For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പേഴ്‌സണാലിറ്റിയെ വിലയിരുത്താന്‍ ബിഗ് ബോസ് നാളുകളെ പ്രയോജനപ്പെടുത്തും! തുറന്ന് പറഞ്ഞ് ഹിമാ ശങ്കര്‍

  By Midhun
  |

  പ്രിയനന്ദന്റെ സൂഫി പറഞ്ഞ കഥ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് ഹിമ ശങ്കര്‍. സിനിമയ്ക്കു പുറമെ നാടക നടി, ആക്ടിവിസ്റ്റ് എന്നീ മേഖലകളിലും ഹിമശങ്കര്‍ തിളങ്ങിയിട്ടുണ്ട്. ആക്ടിവിസ്റ്റ് എന്ന നിലയില്‍ പല വിഷയങ്ങളിലും ഹിമ നടത്താറുളള അഭിപ്രായ പ്രകടനങ്ങള്‍ ശ്രദ്ധേയമാവാറുണ്ട്.

  ട്രോളും ട്രോളന്മാരെയും പേടിയില്ലെന്ന് സാബു മോന്‍!ബിഗ് ബോസ് നിയമങ്ങളില്‍ കുടുങ്ങി മത്സരാര്‍ത്ഥികള്‍

  എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പുതിയ റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളത്തില്‍ ഹിമയും ഒരു മല്‍സരാര്‍ത്ഥിയായി പങ്കെടുക്കുന്നുണ്ട്. തന്റെ പേഴ്‌സണാലിറ്റിയെ വിലയിരുത്തുവാന്‍ ബിഗ് ബോസ് നാളുകള്‍ പ്രയോജനപ്പെടുത്തുമെന്ന് പറഞ്ഞിരിക്കുകയാണ് ഹിമ ശങ്കര്‍. ബിഗ് ബോസില്‍ എത്തിയതിനു ശേഷമുളള താരങ്ങളുടെ പ്രതികരണം കാണിച്ചുകൊണ്ട് പുറത്തിറങ്ങിയ വീഡിയോയിലാണ് ഹിമ ഇങ്ങനെ പറഞ്ഞിരിക്കുന്നത്.

  ബിഗ് ബോസില്‍ എത്തിച്ചേര്‍ന്നത്

  ബിഗ് ബോസില്‍ എത്തിച്ചേര്‍ന്നത്

  അവരെന്നെ ഒഫീഷ്യലായി വിളിച്ചു.െൈലഫില്‍ ഈ പരിപാടി ഒരു ചെയ്ഞ്ചുണ്ടാകുമെന്നും ടേണിംഗ് പോയിന്റാകുമെന്നും അപ്പോള്‍ എനിക്ക് തോന്നി.അങ്ങനെ ഞാന്‍ ഇവിടെ എത്തി. ഞാന്‍ ടിവിയലധികം ശ്രദ്ധ ചെലുത്താറുളള ആളല്ല. വായനയുടെ ലോകത്തും മനുഷ്യനെ പഠിക്കുന്ന കാര്യത്തിലുമാണ് കൂടുതല്‍ താല്‍പര്യമുളളത്.ഹിമശങ്കര്‍ പറയുന്നു. പരിപാടിയുടെ ഇന്റര്‍വ്യൂ നടക്കുന്ന സമയത്ത് ഇത് സ്‌ക്രിപ്റ്റഡാണോ എന്ന് ചോദിച്ചിരുന്നു. സ്‌ക്രിപ്റ്റഡല്ലായെന്നും നിങ്ങള്‍ എങ്ങനെയാണോ അങ്ങനെ തന്നെ ഇടപെട്ടാല്‍ മതിയെന്നും അവര്‍ പറഞ്ഞു.എനിക്ക് പരിപാടിക്കായി പ്രത്യേകം തയ്യാറേവേണ്ട ആവശ്യമില്ലായിരുന്നു. ആ സമയത്ത് എന്താണോ നടക്കുന്നത് അങ്ങനെ നടക്കട്ടെ. ഹിമ പറഞ്ഞു.

  വീട്ടുകാരെ മിസ് ചെയ്യും

  വീട്ടുകാരെ മിസ് ചെയ്യും

  ചെറുപ്പം തൊട്ടെ വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്നത് കൊണ്ട് അവര്‍ക്കറിയാം ഞാന്‍ എവിടെപ്പോയാലും ഒകെ ആയിരിക്കുമെന്ന് ഹിമ ശങ്കര്‍ പറയുന്നു. എറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് എന്റെ സ്‌പേസിനെയാണ്. അര്‍ദ്ധ എന്ന പേരുളള ക്രിയേറ്റീവ് ഓപ്പണ്‍ സ്‌പേസ്. അവിടെയാണ് എന്റെ ലൈഫ് ഓര്‍ഡറില്‍ പോയി കൊണ്ടിരിക്കുന്നത്. അവിടത്തെ ആളുകളെയും ജോലിയുമെല്ലാം ഞാന്‍ നന്നായി മിസ്‌ചെയ്യും

  പരിപാടിയെക്കുറിച്ച്

  പരിപാടിയെക്കുറിച്ച്

  ഇവിടെ ഫൂള്‍ടൈം ഷൂട്ട ചെയ്യാണല്ലോ.നമ്മള്‍ റിയലായിട്ട് എന്താണെന്ന്് നമ്മുക്കറിയില്ല. നമ്മളെ മറ്റുളളവര്‍ ജഡ്ജ് ചെയ്യുമ്പോഴേ നമ്മള്‍ ഇത് അറിയുന്നുളളു. അവിടെ നമ്മള്‍ നോര്‍മ്മലായിട്ട് ഇരിക്കുകയും മറ്റുളളവരുടെ കാര്യങ്ങളില്‍് നമ്മള്‍ റെസ്‌പോണ്ട് ചെയ്യുകയും ചെയ്യുന്നു. നമ്മുടെ നോര്‍മ്മല്‍ ബീഹേവിയറില്‍ റസെ്‌പോണ്ട് ചെയ്യുകയും ചെയ്യുന്നു. അത് എനിക്ക് ഇഷ്്ടമാണ്. എങ്ങനെയൊക്കെയായിരിക്കും ഞാന്‍ റെസ്‌പോണ്ട് ചെയ്യുക എന്നറിയാന്‍ താല്‍പര്യമുണ്ട്. അതേസമയം ഞാന്‍ പെരുമാറുന്നതും ഇടപെടുന്നതുമെല്ലാം ഓഡിയന്‍സ് എത് രീതിയില്‍ കാണുമെന്നതിലും എനിക്ക് ടെന്‍ഷനുണ്ട്. പക്ഷേ വലിയ ടെന്‍ഷനൊന്നുമില്ല. എന്നാലും ഞാന്‍ ഈ കാണിക്കുന്നത് ഇവര്‍ ഏത് രീതിയിലായിരിക്കും വെച്ചിട്ടുണ്ടാവുക, കാണിച്ചിട്ടുണ്ടാവുക. എന്നൊരു എരിയയില്‍ മാത്രമാണ് ചെറിയ ആശയകുഴപ്പമുളളത്. പക്ഷേ കുഴപ്പമില്ല നോക്കാം, തുടക്കമല്ലേ നമ്മള്‍, ചെയ്ത് തുടങ്ങാം, പേടിക്കേണ്ട ആവശ്്യമൊന്നുമില്ല.ഹിമ പറയുന്നു.

  ബിഗ് ബോസ് കഴിയുമ്പോള്‍ എന്താവുമെന്നുളള ടെന്‍ഷന്‍

  ബിഗ് ബോസ് കഴിയുമ്പോള്‍ എന്താവുമെന്നുളള ടെന്‍ഷന്‍

  ബിഗ് ബോസ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ പേര് ചീത്തയാവുമോ നല്ലതാവുമോ എന്നുളള കാര്യത്തില്‍ കണ്‍ഫ്യൂഷനുണ്ടായിരുന്നു. പിന്നെ അതിനെപ്പറ്റി ആലോചിച്ചു, ഹിമ എന്നുളള വ്യക്തി ഒരുപാട് ആളുകള്‍ തിരിച്ചറിഞ്ഞിട്ടുളള ഒരു വ്യക്തിയല്ല,.കാരണം ചിലര്‍ക്ക് അറിയാവുന്നത് എെന്ന നാടകക്കാരിയായിട്ട്. ചിലര്‍ക്ക് സിനിമ നടിയായിട്ട്, ചിലര്‍ക്ക് ആക്ടിവിസ്റ്റായിട്ട് അങ്ങനെ പല പല റോള്‍സിലായാണ് പലര്‍ക്കും എന്നെ അറിയാവുന്നത്. അപ്പോ ചിലര്‍ക്ക് എന്നെ അറിയാത്തതുകൊണ്ട് മോശം അഭിപ്രാങ്ങളും തെറ്റിദ്ധാരണകളുണ്ട്. ഓള്‍റെഡ്ഡ്ി മോശം അഭിപ്രായങ്ങളും നല്ല അഭിപ്രായങ്ങളും കൂടികലര്‍ന്നൊരു ഇമേജ് ആണുളളത്. അപ്പോ അതില്‍ ഇനി മോശമാണോ നല്ലതാണോ എന്ന് ചിന്തിക്കേണ്ട് കാര്യമില്ല. എന്തായാലും വരുന്നത് പോലെ വരട്ടെ അല്ലേ.ഹിമ പറയുന്നു.

  പേഴ്‌സണാലിറ്റിയെ വിലിയിരുത്താന്‍ സാധിക്കും

  പേഴ്‌സണാലിറ്റിയെ വിലിയിരുത്താന്‍ സാധിക്കും

  എല്ലാ സമയവും ഞാന്‍ എന്റെ സ്വഭാവത്തില്‍ തന്നെയാണ് നില്‍ക്കാറുളളത്. എനിക്ക് രണ്ട് മുഖങ്ങളുണ്ട.് സിരിയസായിട്ടുളള ക്യാരക്ടറും കുട്ടിത്തമുളള ക്യാരക്ടറും. ചൈല്‍ഡി്ഷ്‌നെസ് കളയാന്‍ എനിക്ക് താല്‍പര്യമില്ല. കാരണം ആ ഒരു ക്യാരക്ടര്‍ കാരണമാണ് ആളുകളെ എനിക്ക് രസിപ്പിക്കുവാന്‍ സാധിക്കാറുളളത്. പക്ഷേ,് ഞാന്‍ സീരിയസ് ആയിട്ടുളള ഒരു കാര്യത്തില്‍ ഇടപെടുമ്പോള്‍ അതില്‍ സീരിയസായിട്ട് തന്നെ നില്ക്കും.് രണ്ട് ഫേസുളളത് കൊണ്ട് എനിക്കറിയില്ല ഇത് എങ്ങനെ വരുമെന്ന.്് അത് സാഹചര്യങ്ങള്‍ അനുസരിച്ചായിരിക്കും, എനിക്ക് അങ്ങനെ ഒരു ചിന്തിച്ചുറപ്പിച്ച ഒരു പേഴ്‌സണാലിറ്റിയുണ്ടോ എന്ന് അറിയില്ല. ഞാന്‍ ഒരു ഫ്‌ളോ ചെയ്യുന്ന ഒരു പേഴ്‌സണാണ്. സീരിയസാവേണ്ട സമയത്ത് സീരിയസാവും കളിച്ചിരിക്കാന്‍ തോന്നുന്ന സമയത്ത് അത് ചെയ്യും എനിക്ക് അറിയില്ല് ഇതു രണ്ടും തമ്മില്‍ എങ്ങനെ ബാലന്‍സുമെന്ന്.് ബിഗ് ബോസില്‍ പങ്കെടുക്കുന്നതിനായി ഞാന്‍ വളരെ എക്‌സൈറ്റഡാണ് ഹിമ പറഞ്ഞു.

  വീഡിയോ കാണൂ

  വീഡിയോ കാണൂ

  ബിഗ് ബോസ് ഹൗസിൽ പൊട്ടിക്കരഞ്ഞ് പേളി!! കരഞ്ഞതിനു പിന്നിൽ സാബു? വീഡിയോ കാണാം

  English summary
  hima shankar says about bigg boss malayalam show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X