For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉമ്മയെ ഉപേക്ഷിച്ച് വാപ്പ രണ്ടാമത് വിവാഹം കഴിച്ചു; ഇപ്പോള്‍ വാട്‌സാപ്പില്‍ മെസേജ് അയക്കുമെന്ന് ഷിയാസ് കരീം

  |

  ബിഗ് ബോസ് മലയാളം ഒന്നാം സീസണില്‍ ജനപ്രീതി കൊണ്ട് ശ്രദ്ധേയനായ താരമാണ് ഷിയാസ് കരീം. വൈല്‍ഡ് കാര്‍ഡിലൂടെ വന്ന് മൂന്നാം സ്ഥാനം നേടിയാണ് ഷിയാസ് മടങ്ങിയത്. തുടക്കത്തിലെ വിമര്‍ശനങ്ങള്‍ മാറി ഒത്തിരി പ്രേക്ഷക പിന്തുണ നേടിയെടുക്കാന്‍ ഷിയാസിന് സാധിച്ചിരുന്നു. ബിഗ് ബോസില്‍ വന്നതിന് ശേഷമാണ് ഷിയാസ് കരീം എന്ന മോഡലിനെ പറ്റിയുള്ള കാര്യങ്ങള്‍ പുറംലോകം അറിയുന്നത് തന്നെ.

  ഇന്ത്യയെ പ്രതിനിധീകരിച്ച് കൊണ്ട് ആദ്യമായി യൂറോപ്പിലേക്ക് മോഡലിങ്ങലൂടെ പോയ താരമാണ് ഷിയാസ്. അതിന് ശേഷമാണ് ബിഗ് ബോസിലേക്ക് എത്തുന്നത്. വളരെ സാധാരണക്കാരനായ താരം ഇല്ലായ്മകളില്‍ നിന്നുമാണ് ഉയരങ്ങളിലേക്ക് എത്തുന്നത്. തങ്ങളെ ഉപേക്ഷിച്ച് പോയ വാപ്പയെ കുറിച്ചും ഉമ്മയുടെ കഷ്ടപ്പാടുകളെ പറ്റിയുമാണ് താരമിപ്പോള്‍ സംസാരിക്കുന്നത്. എംജി ശ്രീകുമാറിനൊപ്പം പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഷിയാസ്. ഒപ്പം അനിയനും ഉണ്ടായിരുന്നു.

  നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ വ്യക്തി എന്ന് പറയുന്നത് നിങ്ങളുടെ അമ്മയാണല്ലേ? എന്നാണ് എംജി ശ്രീകുമാര്‍ ചോദിച്ചത്.

  ഷിയാസും സഹോദരനും അതേ എന്ന് പറഞ്ഞു. അതിന് പിന്നിലെ കാരണമെന്താണെന്ന് ചോദിച്ചാല്‍ ഞങ്ങള്‍ക്ക് വേണ്ടി ഏറ്റവുമധികം കഷ്ടപ്പെട്ടത് ഉമ്മയായത് കൊണ്ടാണ്. 'എനിക്ക് ഓര്‍മ്മവെച്ച കാലം മുതല്‍ ഉമ്മയാണ് ജോലിയ്ക്ക് പോവുന്നത്. അനിയന്‍ അന്ന് വളരെ ചെറുതാണ്. ഞങ്ങളുടെ പഴയ വീട് സഹോദരിയുടെ വിവാഹത്തിന് വേണ്ടി വിറ്റു. ആ വീട്ടില്‍ നിന്നും ഉമ്മ പണിക്ക് പോവുന്ന ദൃശ്യം ഇപ്പോഴും എന്റെ ഓര്‍മ്മകളിലുണ്ടെന്ന് ഷിയാസ് പറയുന്നു.

  ദില്‍ഷയുടേയും ഡോക്ടറിന്റേയും പ്രണയം ഷോയ്ക്ക് വേണ്ടിയോ? വളരെ കൃത്യമായ ഉത്തരം നല്‍കി സാബു

  ബസ് കയറണമെങ്കില്‍ വീട്ടില്‍ നിന്നും കുറച്ച് പോവണം. അന്നൊക്കെ രാവിലെ കുളിയും കഴിഞ്ഞ് നനഞ്ഞ മുടിയൊക്കെയായി ചോറും പാത്രവും പിടിച്ച് ഉമ്മ ഓടിയാണ് പോവുക. അന്ന് ഉമ്മ ചെറുപ്പക്കാരിയാണ്. അത് വല്ലാത്തൊരു ദൃശ്യമാണ്. സിനിമയിലൊക്കെ അത്തരം രംഗങ്ങള്‍ കാണുമ്പോള്‍ ഉമ്മയെ ഓര്‍മ്മ വരും.

  നൂറാമത്തെ ദിവസം കപ്പും പിടിച്ച് നിൽക്കുന്ന ആളല്ല വിന്നർ; റിയാസിനെ ഉപദേശിച്ച് റോൻസോൺ

  വാപ്പ എന്ന് പറഞ്ഞാല്‍ ഒരു ബ്രാന്‍ഡ് നെയിം മാത്രമേ ഞങ്ങള്‍ക്കുള്ളു. വാപ്പയോട് ദേഷ്യമോ വിദ്വേഷമോ ഒന്നുമില്ലെന്ന് ഷിയാസ് പറയുന്നു. അദ്ദേഹത്തെ കാണാറുണ്ടോ എന്ന ചോദ്യത്തിന് വാട്‌സാപ്പില്‍ അനിയന് മെസേജ് അയക്കാറുണ്ടെന്ന് പറയുന്നു. അദ്ദേഹം കേരളത്തില്‍ തന്നെയുണ്ട്. എല്ലാവരും സന്തോഷത്തോടെ ഇരിക്കട്ടെ എന്നാണ് ഷിയാസും അനിയനും ഒരുപോലെ പറയുന്നത്.

  തന്റെ നിലപാട് മയപ്പെടുത്താന്‍ റിയാസ് തയാറാകാതിരുന്നത് എന്തുകൊണ്ട്? റോബിന്‍റെ പെട്ടിയിലെ അവസാനത്തെ ആണിയായത് ഇത്

  ലഡാക്കിലേക്ക് യാത്ര നടത്തിയതിനെ കുറിച്ചും ഷിയാസ് പറഞ്ഞിരുന്നു. ആകാശം തൊട്ടടുത്ത് കാണാന്‍ പറ്റുന്ന സ്ഥലമാണ് ലഡാക്ക്. ഭയങ്കര തണുപ്പാണ് അവിടെ. സോഷ്യല്‍ മീഡിയയില്‍ കണ്ട് പരിചയം വെച്ച് ഇഷ്ടം കൊണ്ട് പോയതാണ്. തണുപ്പ് കാരണം മൂക്കില്‍ നിന്ന് വരെ ചോര വന്നതായി ഷിയാസ് വെളിപ്പെടുത്തുന്നു.

  English summary
  Bigg Boss Malayalam Fame Shiyas Kareem Opens Up About His Father And Mother
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X