For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണയം പൊളിഞ്ഞ കഥ പറഞ്ഞ് ഷിയാസ് കരീം; ഒത്തിരി പരിഹാസങ്ങള്‍ നേരിടേണ്ടി വന്നതിനെ കുറിച്ച് ഷിയാസ് കരീം

  |

  ബിഗ് ബോസ് മലയാളം ഒന്നാം സീസണിലെ മത്സരാര്‍ഥിയായിരുന്നു ഷിയാസ് കരീം. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഷോ യിലേക്ക് എത്തിയ താരം മൂന്നാം സ്ഥാനം നേടിയിരുന്നു. ഇപ്പോള്‍ ബ്രഹ്മാണ്ഡ ചിത്രം അറബിക്കടലിന്റെ സിംഹം എന്ന സിനിമയില്‍ ഷിയാസ് അഭിനയിച്ചിരുന്നു. വലിയ പ്രധാന്യമുള്ള റോള്‍ അല്ലായിരുന്നെങ്കിലും ശ്രദ്ദേയമായിരുന്നു. ഇപ്പോഴിതാ ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ വിശേഷങ്ങള്‍ പറയുകയാണ് താരം.

  പ്രണയം വണ്‍സൈഡ് മാത്രമേ ഉണ്ടായിരുന്നുള്ളു; നാരായണ്‍കുട്ടിയുടെ പ്രണയകഥ പറഞ്ഞ് ഭാര്യ പ്രമീള

  സ്റ്റാര്‍ മാജിക് ഭയങ്കര പരിപാടിയാണ്. ഇപ്പോള്‍ കേരളത്തില്‍ എവിടെ പോയാലും ആളുകള്‍ എന്നെ തിരിച്ചറിയുന്നുണ്ട്. ഞാന്‍ വലിയ സിനിമകളിലൊന്നും അഭിനയിച്ചിട്ടൊന്നുമില്ല. സിനിമയില്‍ ചെറുതായൊന്ന് വന്ന് തല കാണിച്ചിട്ട് പോയി എന്നല്ലാതെ നല്ലൊരു കഥാപാത്രം കിട്ടിയിട്ടുമില്ല. ഇപ്പോള്‍ ജനങ്ങള്‍ എന്നെ തിരിച്ചറിയുന്നുണ്ട്. ആമയയും മുയലും പോലെയാണ്. ആമയെ പോലെ മെല്ലയെ വിജയത്തിലേക്ക് എത്തുകയുള്ളു. തിരക്കിട്ട് ഓരോന്ന് ചെയ്തിട്ട് അത് മണ്ടത്തരമായി പോവാറാണുള്ളത്. പല കാര്യങ്ങളും ഞാന്‍ പതുക്കെയെ ചെയ്യാറുള്ളു. പഴയ അഭിമുഖത്തില്‍ ഞാന്‍ ഭയങ്കര സ്പീഡിലാണ് സംസാരിച്ചിരുന്നത്. അതിപ്പോള്‍ മാറ്റി.

  shiyas-kareem

  എല്ലാം ശ്രദ്ധിച്ച് തുടങ്ങി. അല്ലെങ്കില്‍ വലിയ തോല്‍വികള്‍ ഏറ്റുവാങ്ങേണ്ടതായി വരും. ഞാന്‍ ഒരുപാട് തോല്‍വികള്‍ നേടിയിട്ടുള്ള ആളാണ്. സിനിമയില്‍ ചാന്‍സ് കിട്ടിയിട്ടും അതില്‍ നിന്നും മാറ്റുക. ചിലത് ഒഴിവാക്കുക, ഡബ്ബ് ചെയ്യുന്നതില്‍ നിന്നും മാറ്റുക അങ്ങനെ ഒത്തിരി പരിഹാസങ്ങളും കളിയാക്കലുകളുമൊക്കെ ഞാന്‍ നേരിടേണ്ടതായി വന്നിട്ടുണ്ടെന്നാണ് ഷിയാസ് പറയുന്നു. തെലുങ്കോ കന്നഡയോ ഏത് ഭാഷയിലാണെങ്കിലും സിനിമകള്‍ ചെയ്യുക. അതാണ് എന്റെ ലക്ഷ്യം. ചെറുതാണെങ്കിലും വലുതാണെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹം. പക്ഷേ സിനിമകളൊന്നും എനിക്ക് കിട്ടുന്നില്ല.

  shiyas-kareem

  ഓരോ സംവിധായകരെയും അങ്ങോട്ട് വിളിച്ച് ചാന്‍സ് ചോദിക്കുന്നു എന്നല്ലാതെ ഷിയാസ് ഇതുപോലൊരു കഥാപാത്രമുണ്ടെന്ന് പറഞ്ഞ് ആരും എന്നെ ഇങ്ങോട്ട് വിളിച്ചിട്ടില്ല. ബിഗ് ബോസ് ചെയ്തിട്ടും സ്റ്റാര്‍ മാജിക് ചെയ്തിട്ടും എന്നെ വിളിച്ചിട്ടില്ല. ഞാന്‍ അങ്ങോട്ട് പോയി ചോദിച്ചതാണ്. ബിഗ് ബോസില്‍ നിന്നും ലാലേട്ടനോട് സംസാരിച്ചിരുന്നു. പിന്നെ മരക്കാരിന്റെ നിര്‍മാതാവ് സന്തോഷ് ടി കുരുവിളയുമായി സംസാരിച്ചു. അവരാണ് പ്രിയന്‍ സാറിന് എന്നെ പരിചയപ്പെടുത്തിയത്. അങ്ങനെ പോയി ഭാഗ്യം കൊണ്ട് പെട്ടതാണ്.

  അനില്‍ കപൂറും ഭാര്യയും വേര്‍പിരിയന്‍ കാരണം നടി കങ്കണയോ? താരദമ്പതിമാരുടെ വാര്‍ത്തയ്ക്ക് പിന്നിലെ സത്യമിത്

  Recommended Video

  Vismaya Case: Vijith replies to Shiyas Kareem | FilmiBeat Malayalam

  എനിക്കൊരു ബ്രേക്കപ്പ് ഉണ്ടായ സമയത്ത് ഡിപ്രഷന്റെ ലെവലിലേക്ക് പോയിരുന്നു. അന്ന് ഞാന്‍ ഒറ്റയ്ക്ക് ഗോവയിലേക്ക് യാത്ര പോയി. 2015 ലാണ് അത് ഉണ്ടാവുന്നത്. അതിന് ശേഷം അങ്ങനൊരു യാത്ര എനിക്ക് സാധിച്ചിട്ടില്ല. ആ യാത്രയ്ക്ക് ശേഷം ഞാന്‍ ഓക്കെ ആയി. അങ്ങനൊരു യാത്ര ഇനി വരാതെ ഇരിക്കട്ടേ. ഇപ്പോള്‍ പ്രണയമൊന്നുമില്ല. ഇനി കല്യാണം കഴിക്കണം.

  English summary
  Bigg Boss Fame Shiyas Kareem Opens Up About His Old Love Story
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X