For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രഞ്ജിനി ഹരിദാസിനെ സാബു മോന്‍ തെറി വിളിച്ചോ? ഹിമ ശങ്കറിന്റെ കഴുത്തിന് കുത്തിപിടിച്ചതിനടക്കം കാരണം പറഞ്ഞ് സാബു

  |

  ബിഗ് ബോസ് ഒന്നാം സീസണിലെ ടൈറ്റില്‍ വിന്നറായിരുന്നു സാബു മോന്‍ അബ്ദുസമദ്. തുടക്കം മുതല്‍ ഏറ്റവും കൂടുതല്‍ ആരാധകരുണ്ടായിരുന്ന സാബു മോന്റെ പേരില്‍ നിരവധി ആര്‍മി ഗ്രൂപ്പുകളും ഉണ്ട്. വിജയിച്ച് പുറത്ത് വന്നതിന് ശേഷം സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി സംവദിക്കുകയാണ് താരമിപ്പോള്‍. ക്ലബ്ബ് ഹൗസിലൂടെ പല വിഷയങ്ങളെ കുറിച്ചും ഇതിനകം സംസാരിച്ച് കഴിഞ്ഞു.

  ക്യൂട്ട് ലുക്കിൽ മീനാക്ഷി ചൌധരി, പുത്തൻ ഫോട്ടോസ് കാണാം

  ബിഗ് ബോസിനുള്ളില്‍ വെച്ച് സാബു, ഹിമ ശങ്കറിന്റെ കഴുത്തിന് കുത്തി പിടിച്ചത് വലിയ വാര്‍ത്തയായിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വീട്ടിലെത്തിയ ഹിമ പുറത്തായ ശേഷം വീണ്ടും തിരികെ പ്രവേശിച്ചു. എന്നിട്ടും പുറത്ത് നടന്ന കാര്യം പറഞ്ഞതോടെ എലിമിനേറ്റ് ആവുകയാണ് ചെയ്തത്. ഹിമയുമായിട്ടുള്ള പ്രശ്‌നവും രഞ്ജിനി ഹരിദാസിനെ തെറി വിളിച്ചതുമൊക്കെ സാബുവിനുള്ള സ്ത്രീവിരുദ്ധതയാണെന്ന് ഒരു ആരാധകന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് മറുപടി കൊടുത്ത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് സാബു.

  സീസണ്‍ ഒന്നില്‍ സാബുമോന്‍ കുറച്ച് സ്ത്രീ വിരുദ്ധത പ്രകടിപ്പിച്ചില്ലേ. പിന്നീട് നിങ്ങളുടെ ആര്‍മി തന്നെ സീസണ്‍ 2 വിലെ രജിത് കുമാറിനെയും സീസണ്‍ മൂന്നില്‍ വന്ന സജ്‌ന-ഫിറോസിനെയും സപ്പോര്‍ട്ട് ചെയ്തില്ലേ എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സാബുമോന്‍. 'ഹിമയോട് എന്ത് സ്ത്രീവിരുദ്ധതയാണ് ഞാന്‍ ചെയ്തത്. അതിനൊരു ക്ലാരിഫിക്കേഷന്‍ വേണം. എന്നെ സ്‌പ്രേ കുപ്പി വെച്ച് അടിച്ചിരുന്നു. എന്റെ ദേഹം നോവുകയാണെങ്കില്‍ ലോകത്തെ ഏത് മനുഷ്യനെ ആണെങ്കിലും ഇടിച്ച് ഞാന്‍ ശരിയാക്കി കളയും.

  അതില്‍ ഒരു സംശയവുമില്ല. ഇടിച്ച് തറയിലിടാന്‍ പറ്റാത്തത് കൊണ്ടുള്ള എന്റെ യാദൃശ്ചികമായ പ്രതികരണമാണിത്. അതാണോ സ്ത്രീവിരുദ്ധത. എന്റെ ശരീരത്തിന് എതിരെ ആക്രമിക്കുന്നത് പ്രതിരോധിക്കുന്നതാണോ സ്ത്രീവിരുദ്ധത എന്ന് സാബുമോന്‍ ചോദിക്കുന്നു. സ്ത്രീ എന്നല്ല ഏത് പുരുഷനാണെങ്കിലും എന്റെ ശരീരത്തേക്ക് കടന്ന് കയറിയാല്‍ കുരവള്ളി പൊട്ടിച്ച് കളയും. ഇപ്പോള്‍ ഞാന്‍ നടന്ന് പോകുമ്പോള്‍ ഒരു പുലിയാണ് ദേഹത്തേക്ക് ചാടുന്നതെങ്കില്‍ അതിനെതിരെയും പോരാടും.

  അതൊന്നും എനിക്ക് വിഷയമല്ല. എന്റെ ശരീരത്ത് തൊട്ടതിനാണ് ഞാന്‍ തിരിച്ച് കൊടുത്തത്. ഒരു മനുഷ്യനെന്ന നിലയില്‍ നമ്മള്‍ പ്രതികരിക്കും. അതെങ്ങനെയാണ് സ്ത്രീ വിരുദ്ധത ആവുന്നത്. അതിനകത്ത് എങ്ങനെയാണ് ലിംഗസമത്വം ഇല്ലാതെയാകുന്നത്. ഈ പബ്ലിക് പ്ലാറ്റ് ഫോമില്‍ ഞാന്‍ കാണിച്ച സ്ത്രീവിരുദ്ധത എന്താണെന്ന് തുറന്ന് കാണിക്കൂ.

  Ranjini Haridas Shared Her Old Memories With Brother Goes Viral | FilmiBeat Malayalam

  രഞ്ജിനി ഹരിദാസിനെ ഞാന്‍ തെറി വിളിച്ചെന്നും നിങ്ങള്‍ പറഞ്ഞു. എന്ത് തെറിയാണ് വിളിച്ചതെന്ന് ചോദിച്ചപ്പോള്‍ മറുപടിയില്ല. ഹിമയുടെ കൊങ്ങയ്ക്ക് കുത്തി പിടിച്ചിരുന്നു. കണ്ണൂരുള്ള ചേച്ചിയെ ചീത്ത വിളിച്ചു, കലാഭവന്‍ മണിയെ വിഷം കൊടുത്ത് കൊന്നായിരുന്നു ആ ഊച്ചാളിത്തരം കൊണ്ട് ഇങ്ങോട്ട് വരരുത്. തുടങ്ങി തനിക്ക് നേരെ വന്ന ആരോപണങ്ങള്‍ക്കെല്ലാം കുറിക്ക് കൊള്ളുന്ന മറുപടികളാണ് സാബുമോന്‍ നല്‍കിയിരിക്കുന്നത്.

  English summary
  Bigg Boss Malayalam Fame Sabumon Abusamad Opens Up About Hima Issue In Club House Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X