For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നെഗറ്റീവ് വശം മാത്രമേ ഈയുള്ളവളുടെതായി പുറത്ത് വന്നിട്ടുള്ളൂ! ബിഗ് ബോസിനെതിരെ തുറന്നടിച്ച് ഹിമ

By Midhun
|
ബിഗ്‌ബോസിൽ നേരിട്ടതിനെക്കുറിച്ച് ഹിമ ശങ്കർ | filmibeat Malayalam

ബിഗ് ബോസ് മലയാളത്തിന്റെ ഓരോ എപ്പിസോഡുകള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കാറുളളത്. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച മല്‍സരാര്‍ത്ഥികളാണ് ബിഗ് ബോസില്‍ മാറ്റുരയ്ക്കുന്നത്. പതിനാറ് മല്‍സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോയില്‍ നിന്നും മൂന്ന് പേരാണ് ഇതിനോടകം പുറത്തുപോയത്. ആദ്യ എലിമിനേഷനില്‍ ഡേവിഡ് ജോണും ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് മനോജ് വര്‍മ്മയുമായിരുന്നു പുറത്തായത്.

ഒരു വാക്കു കൂടി പറഞ്ഞിരുന്നേല്‍ കീറി ഒട്ടിച്ചേനെ രഞ്ജിനിയെ! കട്ടകലിപ്പില്‍ ദിയയുടെ ഡയലോഗ്‌!!

ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാമത്തെ എലിമിനേഷന്‍ വഴി പുറത്തായത് ഹിമാ ശങ്കറായിരുന്നു. ഹിമയുടെ പുറത്താവല്‍ മല്‍സരാര്‍ത്ഥികളില്‍ ഒന്നടങ്കം സങ്കടമുണ്ടാക്കിയിരുന്നു. ഒതുങ്ങികൂടുന്ന പ്രകൃതമുളളതു കാരണാണ് ഹിമയ്ക്ക് പുറത്താവലിന് വഴിയൊരുങ്ങിയതെന്നായിരുന്നു മറ്റു മല്‍സരാര്‍ത്ഥികള്‍ വിലയിരുത്തിയത്. എലിമിനേഷനു ശേഷം നാട്ടിലെത്തിയ ഹിമ ബിഗ് ബോസിലുണ്ടായ അനുഭവങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

നിലപാടുകളില്‍ നിന്നുളള കളികള്‍

നിലപാടുകളില്‍ നിന്നുളള കളികള്‍

പ്രിയ സുഹൃത്തുക്കളെ ... വീണ്ടും സന്തോഷത്തോടെ, സ്‌നേഹത്തോടെ എന്നെ മനസിലാക്കിയ ഓരോരുത്തര്‍ക്കും നന്ദി പറയുന്നു. ബിഗ് ബോസ് മിക്ക എപ്പിസോഡുകളും കണ്ടു. എന്റേതായ രീതിയില്‍ ആ ജീവിതത്തെ കുറിച്ചുള്ള വീക്ഷണങ്ങള്‍ എഴുതാന്‍ സമയം ആയി എന്നു തോന്നി. ഇത് എന്റെ വീക്ഷണങ്ങള്‍ മാത്രമാണ്. നിങ്ങളുടേതായ രീതിയില്‍ നിങ്ങള്‍ക്ക് വ്യാഖ്യാനിക്കാം. അതിനുള്ള സ്വാതന്ത്ര്യം ഉണ്ട്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ പോകുമ്പോഴേ തീരുമാനിച്ചിരുന്നു, ഹിമ ശങ്കര്‍ എന്ന വ്യക്തിയെ ആളുകള്‍ മനസിലാക്കേണ്ടത് അവിടത്തെ എലിമിനേഷനില്‍ അകപ്പെടാതിരിക്കാനുള്ള കള്ളക്കളികള്‍ കൊണ്ടല്ല ,നിലപാടുകളില്‍ നിന്നു കൊണ്ടുള്ള ശക്തമായ കളികള്‍ കൊണ്ടാണ് എന്ന്.കാരണം , ജീവിതത്തില്‍ പിന്നീട് തിരിഞ്ഞ് നോക്കുമ്പോള്‍ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നരുത്,ഹിമ പറയുന്നു.

ആ ഒരു ഹിമാശങ്കര്‍ മാത്രമല്ല ഞാന്‍

ആ ഒരു ഹിമാശങ്കര്‍ മാത്രമല്ല ഞാന്‍

ബിഗ് ബോസില്‍ ചെന്ന ദിവസം മുതല്‍ അവിടുത്തെ ജീവിതത്തെ ക്യൂരിയസ് ആയി വാച്ച് ചെയ്യുകയായിരുന്നു ഞാന്‍. പലരും പല രീതിയില്‍ ഇടപെടുന്നതു കണ്ടു, ഞാനും എന്റേതായ രീതിയില്‍ ഇടപെട്ട് തുടങ്ങി. അവിടെ മുന്‍പ് പരിചയമുള്ള ചിലര്‍ ഉണ്ടായിരുന്നു. പരിചയമില്ലാത്തവരായിരുന്നു മിക്കവരും. പക്ഷേ, മിക്കവര്‍ക്കും എന്നെ അറിയുന്നത് സ്ട്രോംങ് ആയിട്ടുള്ള, ജീവിതത്തില്‍ നിന്ന് പോരാടി അഭിപ്രായങ്ങള്‍ പറയുന്ന ഹിമ ശങ്കറിനെയാണ് .. ആ ഹിമാശങ്കര്‍ മാത്രമല്ല ഞാന്‍. എന്റെ ഉള്ളിലെ കുട്ടിത്തം ഞാന്‍ കളയാതെ വച്ചിട്ടുണ്ട്. ആ കുട്ടിത്തമില്ലെങ്കില്‍ പോരാടുന്ന ഹിമ വളരെ ഫ്രസ്‌ട്രേറ്റഡ് ആയിരിക്കും. അവള്‍ക്കൊരിക്കലും ഒരു ട്രൂ ആര്‍ട്ടിസ്റ്റ് ആയിരിക്കാന്‍ പറ്റില്ല. അവളുടെ മനസിലെ നെഗറ്റീവ് ചിന്തകളേയും വേദനകളേയും കഴുകി കളഞ്ഞ് അവളെ ഒരു തൂവല്‍ പോലെ ഭാരമില്ലാതെ ആക്കുന്ന, ഒരു വൈറ്റ് പേപ്പര്‍ പോലെ മനസിനെ ക്ലിയര്‍ ആക്കി ഒരു പുതിയ കഥാപാത്രത്തെ പരിപൂര്‍ണ്ണമായി ഏറ്റുവാങ്ങാന്‍, ജീവിതത്തെ എന്നും പോസിറ്റീവ് ആയി സമീപിക്കാന്‍ ഈ ശീമാട്ടിയാണ് ഹിമാ ശങ്കറിനെ സഹായിക്കുന്നത്.

ഞാനൊരു വികാരങ്ങളുള്ള വ്യക്തിയാണ്

ഞാനൊരു വികാരങ്ങളുള്ള വ്യക്തിയാണ്

ശീമാട്ടിയുടെ പ്രൊട്ടക്ടര്‍ ആണ് ഹിമാശങ്കര്‍. അല്ലാതെ, ഫുള്‍ ടൈം സ്ട്രോംഗ് ആയിരിക്കാന്‍ എനിക്കിഷ്ടമല്ല. ഞാനൊരു വികാരങ്ങളുള്ള വ്യക്തിയാണ്. നിലപാടുകളിലെ തന്റേടം എന്റെ ജീവിതം എന്നില്‍ വരുത്തിയ മാറ്റമാണ്. എന്റെ പേര്‍സണല്‍ സ്‌പേസില്‍ അത്രത്തോളം മൃദുലത ഉള്ളവളാകാന്‍ തന്നെയാണ് എനിക്കിഷ്ടം. പക്ഷേ, ശീമാട്ടിയെ വേദനിപ്പിക്കാന്‍ എനിക്കിഷ്ടമല്ല .. ഹിമാശങ്കറിനെ കടന്നു വേണം നിങ്ങള്‍ക്ക് ശീമാട്ടിയിലേക്ക് എത്താന്‍. ഈ duality ആണ് , ശക്തയായ ഹിമാശങ്കറിനെ കണ്ടിട്ടുള്ളവര്‍ക്ക് ഈ കുഞ്ഞു കളിക്കുന്ന കണ്ണാടി കണ്ടാല്‍ ഡാന്‍സ്‌

കളിക്കുന്ന, കുട്ടികളെ പോലെ വഴക്കു കൂടുന്ന , പിണക്കം മാറ്റാന്‍ നടക്കുന്ന ശീമാട്ടിയെ അറിയില്ല.

എന്നെക്കുറിച്ച് എന്ത് വേണമെങ്കിലും വിചാരിക്കാം

എന്നെക്കുറിച്ച് എന്ത് വേണമെങ്കിലും വിചാരിക്കാം

അവളാണ് ഏത് സാഹചര്യത്തിലും പൊരുത്തപ്പെട്ടു, ഹാപ്പിയായി പോകുന്ന എന്റെ വീട്ടിലെ മുഖം. എന്റെ മനസ് കലുഷിതമെങ്കില്‍ അവള്‍ വെറും കുറച്ച് സമയം കൊണ്ട് എന്നെ ഫ്രീ ആക്കും, മനസിനെ ശുദ്ധിയാക്കും. അവളില്ലെങ്കില്‍ ഞാനില്ല. കുഴിയിലേക്ക് കാലും നീട്ടിയിരുന്നാലും അവള്‍ എന്റെ കൂടെയുണ്ടാകും, മരണത്തേയും ചിരിച്ച് കൊണ്ട് ഫേസ് ചെയ്യാന്‍. എനിക്കെന്നോടുള്ള ഇഷ്ടം നഷ്ടപ്പെടുത്താന്‍ എനിക്കിഷ്ടമല്ല. അത് പോകുമ്പോഴാണ് മനുഷ്യന്‍ ശരിക്കും മരിക്കുന്നത് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. നിങ്ങള്‍ക്ക് എന്നെക്കുറിച്ച് എന്ത് വേണമെങ്കിലും വിചാരിക്കാം.

ഇനി ബിഗ് ബോസിനെ കുറിച്ച്..

ഇനി ബിഗ് ബോസിനെ കുറിച്ച്..

മിക്ക എപ്പിസോഡ്‌സും കാണുകയും ട്രോളുകളും , കമന്റുകളും വായിക്കുകയും ചെയ്ത് കഴിഞ്ഞപ്പോള്‍ മനസിലായത് എന്നെ പുറത്താക്കിയതില്‍ എലിമിനേഷനില്‍ എത്തിച്ച കുടുംബാംഗങ്ങളുടെ പങ്കിനേക്കാള്‍ ചെയ്ത കാര്യങ്ങള്‍ക്ക് വളരെക്കുറച്ച് space മാത്രം പരിപാടിയില്‍ തന്നവരല്ലേ എന്ന തോന്നലുണ്ടായി. ശക്തരായ കണ്ടസ്റ്റന്റുകള്‍ക്ക് പോലും വെല്ലുവിളിയായി വളരാന്‍ ഒരാള്‍ എന്തെങ്കിലും ഒക്കെ ചെയ്തിരിക്കണമല്ലോ. വഴക്കു കൂടല്‍ മാത്രമല്ല ഹിമ അവിടെ ചെയ്തിട്ടുള്ളത് .. എന്തുകൊണ്ട് ഒന്നും പുറത്ത് വന്നില്ല. ആദ്യ ആഴ്ചയില്‍ തന്നെ നമ്മളെ പോലെ ഉള്ള ഒരു സാധാരണക്കാരി അവിടെ ത്രട്ട് ആയി വരണമെങ്കില്‍ എന്തെങ്കിലും ഒക്കെ വരണമല്ലോ ..

നെഗറ്റീവ് മാത്രമേ പുറത്ത് വന്നിട്ടുള്ളൂ

നെഗറ്റീവ് മാത്രമേ പുറത്ത് വന്നിട്ടുള്ളൂ

കുളിക്കില്ല, പല്ലു തേക്കില്ല എന്നൊക്കെ കുറ്റം പറഞ്ഞവര്‍ കുക്കിംഗ് ടീം ക്യാപ്റ്റന്‍ ആയി ചാര്‍ജെടുത്ത് ഉണ്ടാക്കിയ ആദ്യ കറിയില്‍ തന്നെ മൂക്കുകുത്തി വീണ് പാചകത്തെ പുകഴ്ത്തിയത് കാണിച്ചിട്ടില്ല. കുളിച്ചിട്ട് മാത്രം കുക്ക് ചെയ്ത ദിവസങ്ങളെക്കുറിച്ച് പറഞ്ഞിട്ടില്ല. നെഗറ്റീവ് മാത്രമേ ഈയുള്ളവളുടെ പുറത്ത് വന്നിട്ടുള്ളൂ എന്ന് കാണുമ്പോള്‍ എന്തിനായിരുന്നു പിന്നെ എന്നെ അങ്ങോട്ട് വിളിച്ചത് എന്ന് ഒരു മിനുട്ട് സങ്കടത്തോടെ ഓര്‍ത്ത് പോയി. എല്ലാവര്‍ക്കും equal space അതായിരുന്നു വാഗ്ദാനം.പോട്ടെ , കുഴപ്പമില്ല ...

അപ്പോഴേക്കും എലിമിനേഷന്‍ എപ്പിസോഡ്

അപ്പോഴേക്കും എലിമിനേഷന്‍ എപ്പിസോഡ്

അവസാന രണ്ട് ദിവസം മാത്രമാണ് ഹിമ എന്താണ് എന്ന് കുറച്ചെങ്കിലും അറിയാന്‍ പറ്റിയത്. അപ്പോഴേക്കും എലിമിനേഷന്‍ എപ്പിസോഡ് ഷൂട്ട് ചെയ്ത് കഴിയുകയും കഴിഞ്ഞു. എന്റെ വിശ്വാസം, വെല്ലുവിളികള്‍ ഉയര്‍ത്തി എലിമിനേഷനില്‍ വന്നാലും പ്രേക്ഷകര്‍ എന്നെ മനസിലാക്കുമെന്നായിരുന്നു. പക്ഷേ, എന്നെ കാണാതെ പ്രേക്ഷകര്‍ എങ്ങനെ എന്നെ അറിയും ഇത്രയും മാത്രം വിഷമത്തോടെ ബിഗ് ബോസ് ടീമിനോട് ചോദിക്കുന്നു. ബിഗ് ബോസിന് പാര്‍ഷ്യാലിറ്റി ഉണ്ടെന്ന് മെസേജയ്ക്കുന്ന മിക്കവരും പറയുന്നു...

പ്രോഗ്രാം സ്‌ക്രിപ്റ്റഡ് അല്ല

പ്രോഗ്രാം സ്‌ക്രിപ്റ്റഡ് അല്ല

അവരോട് പ്രോഗ്രാം സ്‌ക്രിപ്റ്റഡ് അല്ല എന്ന് പറഞ്ഞ് പറഞ്ഞ് ഞാന്‍ മടുത്തു. പക്ഷേ, മൊത്തം കണ്ട് കഴിഞ്ഞപ്പോള്‍ എനിക്കും അങ്ങനെ തോന്നല്‍. വേണമെങ്കില്‍ ഒരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലക്ഷ്യം വച്ച് സുഖിപ്പിക്കാം. പക്ഷേ, സത്യത്തില്‍ വിശ്വസിക്കുന്ന എനിക്ക് ഇങ്ങനെയേ പറയാനും, ചോദിക്കാനും പറ്റൂ. സത്യമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. ഞാനും ചോദിക്കുന്നു ബിഗ് ബോസിന് പാര്‍ഷ്യാലിറ്റി ഉണ്ടോ ? is it guided.അര്‍ഹത ഉള്ളവര്‍ അതിജീവിക്കേണ്ടതല്ലേ ?ഹിമ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ് കാണൂ

ഫേസ്ബുക്ക് പോസ്റ്റ് കാണൂ

തമിഴ് സിനിമാ ലോകത്തിനെതിരായ ലൈംഗികാരോപണം! ശ്രീറെഡ്ഡിക്കെതിരെ തുറന്നടിച്ച് നടന്‍ കാര്‍ത്തി!!

കലിപ്പ് ലുക്കില്‍ ഏട്ടന്‍! ലൂസിഫര്‍ അതിശയിപ്പിക്കുന്നത് രഹസ്യങ്ങളിലൂടെ.. പരിഹസിച്ചവര്‍ക്കുള്ള മറുപടി

English summary
Bigg boss malayalam: hima shankar's facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more