For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹത്തിന് ശേഷമുളള സമ്മാനം; ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് അര്‍ച്ചന സുശീലന്‍

  |

  ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത മാനസപുത്രി എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അര്‍ച്ചന. സീരിയലില്‍ നെഗറ്റീവ് കഥാപാത്രമായിരുന്നെങ്കിലും മികച്ച പ്രേക്ഷക സ്വീകാര്യത സ്വന്തമാക്കാന്‍ താരത്തിന് കഴിഞ്ഞു. പരമ്പര കഴിഞ്ഞിട്ട് വര്‍ഷങ്ങളായെങ്കിലും ഇന്നും കഥാപാത്രത്തിന്റെ പേരായ ഗ്ലോറി എന്നാണ് നടിയെ അറിയപ്പെടുത്തത്. സീരിയലിലൂടെ പ്രേക്ഷകരെ വെറുപ്പിക്കുമെങ്കിലും റിയല്‍ ലൈഫില്‍ വളരെ പാവമാണ്. ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ എത്തിയപ്പോഴാണ് അര്‍ച്ചനയെ ശരിക്കും പ്രേക്ഷകര്‍ക്ക് പിടികിട്ടിയത്.

  archna

  ബിഗ് ബോസ് മലയാളം സീസണ്‍ 1ല്‍ ആയിരുന്നു എത്തിയത്. ഷോയാണ് ശരിക്കും അര്‍ച്ചനുടെ ഇമേജ് മാറ്റിയത്. അത് പല അഭിമുഖങ്ങളിലും നടി അത് വെളിപ്പെടുത്തിയിട്ടുണ്ട്. 91 ദിവസം വരെ താരം ബിഗ് ബോസ് ഹൗസില്‍ നിന്നു. ഷോയിലൂടെ വിമര്‍ശനം നടിക്ക് കേള്‍ക്കേണ്ടി വന്നിരുന്നില്ല. സാധാരണഗതിയില്‍ ബിഗ് ബോസ് ഷോ വിമര്‍ശനമാണ് താരങ്ങള്‍ക്ക് നേടി കൊടുക്കാറുള്ളത്. എന്നാല്‍ ഷോയിലൂടെ ആരാധകർ വർധിക്കുകയായിരുന്നു.

  Also Read പരസ്പരം എല്ലാം മനസിലാക്കി അഖിലും സുചിത്രയും; ബിഗ് ബോസ് ഹൗസിലെ ഏറ്റവും നല്ല പെയര്‍ ഇവരാണ്...

  സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അര്‍ച്ചന. തന്റെ വിശേഷങ്ങളും സന്തോഷങ്ങളുമൊക്കെ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ അഭിനയത്തില്‍ നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുകയാണ് താരം. അടുത്തിടെയായിരുന്നു നടിയുടെ വിവാഹം. പ്രവീണ്‍ ആണ് അര്‍ച്ചനയെ വിവാഹം കഴിച്ചത്. അമേരിക്കയില്‍ വെച്ചായിരുന്നു വിവാഹം. സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവെച്ച് കൊണ്ടാണ് വിവാഹം കഴിഞ്ഞ കാര്യം നടി വെളിപ്പെടുത്തിയത്.

  ഇപ്പോഴിത ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ചരിക്കുകയാണ് നടി. ഭര്‍ത്താവ് പ്രവീണ്‍ ബിഎംഡബ്ല്യു 330i സമ്മാനമായി നല്‍കിയിരിക്കുകയാണ്. കാറിന് അടുത്ത് നില്‍ക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടാണ് ഭര്‍ത്താവ് നല്‍കിയ സമ്മാനത്തെ കുറിച്ച് എഴുതിയത്. ചിത്രം വൈറലാണ്. അര്‍ച്ചനയ്ക്ക് ആശംസയുമായി ആരാധകരും സുഹൃത്തുക്കളും എത്തിയിട്ടുണ്ട്. രഞ്ജിനി ഹരിദാസ് ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.

  അര്‍ച്ചനയുടേയും പ്രവീണിന്റേയും പ്രണയ വിവാഹമായിരുന്നില്ല. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച കല്യാണമായിരുന്നു. മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തില്‍ പ്രവീണിനെ കണ്ടെത്തിയതിനെ കുറിച്ച് നടി പറഞ്ഞിരുന്നു. സമയത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രണയ കഥ അര്‍ച്ചന വെളിപ്പെടുത്തിയത്. ആദ്യത്തെ ലോക്ക് ഡൗണ്‍ സമയത്താണ് അര്‍ച്ചനയും പ്രവീണും പരിചയപെടുന്നതും പ്രണയത്തില്‍ ആകുന്നതും. അര്‍ച്ചന പ്രവീണുമൊത്തുള്ള ചിത്രങ്ങള്‍ മുമ്പും പലതവണ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. 'ക്രിസ്തുമസ് ടൈമില്‍ ആണ് ഞാന്‍ സൈന്‍ ആപ്പ് ചെയ്യുന്നത്. ഓള്‍മോസ്റ്റ് ആ സമയത്തോടെയാണ് പ്രവീണും അതിലേക്ക് എത്തിയത്. അങ്ങനെ ഞങ്ങള്‍ കണക്റ്റ് ആയി'; അര്‍ച്ചന പറഞ്ഞു.

  Also Read: 50 ദിവസം പോലും നില്‍ക്കാന്‍ കഴിഞ്ഞില്ല; ആദ്യം അറിയില്ലായിരുന്നു, രജിത് കുമാറിനെ കുറിച്ച് റോബിന്‍

  'ജനുവരി ആദ്യം മെസേജ് പരസ്പരം അയച്ചു. ജനുവരി അഞ്ചൊക്കെ ആയപ്പോഴാണ് പരസ്പരം വീഡിയോകോള്‍ ചെയ്യുന്നത്. പക്ഷെ ആദ്യം ചില കണ്‍ഫ്യൂഷന്‍സ് ഉണ്ടായിരുന്നു... കാരണം യൂ എസ്സില്‍ ആണ് പുള്ളി. പക്ഷെ സംസാരിക്കുമ്പോള്‍ ഞാന്‍ വളരെ കംഫര്‍ട്ട് ആണ്. ഹിന്ദിയില്‍ ആണ് ആദ്യം സംസാരിക്കുന്നത്. ആദ്യം സംസാരിക്കുമ്പോള്‍ തന്നെ നമുക്ക് ഒരു പോസിറ്റീവ് വൈബ് ഫീല്‍ ചെയ്തിരുന്നു. അന്ന് മുതല്‍ സംസാരിക്കുകയും കുടുംബം തമ്മില്‍ പരസ്പരം പരിചയപ്പെടുകയും ചെയ്തു. പിന്നീട് അമേരിക്കയിലേക്ക് വരാനും ഞാന്‍ എങ്ങിനെയാണ് എന്ന് നോക്കി മനസിലാക്കിയ ശേഷം ഒരു തീരുമാനം എടുക്കാനും പ്രവീണ്‍ പറഞ്ഞു' എന്ന് വിവാഹത്തിലെത്തിയതിനെ കുറിച്ച് അര്‍ച്ചന വെളിപ്പെടുത്തി.

  അഭിനയത്തിന് ചെറിയ ഇടവേള നല്‍കിയിരിക്കുകയാണ് അർച്ചന. ഇപ്പോള്‍ ഭര്‍ത്തവിനോടൊപ്പം യുഎസിലാണ് താരം

  English summary
  Bigg Boss Malayalam Season 1 Fame Archana suseelan Shares Her New Happiness
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X