For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാല്‍ ബിഗ് ബോസുമായെത്താന്‍ ദിവസങ്ങള്‍ കൂടി, മോഷന്‍ പോസ്റ്റര്‍ വൈറലാവുന്നു!

  |

  ഇന്ത്യന്‍ സിനിമയിലെ തന്നെ അതുല്യപ്രതിഭകളിലൊരാളായ മോഹന്‍ലാല്‍ ഇനി പ്രേക്ഷകരുടെ സ്വീകരണമുറികളെ സജീവമാക്കാനെത്തുകയാണ്. നല്ലൊരു നടന്‍ മാത്രമല്ല അവതാരകനും കൂടിയാണ് താനെന്ന് അദ്ദേഹം നേരത്തെ തന്നെ തെലിയിച്ചിട്ടുണ്ട്. പതിവിന് വിപരീതമായി ഇതുവരെ മലയാളത്തിലില്ലാത്ത പരിപാടിയുമായാണ് അദ്ദേഹം എത്തുന്നത്. അത് തന്നെയാണ് ബിഗ് ബോസിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്. മോഹന്‍ലാലിനൊപ്പം പരിപാടിയില്‍ മാറ്റുരയ്ക്കാനെത്തുന്ന 16 പേര്‍ ആരൊക്കയാണെന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. അന്തിമഘട്ടത്തിലേക്ക് എത്തിയില്ലെങ്കില്‍ക്കൂടിയും അദ്ദേഹത്തിനോടൊപ്പം സമയം ചെലവഴിക്കാനും അതുവഴി പ്രശസ്തി നേടാനും കഴിയുമല്ലോയെന്നുള്ള ധാരണയുമായാണ് താരങ്ങള്‍ പരിപാടിയെ നോക്കിക്കാണുന്നത്.

  സിനിമയിലും സീരിയലിലുമായി പ്രേക്ഷകര്‍ക്ക് സുപരിചിതരായവരാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നത്. മത്സരാര്‍ത്ഥികളെക്കുറിച്ചുള്ള വിവരങ്ങള്‍ വരുംദിനങ്ങളില്‍ പുറത്തുവരുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍. കമല്‍ഹസനാണ് പരിപാടിയുടെ തമിഴ് പതിപ്പ് അവതരിപ്പിക്കുന്നത്. ആദ്യഭാഗം വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷം രണ്ടാം ഭാഗവുമായെത്താനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. ഏഷ്യാനെറ്റ് അവാര്‍ഡ് വേദിയില്‍ വെച്ച് കമല്‍ഹസന്‍ മോഹന്‍ലാലിനെ അഭിനന്ദിച്ചിരുന്നു. ലണ്ടനില്‍ നിന്നും ഫോണിലൂടെ ബന്ധപ്പെട്ടതായിരുന്നു അദ്ദേഹം. അതിനിടയിലാണ് പരിപാടിയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.

  ബിഗ് ബോസ് മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു

  ബിഗ് ബോസ് മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു

  ഇനി ചെറിയ കാര്യങ്ങളില്ല, വലിയ കളികള്‍ മാത്രം എന്ന ടൈറ്റിലോട് കൂടിയുള്ള മോഷന്‍ പോസ്റ്റര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. മോഹന്‍ലാലിന്റെ അവതരണത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുന്ന താരം ഈ പരിപാടി അവതരിപ്പിച്ചാല്‍ എങ്ങനെയിരിക്കുമെന്നറിയാനാണ് എല്ലാവരും കാത്തിരിക്കുന്നത്. നേരത്തെ ലാല്‍സലാമിലൂടെ അദ്ദേഹം ടെലിവിഷന്‍ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംനേടിയിരുന്നു.

  ജൂണ്‍ 24 മുതല്‍ ആരംഭിക്കുന്നു

  ജൂണ്‍ 24 മുതല്‍ ആരംഭിക്കുന്നു

  ജൂണ്‍ 24 ഞായറാഴ്ച മുതല്‍ പരിപാടി ആരംഭിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സംപ്രേഷണം ചെയ്യുന്ന സമയത്തെക്കുറിച്ചുള്ള വിവരം പുറത്തുവന്നിട്ടില്ല. ബഡായി ബംഗ്ലാവിന്റെ സമയത്തായിരിക്കും ഈ പരിപാടിയെന്നും അതിന് വേണ്ടിയാണ് പരിപാടി അവസാനിപ്പിക്കാന്‍ ശ്രമിച്ചതെന്നുമുള്ള ചര്‍ച്ചകള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിയിരുന്നു. വിജയകരമായി മുന്നേറിയിരുന്ന പരിപാടി പെട്ടെന്ന് അവസാനിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ പ്രേക്ഷകര്‍ ഞെട്ടിയിരുന്നു.

  മലയാള പതിപ്പിന് തുടക്കമാവുന്നു

  മലയാള പതിപ്പിന് തുടക്കമാവുന്നു

  ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയുടെ മലയാളപതിപ്പിന് ഇതോടെ തുടക്കമാവുകയാണ്. ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളില്‍ ബിഗ് ബോസ് നേരത്തെ തന്നെ സംപ്രേഷണം ചെയ്ത് തുടങ്ങിയിരുന്നു. ബിഗ് ബ്രദര്‍ റിയാലിറ്റി ഷോയുടെ ഇന്ത്യന്‍ പതിപ്പാണ് ബിഗ് ബോസ്. മിനിറ്റ് ടു വിന്‍ ഉള്‍പ്പടെയുള്ള പരിപാടികളുടെ നിര്‍മ്മാണം ഏറ്റെടുത്ത എന്റെമോള്‍ പ്രൊഡക്ഷന്‍ കമ്പനിയാണ് ബിഗ് ബോസിനെ മലയാളത്തിലേക്ക് കൊണ്ടുവരുന്നത്.

   മോഹന്‍ലാലിന്റെ സമയപ്രകാരം

  മോഹന്‍ലാലിന്റെ സമയപ്രകാരം

  രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ലണ്ടനിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. അദ്ദേഹത്തിന്റെ സമയത്തിനനുസരിച്ചാവും പരിപാടി ചിത്രീകരിക്കുന്നത്. പൂനെയില്‍ വെച്ചാണ് പരിപാടി ചിത്രീകരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അന്യഭാഷ പതിപ്പുകള്‍ക്കായി തയ്യാറാക്കിയ സെറ്റ് മലയാളത്തിന് വേണ്ടി ഉപയോഗിക്കുമെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്. മത്സരാര്‍ത്ഥികള്‍ ആരൊക്കെയാണെന്ന വിവരം രഹസ്യമാക്കി വെച്ചിരിക്കുകയാണ്. ആരൊക്കെയായിരിക്കും അതെന്നറിയാനായാണ് സിനിമാലോകവും പ്രേക്ഷകരും കാത്തിരിക്കുന്നത്.

  മോഷന്‍ പോസ്റ്റര്‍ കാണാം

  ബിഗ് ബോസ് പരിപാടിയുടെ മോഷന്‍ പോസ്റ്റര്‍ കാണാം.

  English summary
  Big Boss Malayalam motion poster viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X