For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാലിനൊപ്പം ബിഗ് ബോസില്‍ മാറ്റുരയ്ക്കാനെത്തുന്നവര്‍ ഇവരോ? ലിസ്റ്റ് നോക്കൂ, ഇനിയാരൊക്കെ വേണം?

  |

  ബിഗ്‌സ്‌ക്രീനിലെ താരങ്ങള്‍ മിനിസ്‌ക്രീനിലെത്തിയപ്പോഴൊക്കെ മികച്ച സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. ടെലിവിഷനിലൂടെ പ്രേക്ഷകരുടെ സ്വീകരണമുറിയിലേക്കെത്താന്‍ താരങ്ങളും അതീവതല്‍പ്പരരാണ്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ബിഗ് ബോസിനായുള്ള അവസാനഘട്ട തയ്യാറെടുപ്പുകള്‍ അണിയറയില്‍ പുരോഗമിക്കുകയാണ്. ജൂണ്‍ അവസാന വാരത്തോട് കൂടി പരിപാടി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

  ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാള പതിപ്പുമായി എത്തുന്നത് ഏഷ്യാനെറ്റാണ്. ഏത് താരമായിരിക്കും പരിപാടി അവതരിപ്പിക്കാനെത്തന്നുതെന്ന തരത്തിലുള്ള ആകാംക്ഷയായിരുന്നു നേരത്തെയുണ്ടായിരുന്നത്. എന്നാല്‍ പരിപാടിയുമായി എത്തുന്നത് മോഹന്‍ലാലാണെന്ന് അണിയറപ്രവര്‍ത്തകര്‍ സ്ഥിരീകരിക്കുകയായിരുന്നു. സമാന സ്വഭാവമുള്ള പരിപാടിയായിരുന്ന മലയാളി ഹൗസിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ബിഗ് ബോസിന്റെ കാര്യത്തിലും അതാവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍. മോഹന്‍ലാലിനോടൊപ്പം താമസിക്കാനും സമയം ചെലവഴിക്കാനുമായി യുവതാരങ്ങള്‍ ശ്രമം തുടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. സിനിമയിലും ടെലിവിഷനിലുമായി പ്രേക്ഷകര്‍ക്ക് സുപരിചിതരായ 16 പേരാണ് പരിപാടിയില്‍ മാറ്റുരയ്ക്കാനെത്തുന്നത്.

  സാധ്യതാ പട്ടികയിലുള്ളവര്‍ ഇവരൊക്കെയാണ്

  സാധ്യതാ പട്ടികയിലുള്ളവര്‍ ഇവരൊക്കെയാണ്

  മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതോടെ തങ്ങളുടെ സ്റ്റാറ്റസും മാറുമെന്ന പ്രതീക്ഷയിലാണ് പലരും. മുന്‍നിര താരങ്ങളടക്കം നിരവധി പേര്‍ പരിപാടിയില്‍ സ്ഥാനം പിടിക്കുന്നതിനായുള്ള ശ്രമങ്ങള്‍ തുടങ്ങിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ സാധ്യതയുള്ള ചിലരുടെ ലിസ്റ്റും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. അതേക്കുറിച്ച് വിശദമായി അറിയാനായി തുടര്‍ന്നുവായിക്കൂ.

  കണ്ണിറുക്കല്‍ സുന്ദരി പ്രിയാ പ്രകാശ് വാര്യര്‍

  കണ്ണിറുക്കല്‍ സുന്ദരി പ്രിയാ പ്രകാശ് വാര്യര്‍

  മാണിക്യമലരായ പൂവി എന്ന ഗാനത്തെയും പാട്ടിനിടയിലെ കണ്ണിറുക്കലിനെയും ലോകം ഒന്നടങ്കം ഏറ്റെടുത്തിരുന്നു. ഒരു അഡാര്‍ ലവിലൂടെ സിനിമയില്‍ തുടക്കം കുറിക്കുന്ന യുവസുന്ദരി പ്രിയ പ്രകാശ് വാര്യര്‍ പരിപാടിയില്‍ പങ്കെടുത്തേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പങ്കെടുക്കുന്ന പരിപാടികളുടെ മുഖ്യ ശ്രദ്ധാകേന്ദ്രമായി മാറുന്ന പ്രിയ ഈ പരിപാടിയില്‍ മാറ്റുരയ്ക്കുന്നുവെങ്കില്‍ റേറ്റിങ്ങിന്‍രെ കാര്യത്തില്‍ തെല്ലും ഭയക്കേണ്ടതില്ലെന്നതാണ് പ്രധാനപ്പെട്ട വസ്തുത.

  മാതൃഭാഷയുടെ മാതാവായ രഞ്ജിനി ഹരിദാസ്

  മാതൃഭാഷയുടെ മാതാവായ രഞ്ജിനി ഹരിദാസ്

  ഏഷ്യാനെറ്റിന്റെ സ്വന്തം അവതാരകമാരിലൊരാളായ രഞ്ജിനി ഹരിദാസും എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അടുത്തിടെയായി താരം അത്ര സജീവമല്ല. സോഷ്യല്‍ മീഡിയയില്‍ സജീവമാണെങ്കിലും അവതാരകയുടെ വേഷത്തില്‍ താരത്തെ അത്യപൂര്‍വ്വമായേ കാണുന്നുള്ളൂവെന്ന പരാതിയാണ് ആരാധകര്‍ക്കുള്ളത്. മമ്മൂട്ടിയുടെ പുതിയ ചിത്രമായ അബ്രഹാമിന്റെ സന്തതികളുടെ ടീസര്‍ ലോഞ്ചിനിടയില്‍ അവതാരകയായി എത്തിയത് രഞ്ജിനിയായിരുന്നു. മാതൃഭാഷയുടെ മാതാവ് ഈ പരിപാടിയില്‍ മാറ്റുരയ്ക്കുന്നുണ്ടോയെന്നറിയണമെങ്കില്‍ ഇനിയും കാത്തിരിക്കണം.

  അവതരണത്തിന്റെ അവസാന വാക്കായ ജിപി

  അവതരണത്തിന്റെ അവസാന വാക്കായ ജിപി

  മിനിസ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന അവതാരകരിലൊരാളായ ജിപിയെന്ന ഗോവിന്ദ് പത്മസൂര്യയും പട്ടികയിലിടം പിടിച്ചിട്ടുണ്ട്. അടുത്തിടെ അദ്ദേഹം അവതരിപ്പിച്ച ഡെയര്‍ ദി ഫിയര്‍ പരിപാടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവതാരകനില്‍ നിന്നും മത്സരാര്‍ത്ഥിയായി ജിപി എത്തുമോയെന്നറിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

  എങ്കവീട്ടുമാപ്പിളൈയിലെ മിന്നും താരങ്ങള്‍

  എങ്കവീട്ടുമാപ്പിളൈയിലെ മിന്നും താരങ്ങള്‍

  വിവാഹത്തിന് മുന്നോടിയായി ആര്യ നടത്തിയ റിയാലിറ്റി ഷോയായ എങ്ക വീട്ടുമാപ്പിളൈയില്‍ പങ്കെടുത്ത മത്സരാര്‍ത്ഥികളായ സീതാലക്ഷ്മിയും ശ്രിയ സുരേന്ദ്രനും മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസിന്റെ ആദ്യ ഘട്ടത്തില്‍ മാറഅറുരയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മലയാളികളായ ഇരുവരും പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥികളായിരുന്നു.

  മലയാളത്തിന്റെ സ്വന്തം ശ്രീ

  മലയാളത്തിന്റെ സ്വന്തം ശ്രീ

  ക്രിക്കറ്റ് മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച ശ്രീശാന്തും പരിപാടിയില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട്. വിലക്ക് നിലനില്‍ക്കുന്ന സാഹചര്യമായതിനാല്‍ ക്രിക്കറ്റില്‍ താരത്തിന്റെ തിരിച്ചുവരവ് നീളുമെന്നതിനാല്‍ താരം പങ്കെടുക്കാന്‍ സാധ്യതയുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്.

  വില്ലത്തരത്തിന്റെ അവസാന വാക്കായ അര്‍ച്ചന സുശീലന്‍

  വില്ലത്തരത്തിന്റെ അവസാന വാക്കായ അര്‍ച്ചന സുശീലന്‍

  മിനിസ്‌ക്രീനിലെ പ്രധാന വില്ലത്തികളിലൊരാളായ അര്‍ച്ചന സുശീലനും പരിപാടിയില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ഡെയര്‍ ദി ഫിയര്‍ എന്ന റിയാലിറ്റി ഷോയില്‍ താരം പങ്കെടുത്തിരുന്നു. ഏഷ്യാനെറ്റിലെ തന്നെ വിവിധ പരമ്പരകളിലൂടെയാണ് ഈ അഭിനേത്രി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്.

  കോമഡിയുടെ പര്യായമായ രമേഷ് പിഷാരടി

  കോമഡിയുടെ പര്യായമായ രമേഷ് പിഷാരടി

  പ്രേക്ഷകരെ ചിരിപ്പിക്കുകയെന്ന വലിയ ഉത്തരവാദിത്തം അനായാസേന നിറവേറ്റുന്ന രമേഷ് പിഷാരടിയും പരിപാടിയില്‍ എത്തിയേക്കും. ഏ്ഷ്യാനെറ്റിലെ തന്നെ പ്രധാനപ്പെട്ട പരിപാടികളിലൊന്നായ ബഡായി ബംഗ്ലാവിന്റെ അമരക്കാരിലൊരാളാണ് ഇദ്ദേഹം. അടുത്തിടെയാണ് താരം ഈ പരിപാടി നിര്‍ത്താന്‍ പോവുകയാണെന്ന് പറഞ്ഞത്. അഭിനയവും അവതരണവും സംവിധാനവുമെല്ലാം തനിക്ക് പറ്റുമെന്ന് തെളിയിച്ച താരവും ഇപ്പോള്‍ ലിസ്റ്റിലുണ്ട്.

  മിനിസ്‌ക്രീനിലെ മാതൃകാപുരുഷനായ ദീപന്‍ മുരളി

  മിനിസ്‌ക്രീനിലെ മാതൃകാപുരുഷനായ ദീപന്‍ മുരളി

  വിവിധ പരമ്പരകളിലൂടെയായി മിനിസ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്ന ദീപന്‍ മുരളിയും പരിപാടിയില്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഫ്‌ളവേഴ്‌സ് ചാനലിലെ സീത എന്ന പരമ്പരയിലാണ് ഈ താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെ വിവാഹിതനായ താരത്തിന്റെ വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

  മോഡലിങ്ങിന്റെ വ്യത്യസ്തതയുമായി കനി കുസൃതി

  മോഡലിങ്ങിന്റെ വ്യത്യസ്തതയുമായി കനി കുസൃതി

  മോഡലിംഗിലൂടെ ശ്രദ്ധ നേടിയ കനി കുസൃതിയും പരിപാടിയില്‍ പങ്കെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവരിലാരൊക്കെയായിരിക്കും അന്തിമമായി പരിപാടിക്കൊപ്പമെത്തുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ചാനലിന്റെ ഔദ്യോഗിക സ്ഥിരീകരണം വരുംദിനങ്ങളില്‍ പുറത്തുവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

  English summary
  The list of contestants who could be seen on the reality show Big Boss
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X