twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുന്‍ ബിഗ് ബോസ് താരങ്ങള്‍ വീണ്ടും ഒരുമിക്കുന്നു; വെബ് സീരിസുമായി ആര്യയും ഫുക്രുവും പ്രദീപുമടക്കമുള്ള താരങ്ങള്‍

    |

    ബിഗ് ബോസ് മൂന്നാമത്തെ സീസണ്‍ തരംഗമായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ജനുവരിയിലാണ് ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണ്‍ ആരംഭിക്കുന്നത്. മലയാളികള്‍ക്ക് സുപരിചിതരായ സിനിമ-ടെലിവിഷന്‍ താരങ്ങളായിരുന്നു മത്സരാര്‍ഥികള്‍. 75 ദിവസം ഷോ നടത്തിയെങ്കിലും കൊറോണ വന്നതോടെ ഷോ പാതി വഴിയില്‍ നിര്‍ത്തിയിരുന്നു.

    ബിഗ് ബോസ് മുഴുവന്‍ കാണാന്‍ സാധിക്കാതെ വന്നതിന്റെ നിരാശയിലായിരുന്നു പ്രേക്ഷകര്‍. എന്നാലിപ്പോള്‍ മുന്‍ബിഗ് ബോസ് താരങ്ങളുടെ നേതൃത്വത്തില്‍ വെബ് സീരിസ് തുടങ്ങുന്നുവെന്ന സന്തോഷ വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്. ബോയിങ് ബോയിങ് എന്ന് പേരിട്ടിരിക്കുന്ന സീരിസിനെ കുറിച്ച് മലയാളം ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ പ്രദീപ് ചന്ദ്രന്‍ പറയുന്നു.

     വെബ് സീരിസുമായി ബിഗ് ബോസ് താരങ്ങള്‍

    ആര്യ, വീണ നായര്‍, ഫുക്രു, പ്രദീപ് ചന്ദ്രന്‍, സുരേഷ് കൃഷ്ണ, മഞ്ജു പത്രോസ്, രാജിനി ചാണ്ടി, രേഷ്മ, അലക്‌സാന്‍ഡ്ര, പാഷാണം ഷാജി, എന്നിവരാണ് പ്രധാന താരങ്ങള്‍. സുരേഷ് കൃഷ്ണയാണ് സംവിധാനം ചെയ്യുന്നത്. ഒപ്പം കഥയും സുരേഷിന്റേതാണ്. ഇതിന് വേണ്ടി ആരംഭിക്കുന്ന യൂട്യൂബ് ചാനലിലൂടെയാണ് വെബ് സീരിസ് പുറത്ത് വിടുക. രണ്ട് ഷെഡ്യൂളുകളിലായി പത്ത് എപ്പിസോഡാണ് എടുക്കുന്നത്. അതിന് ശേഷം കഥ മാറും. കോമഡി ചിത്രമായിരിക്കുമെന്ന് കൂടി താരം വ്യക്തമാക്കുന്നു.

     വെബ് സീരിസുമായി ബിഗ് ബോസ് താരങ്ങള്‍

    ബോയിങ് ബോയിങ് എന്നാണ് ടൈറ്റില്‍ കൊടുത്തിരിക്കുന്നത്. പഴയ സിനിമയിലെ പോലെയുള്ള ചെറിയൊരു ഘടകം ഇതിലുണ്ട്. ഇപ്പോള്‍ അപ്പോള്‍ തന്നെയുള്ള ചില ഹ്യൂമര്‍ ഡയലോഗുകളും ഇതില്‍ ആഡ് ചെയ്തിട്ടുണ്ട്. ഒരേക്കറിന് നടുവിലുള്ള വലിയ ബംഗ്ലാവ് പോലെയുള്ള രാജിനി ചാണ്ടിയുടെ വീട്ടില്‍ വെച്ചാണ് ഷൂട്ടിങ്ങ് നടക്കുന്നത്. വീടും ഇതിലെ വലിയൊരു കഥാപാത്രമാണ്. ഇതിനെ ചുറ്റിപറ്റിയുള്ള കഥയാണ് വെബ്‌സീരിസിന് ആസ്പദമാകുന്നതെന്ന് പ്രദീപ് പറയുന്നു.

     വെബ് സീരിസുമായി ബിഗ് ബോസ് താരങ്ങള്‍

    ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയ സമയത്ത് ആലോചിച്ചതാണിത്. മറ്റ് ബിഗ് ബോസ് പോലെയായിരുന്നില്ല ഞങ്ങളുടേത്. അങ്ങോട്ടും ഇങ്ങോട്ടും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ പോലും സൗഹൃദം പുറത്ത് വന്നിട്ടും കാത്ത് സൂക്ഷിക്കുന്നുണ്ട്. ബിഗ് ബോസ് പോലൊരു പ്ലാറ്റ്‌ഫോമില്‍ നിന്നും പുറത്തിറങ്ങിയ മത്സരാര്‍ഥികള്‍ വീണ്ടും ഒരുമിച്ച് കൂടുന്നത് മറ്റെല്ലാ ഷോ കളില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന ഒന്നാണ്. മറ്റ് ഭാഷകളില്‍ പരസ്പരമുള്ള അടിയും വഴക്കുകളും കാരണം പിന്നീട് മുഖത്ത് പോലും നോക്കാന്‍ സാധിക്കില്ല. മലയാളത്തിലും അങ്ങനെ തന്നെയായിരുന്നു.

     വെബ് സീരിസുമായി ബിഗ് ബോസ് താരങ്ങള്‍

    ഇതൊരു ഗെറ്റ് ടുഗദര്‍ പോലെയാണ്. എല്ലാവരെയും രണ്ട് മാസങ്ങള്‍ക്കുള്ളില്‍ കാണാന്‍ സാധിക്കും. എല്ലാവരും ഒരു ഫാമിലി പോലെയാണ് മുന്നോട്ട് പോവുന്നത്. തിരുവനന്തപുരത്തുള്ളവരെല്ലാം ഇടയ്ക്കിടെ കാണാറുണ്ട്. നവംബറിലാണ് ഷൂട്ട് തുടങ്ങിയത്. മാര്‍ച്ച് 20 മുതല്‍ യൂട്യൂബിലൂടെ റിലീസ് ചെയ്യും. ഇതൊരു വിജയമാവുകയാണെങ്കില്‍ വൈകാതെ സിനിമ കൂടി നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണെന്നും പ്രദീപ് ചന്ദ്രന്‍ വ്യക്തമാക്കുന്നു.

    English summary
    Bigg Boss Malayalam Season 2 Contestants Joining Together For A Web Series
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X