For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രശ്മി ആദ്യമായി ഗര്‍ഭിണിയായി; 20 വര്‍ഷത്തിനിടെ ആദ്യമാണ്, പക്ഷേ അബോർഷൻ ചെയ്യേണ്ടി വന്നുവെന്ന് സാജുവും ഭാര്യയും

  |

  Also Read: ബിനു ചേട്ടനൊപ്പം കിടക്ക പങ്കിടാനാണ് താല്‍പര്യമെന്ന് ശ്രീവിദ്യ; റേറ്റിംഗ് കൂട്ടാന്‍ വൃത്തികേട്, വിമര്‍ശനംപാഷാണം ഷാജി എന്ന് വിളിക്കുന്ന സാജു നവോദയും ഭാര്യ രശ്മിയും മലയാളികള്‍ക്ക് സുപരിചിതരാണ്. ബിഗ് ബോസ് ഷോ യില്‍ പങ്കെടുത്തത് മുതലാണ് സാജുവിന്റെ കുടുംബവിശേഷങ്ങള്‍ പുറത്ത് ചര്‍ച്ചയായത്. ഭാര്യ രശ്മിയുടെ കൂടെയുള്ള ഒളിച്ചോട്ട കല്യാണത്തെ കുറിച്ച് നടന്‍ മുന്‍പ് പലപ്പോഴും പറഞ്ഞിട്ടുണ്ട്.

  ഇരുപത് വര്‍ഷത്തോളം ഭാര്യ-ഭര്‍ത്താക്കന്മാരായി ജീവിച്ചിട്ടും ഒരു കുഞ്ഞിനെ കിട്ടാതെ പോയതാണ് ഏറ്റവും വലിയ ദുഃഖമെന്നാണ് താരങ്ങള്‍ പറയുന്നത്. ഞാനും എന്റാളും എന്ന ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് കുഞ്ഞില്ലാത്ത വിഷമം സാജുവും രശ്മിയും പങ്കുവെച്ചത്.

  Also Read: ബിനു ചേട്ടനൊപ്പം കിടക്ക പങ്കിടാനാണ് താല്‍പര്യമെന്ന് ശ്രീവിദ്യ; റേറ്റിംഗ് കൂട്ടാന്‍ വൃത്തികേട്, വിമര്‍ശനം

  ആഗ്രഹിച്ചത് പോലെ ഗുരുവായൂരപ്പന്റെ മുന്നില്‍ നിന്നും വിവാഹം കഴിച്ചു. ആ സമയത്ത് എന്തായിരുന്നു പ്രാര്‍ത്ഥിച്ചതെന്നാണ് അവതാരകയായ അശ്വതി ശ്രീകാന്ത് രശ്മിയോട് ചോദിച്ചത്. പെട്ടെന്ന് തന്നെ കണ്ണുനിറഞ്ഞ രശ്മി തിരിഞ്ഞ് നിന്ന് കരയാന്‍ തുടങ്ങി. ഒന്നും ചോദിക്കാന്‍ പറ്റില്ലാത്ത അവസ്ഥയായല്ലോ എന്ന് അശ്വതി തമാശരൂപേണ പറയുകയും ചെയ്തു.

  വിഷമം കാരണം കാര്യമെന്താണെന്ന് പറയാന്‍ പറ്റാത്ത രശ്മി ചേട്ടായി പറയൂ എന്ന് സാജുവിനോട് പറഞ്ഞു. രച്ചു എന്താണ് ആഗ്രഹിച്ചതെന്ന് ഞാനെങ്ങനെയാണ് അറിയുക എന്നായി സാജു. ഭാര്യയുടെ മനസറിയുന്ന ആളായത് പറയാന്‍ പറ്റുമെന്നായി നടി നിത്യ ദാസ്.

  Also Read: 'അവൻ എന്നെ വിട്ട് പോയപ്പോൾ ഹൃദയം തകർന്നു, പതിനേഴാം വയസിൽ തുടങ്ങിയ പ്രണയമാണ്'; അദിതി റാവു ഹൈദരി പറഞ്ഞത്!

  കല്യാണം കഴിഞ്ഞ സമയത്ത് ഒന്നിച്ച് സന്തോഷത്തോടെ ജീവിക്കണം എന്നതിലുപരി വേറൊരു കാര്യം ഞങ്ങളുടെ മനസിലുണ്ടായിരുന്നു. അതായിരിക്കും അവള്‍ പ്രാര്‍ത്ഥിച്ചത്. 21 വര്‍ഷമായിട്ട് കുട്ടികളില്ല. അതിന്റെ ചികിത്സയിലായിരുന്നു. കഴിഞ്ഞതിന്റെ മുന്‍പത്തെ മാസം രശ്മി ഗര്‍ഭിണിയായി. പെട്ടെന്ന് ഡോക്ടര്‍ പറഞ്ഞത് കൊണ്ട് ഞങ്ങള്‍ക്കത് അബോര്‍ട്ട് ചെയ്യേണ്ടി വന്നു. ഈ മാസം രണ്ടാം തീയതിയായിരുന്നു ആശുപത്രിയിലേക്ക് പോവേണ്ടതെന്ന് സാജു സൂചിപ്പിച്ചു.

  Also Read: കൂളിംഗ് ​ഗ്ലാസ് വെച്ചത് സ്റ്റെെലാണെന്ന് വിചാരിക്കുന്നവർ ഉണ്ട്, അന്നത്തെ ഷോക്ക് പലരോടും പറഞ്ഞ് നോക്കി; ബാല

  അബോര്‍ഷന്‍ ആയതില്‍ നിന്നൊക്കെ റിലാക്സാവുന്നതിന് വേണ്ടിയാണ് ഡോക്ടറോട് ചോദിച്ചിട്ട് മൂന്നുമാസത്തേക്ക് അവളെയും കൂട്ടി ഈ പരിപാടിയിലേക്ക് വന്നതെന്ന് സാജു പറയുന്നു. സാജു പറഞ്ഞത് സത്യമാണെന്നും അന്ന് അമ്പലത്തില്‍ വച്ച് പ്രാര്‍ത്ഥിച്ചത് ഇത് തന്നെയാണെന്ന് രശ്മി കൂട്ടിച്ചേര്‍ത്തു. ഇനിയും ഭഗവാന്‍ ഞങ്ങളെ പരീക്ഷിക്കരുത്, ഈയൊരു കാര്യത്തിന്റെ പേരില്‍ ഒരുപാട് ചീത്ത കേട്ടു, മറ്റുള്ളവര്‍ കളിയാക്കിയെന്നും രശ്മി പറയുന്നു.

  അങ്ങനെയൊന്നും ആരും കളിയാക്കണ്ട കാര്യമില്ല. രശ്മിയ്ക്ക് നല്ലൊരു ഭര്‍ത്താവിനെ ദൈവം തന്നില്ലേ? ഒരു ഭാര്യയ്ക്ക് ഏറ്റവും ഭാഗ്യം നല്ലൊരു ഭര്‍ത്താവിനെ കിട്ടുക എന്നതാണ്. അത് ദൈവം തന്നില്ലേ? അതില്‍ കൂടുതലെന്ത് വേണമെന്നാണ് നിത്യ ദാസ് രശ്മിയോട് ചോദിക്കുന്നത്.

  ഗര്‍ഭിണിയായതിന് ശേഷമുണ്ടായ കാര്യങ്ങളും രശ്മി പറഞ്ഞിരുന്നു. 'ആദ്യ സ്‌കാന്‍ കഴിഞ്ഞപ്പോള്‍ അബോര്‍ഷന്‍ ആവുമെന്ന് ഡോക്ടര്‍ പറഞ്ഞു. ഇനി ഇത് കിട്ടിയാലും കുഞ്ഞിന് എന്തെങ്കിലും അംഗവൈകല്യം ഉണ്ടാവുമെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. അടുത്ത സ്‌കാനിംഗില്‍ അങ്ങനെ കുഴപ്പം കാണിച്ചാലും എനിക്ക് കുഴപ്പമില്ല, ഞാന്‍ അതുപോലെ തന്നെ ആ കുഞ്ഞിനെ നോക്കിക്കോളാമെന്നാണ് പ്രാര്‍ത്ഥിച്ചത്. പക്ഷേ അതും നഷ്ടപ്പെട്ട് പോവുകയായിരുന്നുവെന്ന്', രശ്മി പറയുന്നു.

  'എന്നെ സംബന്ധിച്ച് ഞാനാഗ്രഹിച്ചതിലും കൂടുതല്‍ ദൈവം തന്നിട്ടുണ്ട്. ഇനിയൊരു കാര്യം പറഞ്ഞ് ദൈവത്തെ ബുദ്ധിമുട്ടിക്കാന്‍ പാടില്ല. ഭഗവാന്‍ എപ്പോഴാണ് തീരുമാനിക്കുന്നത് ആ സമയത്ത് അത് നടക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. 20 വര്‍ഷത്തിനിടെ ഒരു തവണയാണ് ഇവള്‍ ഗര്‍ഭിണിയായതെന്ന് സാജു പറഞ്ഞു.

  പലപ്പോഴും ചികിത്സയുടെ സമയത്ത് ഇവള്‍ ബെഡ് റെസ്റ്റിലായിരിക്കും. റിസല്‍ട്ട് പോയി വാങ്ങുന്നത് ഞാനാണ്. ഞാന്‍ തിരിച്ച് വന്നിട്ട് അത് നെഗറ്റീവാണെന്ന് പറയുന്ന ഒരു നിമിഷമുണ്ട്. അത് പറയുന്ന ദിവസം ഭയങ്കര വിഷമമുള്ളതാണെന്നും സാജുവും വ്യക്തമാക്കി.

  English summary
  Bigg Boss Malayalam Fame Pashanam Shaji Opens Up About Wife Rashmi's First Pregnancy. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X