ്ടിയാണ് ആ രംഗങ്ങള്‍ ചിത്രീകരിച്ചത്. രജിത് കുമാറും താനും മാത്രമല്ല പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ടി.വി. സീരിയലിനായി പകർത്തിയ ചിത്രം ഇത്തരത്തിലുള്ള പ്രൊമോഷന് ഉപയോഗിക്കുമെന്നും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. തുടക്കം മുതലേ അവര്‍ ഇതേക്കുറിച്ച് അറിയിച്ചിരുന്നു. കസ്തൂരിമാന്‍റെ അതേ ടീം തന്നെയാണ് ഈ സീരിയലിന്‍റേയും പ്രൊഡക്ഷന്‍.

  രജിത് കുമാറിന്റെ ചോദ്യം

  രജിത് കുമാറിന്റെ ചോദ്യം

  കൃഷ്ണപ്രഭയ്‌ക്കൊപ്പമുള്ള ഫോട്ടോ പുറത്തിവിടുമെന്ന് അറിഞ്ഞപ്പോള്‍ രജിത് കുമാറിന് അറിയേണ്ടിയിരുന്നത് ഇക്കാര്യത്തെക്കുറിച്ചായിരുന്നു. 'കൃഷ്ണയ്ക്ക് കാമുകനുണ്ടോയെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ഇല്ലെന്ന മറുപടിയായിരുന്നു താന്‍ നല്‍കിയതെന്നും താരം പറയുന്നു. അല്ലായിരുന്നെങ്കിൽ എനിക്ക് അയാളുടെ ഇടി കൂടി കൊള്ളേണ്ടി വന്നേനെയെന്നായിരുന്നു അദ്ദേഹത്തിന്‍റെ കമന്‍റ്.

  രജിത് കുമാറിനെക്കുറിച്ച്

  രജിത് കുമാറിനെക്കുറിച്ച്

  നല്ലൊരു സൂപ്പര്‍ കോ ആര്‍ടിസ്റ്റാണ് അദ്ദേഹം. ആദ്യമായാണ് അദ്ദേഹം ഒരു ഹാസ്യ പരമ്പരയിൽ വരുന്നത്. അതിന്‍റേതായ ടെന്‍ഷനുണ്ടായിരുന്നു അദ്ദേഹത്തിന്. നല്ല ജെനുവിൻ ക്യാരക്റ്റർ ഉള്ള വ്യക്തിയാണ്. ആ ഫോട്ടോ കണ്ടതോടെ അദ്ദേഹത്തിന്‍റെ വിദ്യാര്‍ത്ഥികളും ഞെട്ടിയിരുന്നു. നിരവധി കോളുകളാണ് തനിക്ക് വന്നതെന്നും ഇപ്പോഴും മറുപടി പറഞ്ഞ് തീര്‍ന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞതായി കൃഷ്ണപ്രഭ പറയുന്നു.

  ഹണിമൂണിന് പോയോ?

  ഹണിമൂണിന് പോയോ?

  ആ ഫോട്ടോ പോസ്റ്റ് ചെയ്തതിന് ശേഷമായാണ് വയനാട്ടിലേക്ക് പോവുകയാണെന്ന സ്റ്റാറ്റസ് ഇട്ടത്. കല്യാണം കഴിഞ്ഞയുടൻ ഹണി മൂന്നിന് പോയോ?' എന്നായിരുന്നു പിന്നീട് കേട്ട ചോദ്യം. ഫോട്ടോ പുറത്തു വന്നപ്പോഴാണ് നമ്മളോട് ഏറ്റവും ചേർന്ന് നിൽക്കുന്നത് ആരെന്ന് മനസ്സിലായതെന്ന് കൃഷ്ണപ്രഭ. കൂട്ടത്തിൽ ഏറ്റവുമധികം പരിഭവം പറഞ്ഞത് പിഷാരടിയാണ്.

  പിഷാരടിയും ഹരിയും

  പിഷാരടിയും ഹരിയും

  നിങ്ങൾക്ക് വേണ്ടപ്പെട്ടവർ ആണെന്നാണ് വിചാരിച്ചത്. ഒരു വാക്കു പറയാമായിരുന്നു. കല്യാണ ആൽബത്തിൽ നിന്നും ഫോട്ടോ എടുത്തു മാറ്റാൻ പോകുന്നു." ഇത്രയും പറഞ്ഞ് കോൾ കട്ട് ചെയ്തു പോവുകയായിരുന്നു അദ്ദേഹം. തിരിച്ച് വിളിച്ച് നടന്ന സംഭവങ്ങളലെക്കുറിച്ച് പറഞ്ഞ് കൊടുക്കുകയായിരുന്നു പിന്നീട്. അതുപോലെ തന്നെ പിഷാരടി സംവിധാനം ചെയ്ത ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹരി പി. നായരും.

  രാഘവിന്‍റെ ചോദ്യം

  രാഘവിന്‍റെ ചോദ്യം

  സുഹൃത്തുക്കളും വിശ്വസിച്ചു. ഫാമിലി കഴിഞ്ഞാൽ വളരെ കുറച്ചു പേർക്ക് മാത്രമേ ഈ ഷൂട്ടിങ്ങിനെ പറ്റി അറിയാമായിരുന്നുള്ളൂ. അത് പോലെ തന്നെ താമസിക്കുന്ന ഫ്ലാറ്റിനപ്പുറത്തെ അഞ്ചു വയസ്സുകാരനായ രാഘവൻ പോലും ഇതേക്കുറിച്ച് പറഞ്ഞ് പരിഭവിച്ചിരുന്നു. എന്റെ പല വീഡിയോകളിലും നിങ്ങൾ കണ്ടിട്ടുള്ള കുട്ടിയാണ് രാഘവൻ.

  Recommended Video

  bigg boss fame rajit and team's reunion | FilmiBeat Malayalam
   മലയാളികളല്ല

  മലയാളികളല്ല

  രാഘവന്റെ അമ്മ അർച്ചന ഒരു സ്ക്രീൻഷോട്ട് എടുത്തു അയച്ച് 'യു ഗോട്ട് മാരീഡ്?' എന്ന് ചോദിച്ചു. കല്യാണം കഴിച്ചിട്ട് അറിയിച്ചില്ലല്ലോ എന്ന് പറഞ്ഞ് അവർ കരഞ്ഞു പോയി,"എന്തുകൊണ്ടാണ് തങ്ങളെ ക്ഷണിക്കാത്തത് എന്ന് രാഘവ് അമ്മയോട് ചോദിച്ചിരുന്നു. അവര്‍ക്ക് മലയാളം വായിക്കാനറിയില്ല. പിന്നീടാണ് അത് ചിത്രീകരണത്തിനിടയിലെ ഫോട്ടോയാണെന്നും പ്രമോഷന് വേണ്ടി ഉപയോഗിച്ചതാണെന്നും പറഞ്ഞ് മനസ്സിലാക്കിയത്.

  English summary
  Bigg Boss Fame Rajith Kumar's response before sharing the viral wedding still with Krishna Prabha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X